ആറരവയസ്സുകാരി പെണ്‍കുട്ടിക്ക് മദ്രസയില്‍ വെച്ച് ശാരീരിക അസ്വാസ്ഥ്യം ചോദ്യംചെയ്തപ്പോള്‍ പുറത്തായത് പെണ്‍കുട്ടിയുടെ കുട്ടുകാരിയുടെ പിതാവ് 56വയസ്സുകാരന് പീഡിപ്പിച്ച കഥ
മലപ്പുറം: ആറര വയസ്സ് മാത്രം പ്രായമുള്ള ബാലികയെ ബലാല്‍സംഗം ചെയ്ത പ്രതി കുറ്റക്കാരനെന്ന് മഞ്ചേരി പോക്സോ സ്പെഷ്യല്‍ കോടതി കണ്ടെത്തി. മങ്കട വെള്ളില തായാട്ടുപീടികക്കല്‍ അബ്ദുല്‍ അസീസ് എന്ന അസീസ് (56) നെയാണ് ജഡ്ജി എ വി നാരായണന് കുറ്റക്കാരനാണെന്ന് വിധിച്ചത്. ഇയാള്‍ക്കുള്ള ശിക്ഷ ജൂലൈ രണ്ടിന് പ്രസ്താവിക്കും.
2014 ഏപ്രില്‍ 28നാണ് കേസിന്നാസ്പദമായ സംഭവം. മകളുടെ കൂട്ടുകാരിയായ ബാലിക കളിക്കാനായി പ്രതിയുടെ വീട്ടിലെത്തിയതായിരുന്നു. കുട്ടിയെ തൊടിയിലേക്ക് പ്രലോഭിപ്പിച്ച് കൊണ്ടുപോയി ബലാല്‍സംഗം ചെയ്യുകയായിരുന്നു. മദ്രസയില്‍ വെച്ച് ശാരീരിക അസ്വാസ്ഥ്യം പ്രകടിപ്പിച്ച ബാലികയെ അദ്ധ്യാപകര്‍ ചോദ്യം ചെയ്തതിലാണ് പീഡന വിവരം പുറത്തായത്. മാതാവിന്റെ പരാതിയിലാണ് മങ്കട പൊലീസ് കേസ്സ് രജിസ്റ്റര്‍ ചെയ്തത്.
RECENT NEWS
വിവാഹാഭ്യർഥന നിരസിച്ച യുവതിയെ മലപ്പുറം നഗരമധ്യത്തിൽ കുത്തി പരിക്കേൽപിച്ചു യുവാവ്
മലപ്പുറം: വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് യുവതിയെ യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ചു. ഇന്ന് രാവിലെ 9.15ന് മലപ്പുറം പെന്ഷന് ഭവന് റോഡിലാണ് ആക്രമണം നടന്നത്. സംഭവ ശേഷം ബൈക്കില്‍ രക്ഷപ്പെട്ട പ്രതിയായ പാലക്കാട് നല്ലേപ്പിള്ളി സ്വദേശി 25കാരനായ അശ്വിനായി [...]




