മലപ്പുറം ജില്ല വിഭജിച്ച് തിരൂര്‍ ജില്ലയല്ല വേണ്ടത് പൊന്നാനി ജില്ലയെന്ന് പൊന്നാനി കള്‍ച്ചറല്‍ വേള്‍ഡ് ഫൗണ്ടേഷന്

മലപ്പുറം: തിരൂര്‍ ജില്ലയല്ല വേണ്ടത് പൊന്നാനി ജില്ലയെന്ന് പൊന്നാനി കള്‍ച്ചറല്‍ വേള്‍ഡ് ഫൗണ്ടേഷന്.
തീരദേശത്തിന്റെ പിന്നാക്കാവസ്ഥ പരിഹരിക്കാനും കൂടുതല്‍ കേന്ദ്രഫണ്ടുകള്‍ ലഭിക്കാനും പൊന്നാനി ജില്ല രൂപീകരിക്കണമെന്ന പൊന്നാനി കള്‍ച്ചറല്‍ വേള്‍ഡ് ഫൗണ്ടേഷന് ഭാരവാഹികള്‍ പറഞ്ഞു. മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളിലെ പിന്നാക്കപ്രദേശങ്ങള്‍ കൂട്ടിച്ചേര്‍ത്ത് പൊന്നാനി ജില്ല രൂപീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം. പാലപ്പെട്ടി മുതല്‍ കടലുണ്ടി പുഴ വരെ നീണ്ടുനില്‍ക്കുന്ന തീരദേശമേഖലയുടെ വികസനത്തിന് 70 കിലോമീറ്റര്‍ ദൂരെ സ്ഥിതി ചെയ്യുന്ന ആസ്ഥാനമായ മലപ്പുറം പര്യാപ്തമല്ല. കോഴിക്കോട്ടേക്കും തൃശൂരിലേക്കും എളുപ്പത്തില്‍ യാത്രയ്ക്ക് സൗകര്യമുള്ള പൊന്നാനി താലൂക്കുകാര്‍ക്ക് ജില്ലാ ആസ്ഥാനത്തേക്ക് പൊതുഗതാഗത സൗകര്യങ്ങള്‍ തീര്‍ത്തും കുറവാണ്. കാസര്‍ക്കോട്, വയനാട്, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ ജനസംഖ്യ 44 ലക്ഷമെങ്കില്‍ മലപ്പുറത്ത് മാത്രം 46 ലക്ഷമാണ്. സര്‍ക്കാര്‍ സൗകര്യങ്ങള്‍, ആനുകൂല്യങ്ങള്‍, ആശുപത്രി സൗകര്യങ്ങള്‍ എന്നിവ ജനസംഖ്യാനുപാതികമായി ലഭിക്കുന്നില്ല. ജനസംഖ്യ കുറഞ്ഞ പത്തനംതിട്ട, വയനാട് ജില്ലകള്‍ക്ക് ലഭിക്കുന്ന അതേ പരിഗണനയാണ് മലപ്പുറത്തിനുമുള്ളത്. സാംസ്കാരിക പാരമ്പര്യത്തിന്റെയും പഴയ വാണിജ്യതലസ്ഥാനമായ തിണ്ടിസ് തുറമുഖത്തിന്റെയും ആസ്ഥാനമെന്ന നിലയ്ക്ക് കൂടിയാണ് പൊന്നാനി ജില്ലയെന്ന ആവശ്യമുയര്‍ത്തുന്നത്. ഈ ആവശ്യവുമായി മുഖ്യമന്ത്രി, റവന്യൂമന്ത്രി, പ്രതിപക്ഷ നേതാവ്, സ്പീക്കര്‍ എന്നിവര്‍ക്ക് നിവേദനം നല്‍കും. ബഹുജന കണ്‍വെന്‍ഷനുകള്‍, പ്രചരണ ജാഥകള്‍, ബോധവത്ക്കരണ പരിപാടികള്‍ തുടങ്ങിയ സംഘടിപ്പിക്കുമെന്ന് കള്‍ച്ചറല്‍ വേള്‍ഡ് ഫൗണ്ടേഷന് രക്ഷാധികാരി മൂസക്കുട്ടി, ജനറല്‍ സെക്രട്ടറി രാജന് തലക്കാട്ട്, എം.കെ. മുസ്തഫ, അഡ്വ. ഫസലുറഹ്മാന്, ഹൈദരലി എന്നിവര്‍ അറിയിച്ചു.
RECENT NEWS

ഭീകരാക്രമണത്തിന്റെ ഞെട്ടൽ മാറാതെ ഊരകം ഗ്രാമപഞ്ചായത്ത് മെംബർ അബു താഹിർ
തിരൂർ: കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിന്റെ ഞെട്ടൽ മാറാതെ ഊരകം ഗ്രാമപഞ്ചായത്ത് മെംബറും കാരാത്തോട് സ്വദേശിയുമായ പി കെ അബൂ താഹിർ. ഈ മാസം ഇരുപതിനാണ് താഹിറും ഭാര്യയും മൂന്നു മക്കളും അടങ്ങുന്ന കുടുംബം വിനോദസഞ്ചാരത്തിനായി കാശ്മീരിലേക്ക് [...]