ദാറുല്‍ഹുദാ ലിറ്ററേച്ചര്‍ ഫെസ്റ്റിവലിനു തുടക്കമായി

തിരൂരങ്ങാടി: ദാറുല്‍ഹുദാ ഇസ്ലാമിക് സര്‍വകലാശാലയുടെ യു.ജി വിദ്യാര്‍ത്ഥി യൂണിയന് അസാസിന്റെ പ്രസാധക വിഭാഗം സംഘടിപ്പിക്കുന്ന ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന് തുടക്കമായി.
പ്രമുഖ സാഹിത്യകാരന് ടി.ഡി രാമകൃഷ്ണന് ഉദ്ഘാടനം ചെയ്തു. എഴുത്തുകാരും സാഹിത്യ പ്രതിഭകളും ധീരതയോടെ തൂലികയും വാക്കുകളും ചലനാത്മകമാക്കേണ്ട കാലമാണിതെന്ന് അദ്ദേഹം പറഞ്ഞു. അസഹിഷ്ണുതയുടെ കാലത്ത് കൂടുതല്‍ ദൗത്യങ്ങളുണ്ടെന്ന ധാരണ എഴുത്തുാകര്ക്കുണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.
സാമൂഹം, സാഹിത്യം, കഥാപാത്രങ്ങള്‍ എന്ന തലക്കെട്ടില്‍ ടി.ഡി രാമകൃഷ്ണനും ഫെസ്റ്റിവല്‍ കോഡിനേറ്റര്‍ നിയാസ്.പി മൂന്നിയൂരും തമ്മിലുള്ള പ്രത്യേക അഭിമുഖ സെഷന് നടന്നു. ഉച്ചക്ക് ശേഷം നടന്ന എഴുതിത്തുടങ്ങുമ്പോള്‍ സെഷനില്‍ മലയാളം സര്‍വകലാശാല അധ്യാപകന് സി.ഗണേഷ് സംസാരിച്ചു.
ഡിഗ്രി വിഭാഗം പ്രിന്‍സിപ്പള്‍ സി.യൂസുഫ് ഫൈസി മേല്‍മുറി അദ്ധ്യക്ഷത വഹിച്ചു. ഹസന്‍കുട്ടി ബാഖവി, എം.കെ ജാബിറലി ഹുദവി പടിഞ്ഞാറ്റുമുറി, അബ്ബാസ് ഹുദവി കരുവാരക്കുണ്ട്, മന്‍സൂര്‍ ഹുദവി പയ്യനൂര്, സാലിം ഹുദവി ഇരിങ്ങാട്ടിരി, സുബൈര്‍ ഹുദവി ചേളാരി, ജസീല്‍ ഹുദവി, ജാഫര്‍ ഹുദവി തുടങ്ങിയവര്‍ സംബന്ധിച്ചു.
ഫെസ്റ്റിവല്‍ ഇന്ന് സമാപിക്കും. രാവിലെ എട്ടിന് സാഹിത്യത്തിന്റെ കൗശലവും ഭാഷയുടെ നവീകരണവും സെഷനില്‍ കല്പറ്റ നാരായണന്, സോഷ്യല്‍ മീഡിയ:സാഹിത്യവും ഇടപെടലുകളും സെഷനില്‍ വി.കെ ആദര്‍ശ്, ഇസ്ലാമിക സാഹിത്യത്തിന്റെ വഴികള്‍ ചര്‍ച്ചയില്‍ സ്വാദിഖ് ഫൈസി താനൂര്‍, വി.ഹിക്മത്തുള്ള, ശരീഫ് ഹുദവി ചെമ്മാട് തുടങ്ങിയവര്‍ സംസാരിക്കും.
സമാപന സെഷനില്‍ എന്‍.പി ഹാഫിസ് മുഹമ്മദ് മുഖ്യാഥിതിയാകും.
RECENT NEWS

ബാംഗ്ലൂരിൽ നിന്ന് എംഡിഎംഎയുമായെത്തിയ പാണ്ടിക്കാട് സ്വദേശികൾ അറസ്റ്റിൽ
പാണ്ടിക്കാട്: തമ്പാനങ്ങാടി സ്വദേശിയുടെ വീട്ടിൽ നിന്ന് 14.5 ഗ്രാം സിന്തറ്റിക് ലഹരിമരുന്ന് ഇനത്തില്‍ പെട്ട എംഡിഎംഎയും 6.2 ഗ്രാം കഞ്ചാവും പിടികൂടി. പരിശോധനയില്‍ വീട്ടിലുണ്ടായിരുന്ന കാഞ്ഞിരക്കാടന്‍ ഷിയാസ്(42) കരുവാരകുണ്ട് തരിശ്ശ് സ്വദേശി ഏലംകുളയന്‍ [...]