മലയാളം സര്‍വകലാശാല സ്ഥലമേറ്റെടുപ്പിലെ അഴിമതിയില്‍ മന്ത്രി കെ.ടി.ജലീലിന്റെ പങ്ക് അന്വേഷിക്കണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
മലപ്പുറം: തിരൂര്‍ മലയാളം സര്‍വകലാശാല സ്ഥലമേറ്റെടുപ്പിലെ അഴിമതിയില്‍ മന്ത്രി കെ.ടി.ജലീലിന്റെ പങ്ക് അന്വേഷിക്കണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമസഭയില്‍. ഇതു സംബന്ധിച്ച അടിയന്തിര പ്രമേയ നോട്ടിസ് പരിഗണിക്കാത്തതില്‍ പ്രതിഷേധിച്ചു പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപോയി. സ്ഥലമെടുപ്പില്‍ ക്രമക്കേടുണ്ടെന്നു പ്രതിപക്ഷം ആരോപിച്ചിരുന്നു.
രാജ്യത്തെ മികച്ച സര്‍ക്കാര്‍ സര്‍വകലാശാലകളില്‍ എംജി ആറാമത്’ രാജ്യത്തെ മികച്ച സര്‍ക്കാര്‍ സര്‍വകലാശാലകളില്‍ എംജി ആറാമത് ഉയര്‍ന്ന വിലയ്ക്കാണു ഭൂമി വാങ്ങുന്നതെന്നും ഭൂമി വാങ്ങിയാല്‍ സര്‍ക്കാരിനു കോടികളുടെ നഷ്ടം ഉണ്ടാകുമെന്നും പ്രതിപക്ഷം ആരോപിച്ചു. പ്രതിപക്ഷത്തുനിന്ന് സി.മമ്മൂട്ടിയാണ് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയത്. അനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന് ആരോപണങ്ങള്‍ എഴുതി നല്‍കുകയും ചര്‍ച്ചയ്ക്കിടെ വിഷയം പരിഗണിക്കുകയുമായിരുന്നു.
യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണു ഭൂമി ഏറ്റെടുക്കാന്‍ തീരുമാനിച്ചതെന്ന് മന്ത്രി കെ.ടി.ജലീല്‍ മറുപടി നല്‍കി. യുഡിഎഫ് സര്‍ക്കാര്‍ നിയോഗിച്ച സമിതിയും എല്‍ഡിഎഫ് സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ സമിതിയും ശുപാര്‍ശ ചെയ്തത് ഒരേ സ്ഥലമാണ്. എല്‍ഡിഎഫ് സര്‍ക്കാരിനു വിലപേശലിനൊടുവില്‍ സെന്റിന് 10,000 രൂപ കുറയ്ക്കാന്‍ സാധിച്ചു. ഖജനാവിന് ഇതിലൂടെ 1.10 കോടിയുടെ ലാഭം ഉണ്ടായി. വെട്ടം വില്ലേജിലെ ഈ ഭൂമി ഏറ്റെടുക്കുന്നതിനു നിയമപരമായി തടസമില്ലെന്നു ഹൈക്കോടതി ഡിവിഷന്‍ ബഞ്ചും വ്യക്തമാക്കിയിട്ടുണ്ട്. ഇതനുസരിച്ചാണ് വെട്ടം വില്ലേജിലെ 696.48 ആര്‍ ഭൂമിക്കായി 9 കോടിരൂപ സര്‍ക്കാര്‍ അനുവദിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
ആതവനാട് വില്ലേജില്‍ 100 ഏക്കര്‍ ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ നേരത്തേ ഭരണാനുമതി നല്‍കിയിരുന്നെങ്കിലും നടപടികള്‍ പൂര്‍ത്തിയായിരുന്നില്ല. പ്രദേശവാസികളുടെ എതിര്‍പ്പും ഭൂമിയുടെ പ്രത്യേകതകളും സ്ഥലം ഏറ്റെടുക്കുന്നതിനു തടസമായി. തുടര്‍ന്നാണ് വെട്ടം വില്ലേജിലെ ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. 2012ല്‍ രൂപീകരിച്ച മലയാളം സര്‍വകലാശാല ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് സൗജന്യമായി ലഭിച്ച 5 ഏക്കര്‍ ഭൂമിയിലാണ്.
41,110 രൂപ അടിസ്ഥാന വിലയുള്ള ഭൂമിക്കാണ് 1.6 ലക്ഷംരൂപ നല്‍കുന്നതെന്നു പ്രതിപക്ഷം ആരോപിച്ചു. ഭൂമി കെട്ടിടം പണിയാന്‍ യോഗ്യമല്ല. 5.76 ഹെക്ടര്‍ ഭൂമിയില്‍ കണ്ടല്‍കാടും ചതുപ്പും ഒഴിവാക്കിയാല്‍ 1.42 ഹെക്ടര്‍ ഭൂമി മാത്രമേ കെട്ടിടം പണിയാന്‍ ഉപയോഗപ്രദമാകൂ. ഈ ഭൂമി 2015ല്‍ സെന്റിന് 5100 രൂപ മുതല്‍ 7500 രൂപവരെ വില കൊടുത്താണ് ഉടമസ്ഥര്‍ വാങ്ങിയത്. റിയല്‍ എസ്റ്റേറ്റ് മാഫിയയാണ് ഇടപാടിനു പിന്നിലെന്നും ഭരണമുന്നണിയിലെ എംഎല്‍എയും മന്ത്രി കെ.ടി.ജലീലുമാണ് ഇടപാടുകള്‍ക്കു പിന്നിലെന്നും പ്രതിപക്ഷം ആരോപിച്ചു.
RECENT NEWS
കലക്ടറേറ്റില്‍ ഭീഷണിയായ മുള്ള് പൂള മുറിച്ച് മാറ്റി മങ്കട ട്രോമകെയര്‍ പ്രവര്‍ത്തകര്‍
മലപ്പുറം: കലക്ടറേറ്റില്‍ ദുരന്ത ഭീഷണി ഉയര്‍ത്തിയിരുന്ന വന്‍ മരം മുറിച്ചു മാറ്റി. ജില്ലാ കലക്ടറുടെ കാര്യാലയത്തിനു സമീപം ദുരന്തനിവാരണ സമിതി ഓഫീസിനോട് ചേര്‍ന്നു നിലനിന്നിരുന്ന മുള്ള് പൂളയാണ് മുറിച്ചുമാറ്റിയത്. മങ്കട ട്രോമാകെയര്‍ പ്രവര്‍ത്തകരാണ് [...]