സംസ്ഥാന ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയ മലപ്പുറം പെരുവള്ളൂര്‍ കാരിക്ക് നാടിന്റെ ആദരം
മലപ്പുറം: സംസ്ഥാന ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ ജൂനിയര്‍ വിഭാഗം സ്വര്‍ണ്ണ മെഡല്‍ നേടിയ മലപ്പുറം പെരുവള്ളൂരിലെ പി. നിവ്യക്ക് നാടിന്റെ ആദരം. പ്രദേശത്തെ സന്നദ്ധ ൂട്ടായ്മയായ എഫ്.സി. കളത്തിങ്ങല്‍ വിവിധ മേഖലകളില്‍ മികവ് പുലര്‍ത്തിയവരെ
ആദരിക്കുന്നതിന് വേണ്ടി സംഘടിപ്പിച്ച പരിപാടി തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. കലാം മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി.പി
സിദ്ദീഖ് അദ്ധ്യക്ഷം വഹിച്ച പരിപാടിയില്‍ അസീസ് എം.കെ, സിമോദ് കുട്ടന്, റഹീം, റാഷിദ് എം.കെ, സുബിന്.വി, സാദിഖ് എം, ഷംസുദ്ദീന് എന്നിവര്‍ പ്രസംഗിച്ചു.
RECENT NEWS
അൻവറിന്റെ രാഷ്ട്രീയ നീക്കത്തോട് വിജോജിപ്പുമായി കെ ടി ജലീൽ; സി പി എമ്മിനെ കൈവിടില്ല
വളാഞ്ചേരി: മാധ്യമ പ്രവർത്തകരെ വിളിച്ചു വരുത്താൻ ഉപയോഗിച്ച തന്ത്രമാണ് വെളിപ്പെടുത്തലുകളുണ്ടാകുമെന്ന് പറഞ്ഞതെന്ന് കെ ടി ജലീൽ. ചില പാർട്ടികളിലെ ജനപ്രതിനിധികളെ പോലെ മരണം വരെ ജനപ്രതിനിധിയായി തുടരുന്നതിന് താൽപര്യമില്ലെന്നും അതിനാലാണ് പാർലമെന്ററി [...]