വെല്‍ഫെയര്‍പാര്‍ട്ടിയില്‍ കടുത്ത ദളിത് വിരുദ്ധ സമീപനമെന്ന്
മലപ്പുറം: മതേതര ജനാധിപത്യത്തിലൂടെ മൂല്യാധിഷ്ഠിത രാഷ്ട്രീയം, ക്ഷേമരാഷ്ട്ര സങ്കല്പം എന്ന മുദ്രവാക്യവുമായി ജമാഅത്തെ ഇസ്ലാമി രൂപീകരിച്ച രാഷ്ട്രീയ സംഘടനയായ വെല്‍ഫെയര്‍പാര്‍ട്ടിയില്‍ കടുത്ത ദളിത് വിരുദ്ധ സമീപനം നടക്കുന്നതായി ആരോപിച്ച് പ്രവര്‍ത്തകര്‍ കൂട്ടത്തോടെ പാര്‍ട്ടി വിടുന്നു, വെല്‍ഫെയര്‍ പാര്‍ട്ടിയുടെ യുവജന വിദ്യാര്‍ത്ഥി പ്രസ്ഥാനമായ ഫ്രറ്റേണിറ്റി ദേശീയ വെസ് പ്രസിഡന്റും പാര്‍ട്ടിയുടെ പാലക്കാട് ജില്ല എക്സിക്യൂട്ടീവ്മെമ്പറുമായ പ്രദീപ് നെന്മാറയും, പാലക്കാട് ജില്ലാ ജനറല്‍ സെക്രട്ടറി അജിത് കൊല്ലങ്കോട് ഉള്‍പ്പെടെ 11പേരാണ് ഇതിനോടകം രാജിവെച്ചത്. ഇവരുടെ ഈ11പേരും നല്കിയ രാജിവെച്ചതായി കാണിക്കുന്ന ഇവര്‍ ഒപ്പിട്ട കത്ത് തന്റെ കയ്യിലുണ്ടെന്നു പ്രദീപ് നന്മാറ പറഞ്ഞു. ഇതിനു പുറമെ സംസ്ഥാന തലത്തില്‍ കൂടുതല്‍ ദളിത് നേതാക്കള്‍ വരും ദിവസങ്ങളില്‍ രജിവെക്കുമെന്നുംഇവര് പറഞ്ഞു. ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തകരെ മാത്രമാണ് വെല്‍ഫെയര്‍പാര്‍ട്ടി നേതാക്കള്‍ പാര്‍ട്ടി പ്രവര്‍ത്തകരായി കാണുന്നുള്ളുവെന്നും ദളിതരെ ഇവരുടെ പണിക്കാരായാണ് കാണുന്നതെന്നും രാജിവെച്ച പ്രദീപ് നെന്മാറ പറഞ്ഞു.
നേരത്തെ ചെങ്ങന്നൂര്‍ ഉപതരഞ്ഞെടുപ്പ് സമയത്ത് പാര്‍ട്ടി സസ്പെന്‍ഡ് ചെയ്ത രണ്ടു ദളിതരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടു പാര്‍ട്ടിക്കു തങ്ങള്‍ 23ദളിതര്‍ ഒപ്പിട്ടു നല്കിയ കത്തിനെ ജാതീയമായി ചിത്രീകരിച്ച് പുച്ഛിക്കുന്ന അവസ്ഥയാണ് വെല്‍ഫെയര്‍പാര്‍ട്ടി നേതാക്കള്‍ ചെയ്തതെന്നും ദളിതരായ തങ്ങള്‍ വിഭാഗീയതുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും പറഞ്ഞ് ജാതീയമായി കാണുന്ന അവസ്ഥയുണ്ടെന്നും പ്രദീപ് നെന്മാറ പറഞ്ഞു. ഇതിനാല്‍തന്നെ ആഭ്യന്തര ജനാധിപത്യമില്ലാത്ത പാര്‍ട്ടിയായി വെല്‍ഫെയര്‍പാര്‍ട്ടി മാറി, രാജ്യത്തെ ജനാധിപത്യത്തിനുവേണ്ടി