സുന്നിസംഘടനാ പ്രവര്‍ത്തനം കൊണ്ട് നാം ലക്ഷ്യമിടുന്നത് നമ്മുടെ പരലോക വിജയമാണ്: കാന്തപുരം

തിരൂരങ്ങാടി: പ്രാസ്ഥാനിക രംഗത്തെ മഹത് വ്യക്തികളുടെ ജീവിതം പ്രവര്‍ത്തകര്‍ മാതൃകയാക്കണമെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ പ്രസ്താവിച്ചു. കേരള മുസ്ലിം ജമാഅത്ത് ജില്ലാ കമ്മിറ്റി മമ്പുറത്ത് സംഘടിപ്പിച്ച വിടി അബ്ദുല്‍ ഹമീദ് ഹാജി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സുന്നിസംഘടനാ പ്രവര്‍ത്തനം കൊണ്ട് നാം ലക്ഷ്യമിടുന്നത് നമ്മുടെ പരലോക വിജയമാണ് നിഷ്‌കളങ്കമായ പ്രവര്‍ത്തനമാണ് വേണ്ടത്.ചെയ്യുന്നത് മാത്രം പറയുകയും പറയുന്നത് പ്രവര്‍ത്തിക്കുകയും ചെയ്തിരുന്ന വ്യക്തിയായിരുന്നു ഹമീദ് ഹാജി അദ്ദേഹത്തിന്റെ ജീവിതവും പ്രവര്‍ത്തന രീതിയും പ്രവര്‍ത്തകര്‍ മാതൃകയാക്കണമെന്നും കാന്തപുരം ഉല്‍ബോധിപ്പിച്ചു.
പൊന്‍ മളമുഹ് യിദ്ദീന്‍ കുട്ടി ബാഖവി അധ്യക്ഷത വഹിച്ചുകൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി അനുസ്മരണ പ്രഭാഷണം നടത്തി.ടി അബൂഹനീഫല്‍ ഫൈസി, വടശേരി ഹസന്‍ മുസ്ലിയാര്‍, സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, സയ്യിദ് സൈനുല്‍ ആബിദീന്‍ ജീലാനി, എം എന്‍ കുഞ്ഞി മുഹമ്മദ് ഹാജി, പി എം മുസ്തഫ കോഡൂര്‍, എന്‍ വി അബ്ദുറസാഖ് സഖാഫി, വി ടി മുഹമ്മദ് ബശീര്‍ ,പി കെ എം ബശീര്‍ ഹാജി, എം. അബ്ദുറഹ് മാന്‍ ഹാജി, എം.എന്‍. സിദ്ദീഖ് ഹാജി എന്നിവര്‍ സംസാരിച്ചു. സമാപന ദുആക്ക് സയ്യിദ് ഹബീബ് കോയ തങ്ങള്‍ ചെരക്കാപറമ്പ് നേതൃത്വം നല്‍കി. ഖത്മുല്‍ ഖുര്‍ആന്‍, ദിക്ര്‍ ദുആ മജ് ലിസ് എന്നിവയും നടന്നു.
RECENT NEWS

പി സി ജോര്‍ജിനെതിരെ യൂത്ത് ലീഗ് മുഖ്യമന്ത്രിക്ക് പരാതി നല്‍കി
മലപ്പുറം: വര്‍ഗീയ പരാമര്‍ശത്തില്‍ ബിജെപി നേതാവ് പി.സി ജോര്‍ജിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് യൂത്ത് ലീഗ് പരാതി നല്‍കി. പരാതി നല്‍കിയിട്ടും പാലാ പൊലീസ് കേസെടുക്കുന്നില്ലെന്ന് മുഖ്യമന്ത്രിയെ അറിയിച്ചു. കാസയുടെ വര്‍ഗീയ ഇടപെടലും [...]