പാലോളി അബ്ദുറഹിമാന് മലപ്പുറം ജില്ലാ ഹോക്കി അസോസിയേഷന് പ്രസിഡന്റ്

മലപ്പുറം: ജില്ലാ ഹോക്കി അസോസിയേഷന്റെ പുതിയ പ്രസിഡന്റായി പാലോളി അബ്ദുറഹിമാനെ തെരഞ്ഞെടുത്തു, മലപ്പുറം കോ-ഓപ്പറേറ്റീവ് സ്പിന്നിംഗ്മില്‍ ചെയര്മാന്കൂടിയാണ്, നിലവിലുണ്ടായിരുന്ന പ്രസിഡന്റ് പി. അജയി മുഖ്യരക്ഷാധികാരിയായി അസോസിയേഷനില്‍ തുടരും. നിലവിലുണ്ടായിരുന്ന കമ്മിറ്റിയില്‍ പ്രസിഡന്റ്, മുഖ്യരക്ഷാധികാരി എന്നിവരെ മാത്രമാണ് സംസ്ഥാന കമ്മിറ്റിയുടെ അനുവാദത്തോടെ മാറ്റിയത്. മലപ്പുറം ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ കായികാധ്യാപകന് എം.ഉസ്മാനാണ് സെക്രട്ടറി. മറ്റുഭാരവാഹകള്
പി.കെ. ലീല, എം. സുഭാഷിണി, പി. പ്രമോദ്, പി.അബ്ദുല്‍ഹമീദ്, കുഞ്ഞിമുഹമ്മദ് ആമിയന്‍(വൈസ് പ്രസിഡന്റുമാര്‍), സാലിം കുരുണിയന്, യു. എം.എസ്.റസ്വി, എം.എം.ഷീബ, എം.കെ ഐശ്വര്യ(ജോയിന്റ് സെക്രട്ടറിമാര്‍), പി. മുഹമ്മദലി(ട്രഷറര്‍).റീമ ജോസഫ്, പി.വി.സലോമി, ഇ.സി അനീഷ് ബാബു, വി.പി.റിയാസലി, പി.പി.സാജന്ദാസ്, പി.ഷരുണ്‍, കെ.പി. ഷിജു(എക്സിക്യൂട്ടീവ് അംഗങ്ങള്‍).
RECENT NEWS

പെരിന്തൽമണ്ണയിൽ മൂന്ന് സ്കൂൾ വിദ്യാർഥികളെ കുത്തിപരിക്കേൽപിച്ച് സഹപാഠി
അക്രമത്തിൽ പങ്കെടുത്ത രണ്ടു വിദ്യാർഥികളേയും അവരുടെ രക്ഷിതാക്കളേയും സ്റ്റേഷനിലെത്തിച്ച് പോലീസ് മൊഴിയെടുക്കുകയാണ്