കോട്ടക്കുന്നിനെ ഇളക്കി മറിച്ച് മെറാകി ഈവും ഹൈഗിയറും

കോട്ടക്കുന്നിനെ ഇളക്കി മറിച്ച്  മെറാകി ഈവും  ഹൈഗിയറും

മലപ്പുറം : പോഷോ ഇവന്റ്സിന്റ്സ്, പ്രീതി സില്‍ക്സ്, ബരാക് റോയല്‍ എന്‍ഫീല്‍ഡ് എന്നിവരുടെ ആഭിമുഖ്യത്തില്‍ കലാകാരന്മാരുടെ മെറാക്കി ഈവ് ആര്‍ട്ടിസ്റ്റ് ഗെറ്റ് ടുഗെതറും മലപ്പുറത്തെ റൈഡേഴ്സിനും വാഹനപ്രിയര്‍ക്കും വേണ്ടിയുള്ള ഹൈ ഗിയര്‍ റെയ്സേഴ്സ് മീറ്റ് അപ്പും മലപ്പുറത്തെ കോട്ടക്കുന്നില്‍ വച്ച് നടത്തി.

മലപ്പുറത്തിന്റെ കലാകാരന്മാരായ നിരവധിപേരാണ് ചടങ്ങില്‍ പങ്കെടുത്തത്. ഫിറോസ് ബാബു, ഷിഹാബുദ്ദീന്‍ പൂക്കോട്ടൂര്‍ , വി.പി മന്‍സിയ , മെഹറിന്‍, പി.എം വ്യാസന്‍, അലി തുടങ്ങി അനേകം കലാകാരന്മാരാണ് പരിപാടിയില്‍ അണിനിരന്നത്.
യുവ എഴുത്തുകാരനും ചാമ്പക്കയുടെ കഥാകൃത്തുമായ ശ്രീ പി. എം വ്യാസന്റെ നേതൃത്വത്തില്‍ വിവിധ കലാകാരന്മാരുടെ പങ്കാളിത്തത്താല്‍ കലാസംഗമം പാനല്‍ രൂപീകരിച്ചു.

സംഗീത വിരുന്നും എരഞ്ഞോളി മൂസ അനുസ്മരണവും, ഫ്ളാഷ് മോബും മറ്റു കലാപരിപാടികളും കോട്ടക്കുന്നിലെ മെറാകി ഈവ് അവിസ്മരണീയമാക്കി. ഷിഹാബുദ്ദീന്‍ പൂക്കോട്ടൂരിന്റെ മെന്റലിസം ടാസ്‌കുകള്‍ ഏറെ ജന ശ്രദ്ധയാര്‍ജ്ജിച്ചു. പരിപാടിയില്‍ മുന്‍ കളക്ടര്‍ അമിത് മീനയെ പ്രീതി സില്‍ക്സ് ചെയര്‍മാന്‍ പൊന്നാട അണിയിച്ചു ആദരിച്ചു.

ഹൈ ഗിയര്‍ റെയ്സേഴ്സ് മീറ്റ് അപ്പിനു മലപ്പുറത്തെ വിവിധ റൈഡേഴ്സും വാഹന പ്രിയരും ഒത്തുചേര്‍ന്നു. മാസ് എന്‍ട്രിയോടെ കടന്നു വന്ന റൈഡേഴ്സിനെ മലപ്പുറം ഇരു കൈയും നീട്ടിയാണ് സ്വീകരിച്ചത്. മോഡിഫൈഡ് വാഹനങ്ങളുടെയും ഓഫ്റോഡ് വണ്ടികളുടെയും അപൂര്‍വ ശേഖരം തന്നെ കോട്ടക്കുന്നില്‍ പ്രദര്‍ശനത്തിന് ഒരുക്കിയിരുന്നു. ടു വീലറും ഫോര്‍ വീലറും ഉള്‍പ്പെടെ നൂറോളം വാഹനങ്ങളാണ് എക്സ്പോയില്‍ പങ്കെടുത്തത്. ഈ ഒത്തു ചേരല്‍ ‘ഹൈഗിയര്‍ റെയ്സ്’ എന്ന പേരില്‍ പുതിയൊരു ചാമ്പ്യന്‍ഷിപ്പിന് തുടക്കം കുറിക്കുകയും ചെയ്തു.

പ്രീതി സില്‍ക്സിന്റെ പുത്തന്‍ കല്യാണ കാലം ക്യാമ്പയിന്‍ ലോഞ്ചിനും ഹൈ ഗിയര്‍ ഓഫ്റോഡ് ചാംപ്യന്‍ഷിപ്പ് ലോഗോ ലോഞ്ചിനും കോട്ടക്കുന്ന് സാക്ഷിയായി. കൂടാതെ ഓണ്‍ലൈന്‍ ജനശ്രദ്ധയാകര്‍ഷിച്ച പ്രീതി സില്‍ക്സ് മെറാക്കി മെഹന്ദി മെര്‍സല്‍ 2019 വിജയികള്‍ക്കുള്ള സമ്മാനദാനവും മലപ്പുറത്തെ മികച്ച രണ്ട് സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍ പുരസ്‌കാരവും വേദിയില്‍ നടന്നു.

Sharing is caring!