വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച പരപ്പനങ്ങാടിയിലെ ഓട്ടോ ഡ്രൈവര്‍ റിമാന്‍ഡില്‍, വിവാഹിതനായ പ്രതി ഇക്കാര്യം മറച്ചു വെച്ചാണ് പെണ്‍കുട്ടിയെ വലയിലാക്കിയതെന്ന് പോലീസ്

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച പരപ്പനങ്ങാടിയിലെ ഓട്ടോ ഡ്രൈവര്‍ റിമാന്‍ഡില്‍, വിവാഹിതനായ പ്രതി  ഇക്കാര്യം മറച്ചു വെച്ചാണ് പെണ്‍കുട്ടിയെ വലയിലാക്കിയതെന്ന് പോലീസ്

തിരൂരങ്ങാടി: വിവാഹ വാഗ്ദാനം നല്‍കി പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ഓട്ടോ ഡ്രൈവറെ തിരൂരങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു. തിരൂരങ്ങാടി സ്വദേശി പട്ടാളത്തില്‍ സന്തോഷ് (36) നെ യാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി പെണ്‍കുട്ടിയുമായി ഇയാള്‍ അടുപ്പത്തിലായിരുന്നെന്നും വിവാഹിതനായ പ്രതി ഇക്കാര്യം മറച്ചു വെച്ചാണ് പെണ്‍കുട്ടിയെ വലയിലാക്കിയതെന്നും പോലീസ് പറഞ്ഞു. തിരൂരങ്ങാടി പോലീസ് പോക്‌സോ ചുമത്തി അറസ്റ്റ് രേഖപ്പെടുത്തി റിമാന്റ് ചെയ്തു.

Sharing is caring!