അറബി ഭാഷാ പഠന പരിപോഷണം ലക്ഷ്യമാക്കി 15 കൃതികള്‍ പുറത്തിറക്കി

അറബി ഭാഷാ പഠന പരിപോഷണം ലക്ഷ്യമാക്കി 15 കൃതികള്‍ പുറത്തിറക്കി

മലപ്പുറം : അറബി ഭാഷാ പഠനം കാര്യക്ഷമമാക്കുന്നതിന് സഹായകമാവുന്ന പതിനഞ്ച് അറബി രചനകള്‍ പ്രകാശിതമായി. പരമ്പരാഗത പാഠ്യ ഗ്രന്ഥങ്ങളെ ശാസ്ത്രീയമായി സമീപിക്കുക എന്ന ലക്ഷ്യത്തോടെ രചിക്കപ്പെട്ട കൃതികള്‍ കോഡിനേഷന്‍ ഓഫ് ജാമിഅഃ ജൂനിയര്‍ കോളജസ് ആണ് പ്രസിദ്ധീകരിക്കുന്നത്. അറബിക് കോളജ് വിദ്യാര്‍ഥികള്‍ക്ക് പുറമേ പള്ളി ദര്‍സ് പഠിതാക്കള്‍ക്കും ഉപകാരപ്പെടുന്ന രീതിയിലാണ് കൃതികള്‍ സംവിധാനിച്ചിരിക്കുന്നത്. അറബി വ്യാകരണം, സാഹിത്യം, ഫങ്ഷണല്‍ അറബിക് എന്നീ വിഷയങ്ങളിലാണ് കൃതികള്‍. ഹൈദരലി ശിഹാബ് തങ്ങള്‍ രചനകള്‍ പ്രകാശനം ചെയ്തു.

Sharing is caring!