വാടക വീട്ടില്‍ താമസിക്കുന്ന 16കാരിയെ ലൈംഗീകമായി പീഡിപ്പിച്ച ബന്ധുക്കളായ മൂന്ന് പേര്‍ക്കെതിരെ പോക്സോ കേസ്
എടപ്പാള്‍:16കാരിയെ ലൈംഗീകമായി പീഡിപ്പിച്ചെന്ന പരാതിയില്‍ ബന്ധുക്കളായ മൂന്ന് പേര്‍ക്കെതിരെ ചങ്ങരംകുളം പോലീസ് പോക്സോ പ്രകാരം കേസെടുത്തു.കഴിഞ്ഞ ദിവസം വീട്ടില്‍ നിന്ന് കാണാതായ പെണ്‍കുട്ടിയെ കാമുകനായ യുവാവിനൊപ്പം കണ്ടെത്തി ചങ്ങരംകുളം സ്റ്റേഷനില്‍ എത്തിച്ചിരുന്നു.
പെണ്‍കുട്ടി പീഡനത്തിന് ഇരയായതായി തെളിഞ്ഞതോടെ
അന്യേഷണ ഉദ്ധ്യോഗസ്ഥര്‍ നടത്തിയ ചോദ്യം ചെയ്യലിലാണ് പെണ്‍കുട്ടി ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ നടത്തിയത്.വാടക കോര്‍ട്ടേഴ്സില്‍ താമസിച്ച് വരുന്ന പെണ്‍കുട്ടിയെ ബന്ധുക്കളായ മൂന്ന് പേര് പീഡിപ്പിച്ചിരുന്നുവെന്നാണ് പെണ്‍കുട്ടി പോലീസിന് നല്കിയ മൊഴി.സംഭവത്തില്‍ ചങ്ങരംകുളം പോലീസ് പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മൂന്ന് പേര്‍ക്കെതിരെയാണ് പോക്സോ പ്രകാരം കേസെടുത്തത്.
സംഭവം നടന്നത് തൃശ്ശൂര്‍ ജില്ലയിലായതിനാല്‍ കേസിന്റെ തുടര്‍ അന്യേഷണങ്ങള്‍ ചങ്ങരംകുളം പോലീസ് കുന്ദംകുളം പോലീസിന് കൈമാറും.
RECENT NEWS
അൻവറിനെതിരെ രൂക്ഷ വിമർശനവുമായി എം വി ഗോവിന്ദൻ; പുതിയ പാർട്ടിയെന്നത് പ്രഖ്യാപനം മാത്രമായി
തിരുവനന്തപുരം: അൻവർ ഉന്നയിച്ച വിഷയങ്ങൾക്ക് അടിസ്ഥാനമില്ലെന്നും അൻവറിനെ നായകനാക്കി നാടകങ്ങൾ അരങ്ങേറിയെന്നും സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ആരോപണങ്ങൾ ചീട്ടുകൊട്ടാരം പോലെ തകർന്നു. പുതിയ പാർട്ടി എന്നത് പ്രഖ്യാപനം മാത്രമായി മാറി. [...]