വാതോരാതെ പ്രസംഗിക്കുന്ന വെല്‍ഫെയര്‍പാര്‍ട്ടി ആഭ്യന്തര ജനാധിപത്യമില്ലാത്തതിനാല്തന്നെ ഈപാര്ട്ടി്െക്കാപ്പം നിലനില്ക്കാന് സാധിക്കില്ല, ഇതിന് പുറമെ ദളിതരെ ഇവര്‍ ഒരിക്കലും ഒരു പ്രവര്‍ത്തകരായി കണ്ടിട്ടില്ല, തങ്ങളുടെ മുഖം ഉപയോഗിച്ച് ഇവര്‍ മതേതര പാര്‍ട്ടിയാണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ ഇവര്‍ ദളിതരെ കാണുന്നത് ഇവരുടെ ജോലിക്കാരെപോലെയാണ്, ഇതെല്ലാം തിരിച്ചറിയാന്‍ കുറിച്ചുവൈകിയെന്നും പ്രദീപ് നന്മാറ പറഞ്ഞു. ഇതിന് പുറമെ ഒരു ദളിതനേയും ഇവര്‍ പാര്‍ട്ടി ഫണ്ടു കൈകാര്യം ചെയ്യാന്‍ അനുവദിച്ചിട്ടില്ല, ഫ്രറ്റേണിറ്റി ദേശീയ വെസ് പ്രസിഡന്റാക്കിയതും മതേതര മുഖം കാണിച്ച് ശ്രദ്ധനേടിയെടുക്കാന്‍ മാത്രമാണ്, ഇരുവര്‍ക്കും പുറമെ നേതാക്കളായ സുമേഷ് കുനിശേരി, കൃഷണന് മുതലമട, പ്രമോദ് നാരായണന്, കൃഷ്ണന് വിനാശേരി, രാധാകൃഷ്ണന്, മാരൂര്‍, രഞ്ജിന് കൃഷ്ണ, പി.ഡി. രാജേഷ് ഉള്‍പ്പെടെയുള്ളവരാണ് രാജിവെച്ചത്.
മൂല്യാധിഷ്ഠിതരാഷ്ട്രീയം ഉള്‍ക്കൊള്ളുന്ന ബദല്‍ രാഷ്ടീയമാണ് സംഘടന ഉയര്‍ത്തിപ്പിടിക്കുക എന്നാണ് വെല്‍ഫെയര്‍പാര്‍ട്ടി അവകാശപ്പെടുത്..
പാര്‍ട്ടിയുടെ പ്രധാന ചുമതല വഹിക്കുന്ന ദളിത് നേതാക്കളും പ്രവര്‍ത്തകരുമാണ് പാര്‍ട്ടിയിലെ ദളിത് വിരുദ്ധതയില്‍ പ്രതിഷേധിച്ച് രാജിവെച്ചത്. പാലക്കാട് ജില്ലയില്‍ നിന്നുള്ളവരാണ് രാജിവെച്ചത്. ദളിത്-മുസ്ലീം ഐക്യം എന്ന ആശയം ഉയര്‍ത്തിപ്പിടിച്ച് 2011ലാണ് ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ പാര്‍ട്ടിയായ വെല്‍ഫെയര്‍ പാര്‍ട്ടി രൂപം കൊള്ളുന്നത്. കഴിഞ്ഞ എട്ടു വര്‍ഷത്തോളമായി കേരളത്തിലെ മുസ്ലീം ദളിത് ആദിവാസി മേഖലയില്‍ ‘പ്രകടമായ ഇടപെടലുകള്‍’ നടത്തിയിട്ടുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍ നിന്നും എന്തുകൊണ്ടാണ് ദളിത് വിരുദ്ധത അനുഭവിച്ച്, അത് തുറന്നു പറഞ്ഞ് ഒരു കൂട്ടം ആളുകള്‍ പുറത്തുപോകുന്നത് എന്നത് രാഷ്ട്രീയമായി തന്നെ പരിശോധിക്കേണ്ടതുണ്ട്.
