ന്യൂനപക്ഷങ്ങള്‍ നേരിടുന്ന വെല്ലുവിളികളെ വിദ്യാഭ്യാസത്തിലൂടെ അതിജയിക്കണം: സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍
തിരൂരങ്ങാടി: ദാറുല്‍ഹുദാ ഇസ്‌ലാമിക് സര്‍വകലാശാലയുടെ ബംഗാള്‍ കാമ്പസില്‍ നിര്‍മിച്ച ഗ്രാന്‍ഡ് മസ്ജിദിന്റെ ഉദ്ഘാടനം സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നിര്‍വഹിച്ചു. വിദ്യാഭ്യാസ ജാഗരണത്തിലൂടെയാണ് സമൂഹ ശാക്തീകരണം സാധ്യമാക്കേണ്ടതെന്നും ഒമ്പത് പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് കേരളത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ തുടങ്ങിവെച്ച വിദ്യാഭ്യാസ സാമൂഹിക സംരംഭങ്ങളാണ് കേരളീയ മുസ്‌ലിംകളുടെ സാംസ്‌കാരിക മുന്നേറ്റത്തിന്റെ അടിത്തറയെന്നും തങ്ങള്‍ പറഞ്ഞു. ഇത് ദേശവ്യാപകമാക്കുകയാണ് ദാറുല്‍ഹുദായും സന്തതികളും ചെയ്തുകൊണ്ടിരിക്കുന്നത്. രാജ്യത്തെ മത ന്യൂനപക്ഷങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്ന വെല്ലുവിളികളെ അതിജയിക്കാന്‍ വിദ്യാഭ്യാസ വിപ്ലവം മാത്രമാണ് പരിഹാരമെന്നും തങ്ങള്‍ അഭിപ്രായപ്പെട്ടു. ദാറുല്‍ഹുദാ വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അധ്യക്ഷനായി. നാട്ടുകാരും ജനപ്രതിനിധികളുമടക്കം നൂറുകണക്കിനാളുകള്‍ മസ്ജിദിന്റെ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിക്കാന്‍ കാമ്പസിലെത്തിയിരുന്നു. മുഫ്തി നൂറുല്‍ഹുദാ നൂര്‍, ഡോ. മുന്‍കിര്‍ഹുസൈന്‍, സ്ഥലം എം.എ.എല്‍ അബ്ദുര്‍റഹ്മാന്‍ എന്നിവര്‍ സംസാരിച്ചു. പ്രദേശവാസികളുടെ സൗകര്യം കൂടി പരിഗണിച്ച് കാമ്പസില്‍ പ്രധാന റോഡിനോട് ചേര്‍ന്നാണ് മസ്ജിദ് നിര്‍മിച്ചിട്ടുള്ളത്. ഒരേ സമയം ആയിരത്തിലേറെ പേര്‍ക്ക് നമസ്‌കരിക്കാനുള്ള സൗകര്യം മസ്ജിദിലുണ്ട്. കാമ്പസില്‍ പുതുതായി നിര്‍മിക്കുന്ന ഹോസ്റ്റല്‍ കെട്ടിടത്തിന്റെ കുറ്റിയടിക്കല്‍ കര്‍മവും തങ്ങള്‍ നിര്‍വഹിച്ചു. ദാറുല്‍ഹുദാ ബംഗാള്‍ കാമ്പസിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന വനിതാ ഡേ കോളജ് ലൈബ്രറിയുടെ ഉദ്ഘാടനം വി.സി ഡോ. ബഹാഉദ്ദീന്‍ നദ്‌വി നിര്‍വഹിച്ചു. ബംഗാളിലെ ബീര്‍ഭൂം ജില്ലയിലെ രാംപൂര്‍ഹട്ടില്‍ ദാറുല്‍ഹുദാ രണ്ടാം ബാച്ച് ഹുദവികള്‍ നിര്‍മിച്ച ഹാദിയ മോറല്‍ സ്‌കൂളിന്റെ ഉദ്ഘാടനം, ഭീംപൂര്‍ ടൗണില്‍ ഹാദിയക്കു വേണ്ടി സമസ്ത ഇസ്‌ലാമിക് സെന്റര്‍ ജുബൈല്‍ കമ്മിറ്റി നിര്‍മിച്ച ശംസുല്‍ ഉലമാ മെമ്മോറിയല്‍ അല്‍ ഫൗസ് മോറല്‍ സ്‌കൂളിന്റെ ഉദ്ഘാടനം, ദുംറ ഗ്രാമില്‍ നിര്‍മിച്ച മസ്ജിദിന്റെ ഉദ്ഘാടനം, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ മാതൃകയില്‍ ബംഗാളില്‍ രൂപീകരിക്കുന്ന സമസ്ത ബംഗിയോ ഉലമായുടെ പ്രഖ്യാപനം എന്നിവയും ജിഫ്രി തങ്ങള്‍ നിര്‍വഹിച്ചു. ബംഗാള്‍ കാമ്പസ് ഗ്രാന്‍ഡ് മസ്ജിദിന്റെ ഉദ്ഘാടനവും അനുബന്ധ പരിപാടികളിലും സംബന്ധിക്കാന്‍ ദാറുല്‍ഹുദാ മാനേജിംഗ് കമ്മിറ്റി ഭാരവാഹികള്‍, ഹാദിയ പ്രതിനിധികള്‍, സമസ്തപ്രവര്‍ത്തകരടക്കം നിരവധിയാളുകള്‍ ബംഗാള്‍ കാമ്പസിലെത്തിയിരുന്നു. ബംഗാളില്‍ ഹാദിയ നടത്തുന്ന വിവിധ മോറല്‍ സ്‌കൂളുകളും മാതൃക വില്ലേജുകളും മഹല്ലുകളും ജിഫ്രി തങ്ങളുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചു.
RECENT NEWS
കലക്ടറേറ്റില്‍ ഭീഷണിയായ മുള്ള് പൂള മുറിച്ച് മാറ്റി മങ്കട ട്രോമകെയര്‍ പ്രവര്‍ത്തകര്‍
മലപ്പുറം: കലക്ടറേറ്റില്‍ ദുരന്ത ഭീഷണി ഉയര്‍ത്തിയിരുന്ന വന്‍ മരം മുറിച്ചു മാറ്റി. ജില്ലാ കലക്ടറുടെ കാര്യാലയത്തിനു സമീപം ദുരന്തനിവാരണ സമിതി ഓഫീസിനോട് ചേര്‍ന്നു നിലനിന്നിരുന്ന മുള്ള് പൂളയാണ് മുറിച്ചുമാറ്റിയത്. മങ്കട ട്രോമാകെയര്‍ പ്രവര്‍ത്തകരാണ് [...]