ഹിന്ദുസ്ഥാന്‍ സ്‌കൗട്ട് ആന്‍ഡ് ഗൈഡ് യൂണിറ്റ് രൂപീകരണവും സ്‌കൂള്‍ പാര്‍ലമെന്റ് സത്യപ്രതിജ്ഞയും സംഘടിപ്പിച്ചു

ഹിന്ദുസ്ഥാന്‍ സ്‌കൗട്ട് ആന്‍ഡ്  ഗൈഡ്  യൂണിറ്റ് രൂപീകരണവും  സ്‌കൂള്‍ പാര്‍ലമെന്റ് സത്യപ്രതിജ്ഞയും സംഘടിപ്പിച്ചു

കോട്ടക്കല്‍: പുത്തൂര്‍ ഇസ്ലാഹിയ-പീസ് പബ്ലിക് സ്‌കൂളില്‍ രൂപീകരിച്ച ഹിന്ദുസ്ഥാന്‍ സ്‌കൗട്ട് ആന്‍ഡ് ഗൈഡ് യൂണിറ്റ്കളുടെ ഉദ്ഘാടനവും സ്‌കൂള്‍ പാര്‍ലമെന്റ് സത്യപ്രതിജ്ഞ ചടങ്ങും സംഘടിപ്പിച്ചു. ഹിന്ദുസ്ഥാന്‍ സ്‌കൗട്ട് ആന്‍ഡ് ഗൈഡ് നാഷണല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ക്യാപ്റ്റന്‍ കിഷോര്‍ സിംഗ് ചൗഹാന്‍ പുതിയതായി രൂപീകരിച്ച സ്‌കൗട്ട് ഗൈഡ് യൂണിറ്റുകള്‍ ഉദ്ഘാടനം ചെയ്തു. വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കിയ സഹല്‍.ഒ.കെ, രശ്മി.ആര്‍ നായര്‍, അഭിരാമി.ടി. എന്നീ അധ്യാപകര്‍ക്ക് അദ്ദേഹം സര്‍ട്ടിഫിക്കറ്റ്കള്‍ വിതരണം ചെയ്തു. തുടര്‍ന്ന് തെരഞ്ഞെടുക്കപ്പെട്ട സ്‌കൂള്‍ പാര്‍ലിമെന്റ് ഭാരവാഹികള്‍ക്ക് ഹിന്ദുസ്ഥാന്‍ സ്‌കൗട്ട് ആന്‍ഡ് ഗൈഡ് നാഷണല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ക്യാപ്റ്റന്‍ കിഷോര്‍ സിംഗ് ചൗഹാന്‍ സത്യവാചകം ചൊല്ലികൊടുത്തു മലപ്പുറം സഹോദയ ട്രഷറര്‍ എം.ജൗഹര്‍ അധ്യക്ഷത വഹിച്ചു.
വൈസ് പ്രിന്‍സിപ്പല്‍മാരായ സ്മിത.എസ്, മുഹമ്മദ് യാസിര്‍.പി. ഹെഡ്മിസ്ട്രസ് ശ്രീദേവി, സ്‌കൂള്‍ ലീഡര്‍ ഫാത്തിമ നൗറിന്‍, വിദ്യര്‍ത്ഥി പ്രതിനിധികളായ മുഹമ്മദ് മിഷാല്‍, ദില്‍ഫ, രിദ.കെ, മുഹമ്മദ് നദീം, ബിഷന്‍,സിനാന്‍.കെ.പി., ഫിദ അധ്യാപകരായ നിഷാദ്.കെ, സൗമ്യ,സുരേഖ എന്നിവര്‍ നേതൃത്വം നല്‍കി.

Sharing is caring!