പാര്‍ട്ടിക്കകത്തെ ദളിതര്‍ സാമുദായികമായി സംഘടിക്കാന്‍ നോക്കിയതു കൊണ്ടാണ് പ്രവര്‍ത്തകരെ സസ്പെന്റ് ചെയ്തതെന്നും പിന്നീട് അവര്‍ രാജിവെക്കുകയായിരുന്നു എന്നുമാണ് വെല്‍ഫെയര്‍ പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം പറഞ്ഞത്. ജനാധിപത്യ പാര്‍ട്ടിയാണെന്ന് അവകാശപ്പെടുന്ന വെല്‍ഫെയര്‍ പാര്‍ട്ടിക്കകത്ത് ദളിതര്‍ സാമുദായികമായി സംഘടിക്കാന്‍ പാടില്ല എന്ന് പറയുന്നത് സംഘടനയുടെ ധാര്‍ഷ്ഠ്യവും ജനാധിപത്യ വിരുദ്ധവുമാണെന്ന് ആര്‍ക്കും മനസ്സിലാക്കാവുന്നതാണ്. ഇതുതന്നെയാണ് പുറത്തു വന്നവരും
പറയുന്നത്. സംഘടനക്കകത്ത്, ഭൂരിപക്ഷമുള്ള ജമാഅത്തെ ഇസ്ലാമിക്കാരുടെ ജനാധിപത്യ വിരുദ്ധമായ ഭരണമാണെന്ന് പാര്‍ട്ടി വിട്ട് പുറത്തുവന്നവര്‍ പറയുന്നു. ഭൂരിപക്ഷത്തിന്റെ ഭരണം മാത്രമാണ് ജനാധിപത്യമെന്ന് ധരിക്കരുത് എന്ന, വെല്‍ഫയര്‍ പാര്‍ട്ടിയുടെ പ്രഖ്യാപിത നയത്തെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്ന സമീപനം തന്നെയാണ് സംഘടന സ്വീകരിച്ചുവരുന്നത് എന്നും ഇവര്‍ പറയുന്നു.
കഴിഞ്ഞ കുറച്ച് മാസങ്ങളിലായി ദളിത് വരുദ്ധത പാര്‍ട്ടിയില്‍ ശക്തി പ്രാപിച്ചു വരികയാണെന്നും ഇതിനെതിരെ ചോദ്യം ഉയര്‍ത്തുന്നവരെ പുറത്താക്കുന്ന സമീപനമാണ് പാര്‍ട്ടി സ്വീകരിക്കുന്നതെന്നുമാണ് രാജിവെച്ചവര്‍ പറയുന്നത്. പാര്‍ട്ടിക്കകത്തെ ദളിതരെ സ്വത്വ രാഷ്ട്രീയം പറയാന്‍ അനുവദിക്കുന്നില്ലെന്നും ജനാധിപത്യപരമായ അവകാശങ്ങള്‍ പോലും അനുവദിച്ചു തരുന്നില്ലെന്നുമാണ് പ്രദീപ് നെമ്മാറ പറയുന്നത്.
