മലപ്പുറത്ത് പിടിയിലായത് 75കാരനായ കള്ളന്‍, പ്രായത്തെ വെല്ലുന്നമെയ്ക്കരുത്തുമായി മോഹനന്‍

മലപ്പുറത്ത് പിടിയിലായത് 75കാരനായ കള്ളന്‍, പ്രായത്തെ  വെല്ലുന്നമെയ്ക്കരുത്തുമായി മോഹനന്‍

മലപ്പുറം: ഈകള്ളന്‍ ആരെയും അത്ഭുതപ്പെടുത്തും, വിദേശരാജ്യങ്ങളിലെ, കേരളത്തിന് പുറത്തോ ഉള്ള കള്ളനല്ല ഇത്, നമ്മുടെ കൊച്ചുകേരളത്തില്‍തന്നെയാണ് ഈ അത്ഭുതമോഷ്ടാവുള്ളത്, പ്രായം 75വയസ്സ്, പ്രായത്തെ വെല്ലുന്ന മെയ്ക്കരുത്ത്്,
ആരെയും അത്ഭുതപ്പെടുത്തുന്ന ആസൂത്രണം, കുപ്രസിദ്ധ കള്ളന്‍ മോഹനനെ വ്യത്യസ്തമാക്കുന്നത് ഇതൊക്കെയാണ്, കഴിഞ്ഞ ദിവസമാണ്
75കാരനായ ഈ കുപ്രസിദ്ധ മോഷ്ടാവ് കവര്‍ച്ചാ ശ്രമത്തിനിടെ ചങ്ങരംകുളം പോലീസിന്റെ പിടിയിലായത്. തൃശ്ശൂര്‍ അയ്യന്തോള്‍ സ്വദേശി മോഹനനെയാണ് എടപ്പാളില്‍ മോഷണ ശ്രമത്തിനിടെ ഓട്ടോ ഡ്രൈവര്‍മാരും പോലീസും ചേര്‍ന്ന് പിടികൂടിയത്. പിടികൂടി ചോദ്യം ചെയ്തപ്പോള്‍ തഴക്കവും പഴക്കവുമുള്ള കള്ളനാണ് മോഹനന്‍ എന്ന് പൊലീസിന് വ്യക്തമായി. ഒപ്പം കവര്‍ച്ചാ കേസുകളില്‍ ശിക്ഷിക്കപ്പെട്ട് ജയില്‍ വാസം അനുഭവിച്ചിട്ടുള്ളയാളാണ് മോഹനന്‍ എന്നും തെളിഞ്ഞിട്ടുണ്ട്. എടപ്പാളില്‍ ഡേറ്റ ഡേ ബിരിയാണി സെന്റര്‍ എന്ന സ്ഥാപനത്തിന്റെ ഷട്ടര്‍ പൊളിക്കുന്നതിനിടെയാണ് ഇയാള്‍ കുടുങ്ങിയത്. മുകള്‍ നിലയിലെ ജീവനക്കാരന്‍ കവര്‍ച്ചാശ്രമം കണ്ട് ബഹളം വച്ചതോടെ മോഹനന്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു.

തുടര്‍ന്ന് നൈറ്റ് പെട്രോളിങ്ങിന് എത്തിയ പോലീസുകാരും എടപ്പാളിലെ ഓട്ടോ ഡ്രൈവര്‍മാരും ചേര്‍ന്ന് ഇയാളെ പിടികൂടുകയാണ് ഉണ്ടായത്. ഏറെ നേരത്തെ മല്‍പ്പിടിത്തത്തിനൊടുവിലാണ്, പ്രായത്തെ വെല്ലുന്ന മെയ്ക്കരുത്തുള്ള മോഹനനെ കീഴ്പ്പെടുത്താന്‍ നാട്ടുകാര്‍ക്കും പോലീസിനും കഴിഞ്ഞത്. എടപ്പാള്‍, ചങ്ങരംകുളം മേഖലയിലെ നിരവധി മോഷണക്കേസുകളിലെ പ്രതി ഇയാളാണെന്നു സംശയിക്കുന്നതായി പോലീസ് അറിയിച്ചു. മുമ്പ് മോഷണക്കേസുകളില്‍ ജയില്‍ ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയ ആള് കൂടിയാണ് മോഹനന്‍ എന്ന് പോലീസ് പറഞ്ഞു.

Sharing is caring!