ഉപതെരഞ്ഞെടുപ്പ്: മലപ്പുറം ജില്ലയില്‍ 3സീറ്റ് യുഡിഎഫും 2സീറ്റ് എല്‍ഡിഎഫും നിലനിര്‍ത്തി

മലപ്പുറം ജില്ലയില്‍ വിവിധ പഞ്ചായത്തുകളിലും ഒരു നഗരസഭയിലുമായി അഞ്ച് വാര്‍ഡുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. മൂന്ന് സീറ്റ് യുഡിഎഫും രണ്ട് സീറ്റ് എല്‍ഡിഎഫും നിലനിര്‍ത്തി.
തിരൂര്‍ മംഗലം പഞ്ചായത്തിലെ പതിനാറാം വാര്‍ഡില്‍ 106 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി വിജയിച്ചു. മുസ്ലീം ലീഗിലെ അല്‍ത്താഫ് ഹുസൈന് രാജിവച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.
ആലിപ്പറമ്പ് പഞ്ചായത്തിലെ എട്ടാം വാര്‍ഡ് ലീഗ് വിമതരില്‍ നിന്നും യുഡിഎഫ് പിടിച്ചെടുത്തു. മുസ്ലീം ലീഗിലെ പിടി ഹൈദരലി മാസ്റ്റര്‍ 798 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു.
മലപ്പുറം ആനക്കയം പഞ്ചായത്ത് പത്താം വാര്‍ഡ് നരിയാട്ടുപാറ യുഡിഎഫ് നിലനിര്‍ത്തി. മുസ്ലീം ലീഗിലെ വി പി ഹനീഫ 631 വോട്ടിന് വിജയിച്ചു. മലപ്പുറം പരപ്പനങ്ങാടി നഗരസഭയിലെ കീഴ്ച്ചിറ വാര്‍ഡ് എല്‍ഡിഎഫ് ജനകീയ മുന്നണി നിലനിര്‍ത്തി. ശ്യാമള 71 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. പരപ്പനങ്ങാടിയില്‍ യുഡിഎഫിനെ പിന്തള്ളി ബിജെപിയാണ് രണ്ടാം സ്ഥാനത്തെത്തിയിരിക്കുന്നത്.
ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് കളപ്പാറ വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി. 106 വോട്ടിന് എല്‍ഡിഎഫിലെ പി ഷഹര്‍ബാന വിജയിച്ചു.
RECENT NEWS

താനൂരിലെ കുപ്രസിദ്ധ റൗഡി മഞ്ചുനാഥിനെതിരെ കാപ്പ നിയമം ചുമത്തി
താനൂർ: നിരവധി ക്രിമിനൽ കേസ്സുകളിൽ പ്രതിയായ കുപ്രസിദ്ധ റൗഡി മഞ്ചുനാഥിനെതിരെ കാപ്പ നിയമം ചുമത്തി അറസ്റ്റ് ചെയ്തു. താനൂർ പനങ്ങാട്ടൂർ മഠത്തിൽ റോഡ് സ്വദേശി തയ്യിൽ പറമ്പിൽ വീട്ടിൽ മഞ്ജുനാഥ് (45) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. മലപ്പുറം ജില്ലാ പോലിസ് [...]