‘2015ല്‍ വെല്‍ഫെയര്‍ പാര്‍ട്ടിയിലേയ്ക്ക് കടന്നു വരുമ്പോള്‍ ഞാന്‍ പ്രതീക്ഷിരുന്നത് വെല്‍ഫെയര്‍ പാര്‍ട്ടി സ്വത്വരാഷ്ട്രീയം പറയാന്‍ പറ്റുന്ന, ദളിത് മുസ്ലീം രാഷ്ട്രീയം പറയാന്‍ പറ്റുന്ന പ്ലാറ്റ്ഫോം ആണെന്നാണ്. പാലക്കാട് ജില്ലയില്‍ 10 ദളിത് പ്രവര്‍ത്തകര്‍ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചു പോയിരുന്നു. ആ പത്തു പേരുമായിട്ട് യാതൊരുവിധ ഇടപഴകലും പാടില്ല. അത് സംഘടനാ വിരുദ്ധമാണെന്നാണ് പാര്‍ട്ടി പറഞ്ഞത്. അതില്‍ എന്റെ സഹോദരനും ഉണ്ട്. എന്റെ സഹോദരനോട് പോലും ഇടപഴകാന്‍ പാടില്ല എന്ന് പറയുന്നത് മനുഷ്യത്വരഹിതമായിട്ടാണ് ഞാന്‍
കാണുന്നത്. ഇവര്‍ രോഹിത് വെമുലയുടെ രാഷ്ട്രീയത്തെക്കുറിച്ച് പറയുന്നു, സാമൂഹിക നീതിയെക്കുറിച്ച് പറയുന്നു, എന്നാല്‍ എന്നെപ്പോലെയുള്ള ദളിതരായിട്ടുള്ള ആളുകള്‍ക്ക് പാര്‍ട്ടിക്കകത്ത് സാമൂഹിക നീതിയില്ല. സ്വത്വരാഷ്ട്രീയം പറയാന്‍ കഴിയുന്നില്ല.
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്കകത്തുണ്ടായ പ്രശ്നങ്ങളാണ് ഇപ്പോഴുണ്ടായിട്ടുള്ള പ്രശ്നങ്ങള്‍ക്ക് കാരണം. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കേരള ദളിത് പാന്തേഴ്സ് (കെ.ഡി.പി) സജി ചെറിയാന് പിന്തുണ നല്‍കിയിരുന്നു. കെ.ഡി.പിയുടെ നേതാക്കള്‍ തന്നെയാണ് വെല്‍ഫെയര്‍ പാര്‍ട്ടിയുടെ നേതാക്കളും. സജി ചെറിയാനു വേണ്ടി വോട്ടു ചോദിച്ചു എന്നത് അച്ചടക്ക നടപടി ആയിട്ടാണ് പാര്‍ട്ടി വിലയിരുത്തുന്നത്. ഇതിനെതിരെ ഒരു കത്ത് പാര്‍ട്ടി പ്രസിഡന്റിനു കൊടുക്കുന്നത് എങ്ങനെയാണ് സംഘടനാ വിരുദ്ധവും വിഭാഗീയപരവുമാകുന്നത് എന്ന് എനിക്ക് മനസ്സിലാവുന്നില്ല.
പിന്നെ പാര്‍ട്ടിക്ക് പുറത്തു പോകുന്ന ആളുകളെ പാര്‍ട്ടി വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ വ്യക്തിഹത്യ നടത്തുകയാണ്. ഉദാഹരണത്തിന് പാര്‍ട്ടിയില്‍ നിന്നും 10 പേര് രാജിവച്ചു പോയപ്പോള്‍ പാര്‍ട്ടി ഗ്രൂപ്പിനകത്ത് പറഞ്ഞത് ‘പുരപ്പുറത്തുണ്ടായിരുന്ന അഴുക്കുകളെല്ലാം മഴ പെയ്തപ്പോള്‍ പോയി, ഇനി നല്ല വീട്ടില്‍ താമസിക്കാം എന്നാണ്’. ഇത് പറയുമ്പോള്‍ അവര്‍ വെളിവാക്കുന്നത് അവര്‍ക്ക് ദളിതരോടുള്ള മാനസികാവസ്ഥയാണ്.
