ബസും ബൈക്കും കൂട്ടിയിടിച്ച് എന്‍ട്രന്‍സ് കോച്ചിഗിന് പഠിക്കുന്ന മലപ്പറം കക്കാട്ടെ വിദ്യാര്‍ഥി മരിച്ചു

ബസും ബൈക്കും  കൂട്ടിയിടിച്ച് എന്‍ട്രന്‍സ്  കോച്ചിഗിന് പഠിക്കുന്ന മലപ്പറം കക്കാട്ടെ  വിദ്യാര്‍ഥി മരിച്ചു

തിരൂരങ്ങാടി: ദേശീയപാത പൂക്കിപ്പറമ്പില്‍ ബസും ബൈക്കും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു. കക്കാട് തയ്യില്‍ അബ്ദുള്‍ അഷ്‌റഫിന്റെ മകന്‍ മിന്‍ഹാജ് റഹ്മാനാണ് (19) മരിച്ചത്. ചൊവ്വാഴ്ച രാവിലെ എട്ടരയോടെയായിരുന്നു അപകടം.ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥിയെ കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ചികിത്സക്കിടെ ഉച്ചയോടെ മരിക്കുകയായിരുന്നു. കോട്ടക്കല്‍ സ്വകാര്യ സ്ഥാപനത്തില്‍ എന്‍ട്രന്‍സ് കോച്ചിഗിന് പഠിക്കുന്ന മിന്‍ഹാജ് റഹ്മാന്‍ ക്ലാസ്സിന് പോകുംവഴിയാണ് അപകടത്തില്‍പ്പെട്ടത്. തിരൂരങ്ങാടി പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ഇന്ന് 11.30ന് കക്കാട് ജുമാഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ മറവ് ചെയ്യും.
മാതാവ്: സലീന.സഹോദരങ്ങള്‍: ശമാഹറിന്‍, മിന്‍ഷാദ് റഹ്മാന്‍, മഹ്ജബിന്‍.

Sharing is caring!