മഅ്ദനിക്കെതിരെയുള്ള നീതി നിഷേധത്തിനെതിരെ മുസ്ലിംലീഗ് എന്തുചെയ്തു
മലപ്പുറം: പി.ഡി.പി ചെയര്മാന് അബ്ദുന്നാസര്‍ മഅദനിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും ഉയര്‍ത്തിയ രാഷ്ട്രീയത്തോട് വിയോജിക്കുമ്പോള്‍ തന്നെ അദ്ദേഹത്തെ വിചാരണ കൂടാതെ തടവില്‍ പാര്‍പ്പിക്കുന്നതിനെതിരെ ശബ്ദമുയര്‍ത്തിയ പാര്‍ട്ടിയാണ് മുസ്ലിം ലീഗെന്ന് ചന്ദ്രിക ഓണ്‍ലൈന്‍.
മഅദനി അനുഭവിക്കുന്ന മനുഷ്യാവകാശ പ്രശ്നം ഇന്ത്യന്‍ പാര്‍ലമെന്റില്‍ ഉന്നയിച്ച ഏക ജനപ്രതിനിധി മുസ്ലിം ലീഗ് നേതാവ് ഇ.ടി മുഹമ്മദ് ബഷീറായിരുന്ന് പറയുന്ന കുറിപ്പാണ് ചന്ദ്രിക ഓണ്‍ലൈന്‍ പ്രസിദ്ദീകവരിച്ചിട്ടുള്ളത്.
മഅദനിക്ക് വേണ്ടി ലീഗ് എന്ത് ചെയ്തുവെന്ന് ചോദിക്കുന്നവര്‍ ഇത് കാണണം എന്ന തലക്കെട്ടോട് കൂടി പറയുന്ന കുറിപ്പിന്റെ പൂര്‍ണ രൂപം ഇങ്ങിനെയാണ്:
പി.ഡി.പി ചെയര്മാന് അബ്ദുന്നാസര്‍ മഅദനിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും ഉയര്‍ത്തിയ രാഷ്ട്രീയത്തോട് വിയോജിക്കുമ്പോള്‍ തന്നെ അദ്ദേഹത്തെ വിചാരണ കൂടാതെ തടവില്‍ പാര്‍പ്പിക്കുന്നതിനെതിരെ ശബ്ദമുയര്‍ത്തിയ പാര്‍ട്ടിയാണ് മുസ്ലിം ലീഗ്. മഅദനി അനുഭവിക്കുന്ന മനുഷ്യാവകാശ പ്രശ്നം ഇന്ത്യന്‍ പാര്‍ലമെന്റില്‍ ഉന്നയിച്ച ഏക ജനപ്രതിനിധി മുസ്ലിം ലീഗ് നേതാവ് ഇ.ടി മുഹമ്മദ് ബഷീറായിരുന്നു.
ബെംഗളൂരുവില്‍ ജയിലിന് പുറത്ത് ജീവിക്കാവുന്ന തരത്തില്‍ മഅദനിക്ക് ജാമ്യം നേടിക്കൊടുത്തതും മുസ്ലിം ലീഗ് നേതാവായ അഭിഭാഷകന് ഹാരിസ് ബീരാന് ആയിരുന്നു. അന്നും ഇന്നും ഡല്‍ഹി കെ.എം.സി.സി പ്രസിഡന്റ് ആണ് അഡ്വ. ഹാരിസ് ബീരാന്. മഅദനിയെ ആദ്യം കോയമ്പത്തൂരിലേക്കും പിന്നീട് ബെംഗളൂരുവിലേക്കും അറസ്റ്റ് ചെയ്ത് കൊണ്ടുപോവാന്‍ എല്ലാം സൗകര്യവും സഹായവും ചെയ്തത് സി.പി.എം നേതൃത്വമാണെന്ന യാഥാര്‍ത്ഥ്യം മറന്നുകൊണ്ടാണ് പലരും ലീഗിനെ വിമര്‍ശിക്കുന്നത്.
RECENT NEWS
അൻവറിനെതിരെ രൂക്ഷ വിമർശനവുമായി എം വി ഗോവിന്ദൻ; പുതിയ പാർട്ടിയെന്നത് പ്രഖ്യാപനം മാത്രമായി
തിരുവനന്തപുരം: അൻവർ ഉന്നയിച്ച വിഷയങ്ങൾക്ക് അടിസ്ഥാനമില്ലെന്നും അൻവറിനെ നായകനാക്കി നാടകങ്ങൾ അരങ്ങേറിയെന്നും സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ആരോപണങ്ങൾ ചീട്ടുകൊട്ടാരം പോലെ തകർന്നു. പുതിയ പാർട്ടി എന്നത് പ്രഖ്യാപനം മാത്രമായി മാറി. [...]