അരീക്കോട് എസ് എഫ് ഐ മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനത്തിനിടെ എം.എസ്.എഫ് അക്രമം

അരീക്കോട് എസ് എഫ് ഐ മെമ്പര്‍ഷിപ്പ്  പ്രവര്‍ത്തനത്തിനിടെ  എം.എസ്.എഫ് അക്രമം

മലപ്പുറം: അരീക്കോട് ഗവണ്മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ എസ് എഫ് ഐ അരീക്കോട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനം എം എസ് എഫ് , കെ എസ് യു , മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ ആക്രമിച്ചു.സ്‌കൂളിന്റെ ഗെയ്റ്റിന് പുറത്ത് മെമ്പര്‍ഷിപ് ചേര്‍ത്തുകയായിരുന്ന എസ്.എഫ്.ഐ പ്രവര്‍ത്തകരെ ഒരു പ്രകോപനവുമില്ലാതെ സംഘടിച്ചെത്തിയ ലീഗ് പ്രവര്‍ത്തകര്‍ അക്രമിക്കുക്കുകയായിരുന്നുവെന്ന് എസ്.എഫ്.ഐ ആരോപിച്ചു.
ഏരിയ സെക്രട്ടറി സഖാവ് ബിനീഷ് കല്ലട, ഏരിയ പ്രസിഡന്റ് സഖാവ് നീതു സി, അരീക്കോടെ ലോക്കല്‍ സെക്രട്ടറി സഖാവ് നൗഷിക് എന്‍.സി എന്നിവരെ സാരമായ പരിക്കുകളോടെ അരീക്കോട് താലൂക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കഴിഞ്ഞ വര്‍ഷങ്ങളിലും സമാനമായ അക്രമം ലീഗ് നടത്തിയിരുന്നു. പ്രതികളെ ഉടന്‍ കണ്ടെത്തി നടപടി എടുക്കണമെന്ന് എസ്.എഫ്.ഐ ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.

Sharing is caring!