ദളിത് സ്വത്വം ഉയര്‍ത്തിപ്പിടിച്ച് ഒരു ജനാധിപത്യ പാര്‍ട്ടിയില്‍ ആളുകള്‍ പ്രവര്‍ത്തിക്കുന്നതില്‍ എന്ത് ജനാധിപത്യ വിരുദ്ധതയാണുള്ളത്. സ്വത്വ രാഷ്ട്രീയത്തിന് ഇത്രയും പ്രശ്നങ്ങള്‍ കാണുന്ന വെല്‍ഫെയര്‍ പാര്‍ട്ടിക്ക് പിന്നെ എങ്ങനെയാണ് ദളിത്, ആദിവാസി സമൂഹങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്നത്. ഇനി അങ്ങനെ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ത്തന്നെ അത് തീര്‍ത്തും രാഷ്ട്രീയ ലാഭത്തിനു വേണ്ടിയാണെന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നുവെന്നും പ്രദീപ് നെന്മാറ പറഞ്ഞു. എന്നാല്‍ ദളിതര്‍ക്ക് സാമൂഹിക നീതി എന്നൊക്കെ അവര്‍ പറയുമെങ്കിലും അതിനകത്ത് യാതൊരു സാമൂഹിക നീതിയുമില്ലെന്നു രാജിവെച്ച വെല്‍ഫെയര്‍ പാര്‍ട്ടി , പാലക്കാട് ജില്ലാ ജനറല്‍ സെക്രട്ടറി അജിത് കൊല്ലങ്കോട് പറഞ്ഞു. ഇവര്‍ ഏതൊക്കെ വിഭാഗങ്ങളോടാണ് നീതി പുലര്‍ത്തിയിട്ടുള്ളതെന്നും. അദ്ദേഹം ചോദിച്ചു.
വെല്‍ഫെയര്‍ പാര്‍ട്ടിയുടെ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം ആയിരുന്ന മാഗ്ലിന്‍ ഫിലോമിന, സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന പ്രേമാ ജി പിഷാരടി, ബി.ജെ.പിയില്‍ ചേര്‍ന്ന കെ.ജി മോഹനന്, മത്തായി മാസ്റ്റര്‍, പി.വി വിജയ രാഘവന്, സംസ്ഥാന സെക്രട്ടറി ജോസഫ് അങ്ങനെ നിരവധി ആളുകള്‍ പാര്‍ട്ടിയുടെ ജനാധിപത്യ വിരുദ്ധതയില്‍ പ്രതിഷേധിച്ച് ഇതിന് മുമ്പു രാജിവെച്ചവരാണ്.
അതേ സമയം വെല്‍ഫെയര്‍ പാര്‍ട്ടി നേതാക്കളുടെ രാജിയെക്കുറിച്ച് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം പറയുന്നത് ഇങ്ങിനെയാണ്, ‘പാര്‍ട്ടിയില്‍ നിന്നും പോകുമ്പോള്‍ അവര്‍ക്ക് പൊതുജനത്തിനിടയില്‍ ആക്സെസ് കിട്ടാന്‍ പറയാന്‍ പറ്റിയ ഒരു കാരണമാണ് ജാതി വിരുദ്ധതയെന്നും അത് അവര്‍ സ്ഥാപിക്കാന്‍ ശ്രമിക്കുകയാണെങ്കില്‍ എന്തുകൊണ്ടാണ് അവര്‍ പോയതെന്ന് ഞങ്ങള്‍ വെളിപ്പെടുത്തമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ ഞങ്ങള്‍ അത് വെളിപ്പെടുത്താന്‍ ഉദ്ധേശിക്കുന്നില്ല. കാരണം ഇവര്‍ ഒറ്റപ്പെട്ട വ്യക്തികളാണെന്നും അദ്ദേഹം പറഞ്ഞു.
RECENT NEWS
വിവാഹാഭ്യർഥന നിരസിച്ച യുവതിയെ മലപ്പുറം നഗരമധ്യത്തിൽ കുത്തി പരിക്കേൽപിച്ചു യുവാവ്
മലപ്പുറം: വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് യുവതിയെ യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ചു. ഇന്ന് രാവിലെ 9.15ന് മലപ്പുറം പെന്ഷന് ഭവന് റോഡിലാണ് ആക്രമണം നടന്നത്. സംഭവ ശേഷം ബൈക്കില്‍ രക്ഷപ്പെട്ട പ്രതിയായ പാലക്കാട് നല്ലേപ്പിള്ളി സ്വദേശി 25കാരനായ അശ്വിനായി [...]




