ട്രോളി ബാഗിന്റെ കൈപ്പിടി രണ്ടും സ്വര്‍ണമാക്കി മാറ്റി കരിപ്പൂര്‍ വഴി സ്വര്‍ണക്കടത്ത്

ട്രോളി  ബാഗിന്റെ കൈപ്പിടി രണ്ടും സ്വര്‍ണമാക്കി മാറ്റി കരിപ്പൂര്‍ വഴി സ്വര്‍ണക്കടത്ത്

മലപ്പുറം: സൗദിയിലെ ജിദ്ദയില്‍നിന്നും കരിപ്പൂര്‍ വിമാനത്തവളം വഴി സ്വര്‍ണക്കടത്ത്, സൗദി അറേബ്യയില്‍നിന്നുള്ള സ്വര്‍ണക്കടത്ത് അടുത്തിടെ കരിപ്പൂര്‍ വഴി പിടികൂടിയിരുന്നില്ല, കാരണം സൗദിയില്‍ വ്യക്തിക്ക് കൈവശംവെക്കാവുന്ന സ്വര്‍ണത്തിന് പരിധി വന്നിരുന്നു, ഇതിനാല്‍തന്നെ അവിടെ നിന്നും കാര്യമായ സ്വര്‍ണക്കടത്ത് നടക്കാത്തതിനിടെയാണ് സൗദിയിലെ ജിദ്ദയില്‍നിന്നും കരിപ്പൂര്‍ വഴി 43.68ലക്ഷം രൂപയുടെ സ്വര്‍ണം കടത്താനുള്ള ശ്രമം പിടികൂടിയത്. അതും ട്രോളി ബാഗിന്റെ കൈപ്പിടി രണ്ടും സ്വര്‍ണമാക്കി മാറ്റിയാണ് കടത്താന്‍ ശ്രമിച്ചത്. 1.298 കിലോ തൂക്കംവരുന്ന സ്വര്‍ണമായിരുന്നു ട്രോളി ബാഗിന്റെ കൈപ്പിടി രൂപത്തിലാക്കി മാറ്റി ബാഗുസഹിതം കടത്താന്‍ ശ്രമിച്ചത്. ജിദ്ദയില്‍നിന്നും ഇത്തരത്തില്‍ സ്വര്‍ണം കടത്തുമെന്ന ഒരു പ്രതീക്ഷയും എയര്‍കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗത്തിനില്ലായിരുന്നു. എന്നാല്‍ രഹസ്യമായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയതെന്നാണ് വിവരം.
കൊടുവള്ളി കരുവാന്‍പൊയില്‍ മലയില്‍ അബ്ദുറഹിമാന്‍ കുട്ടിയില്‍നിന്നാണ് സ്വര്‍ണം പിടിച്ചെടുത്തത്. ഇയാള്‍ വര്‍ഷങ്ങളായി ജിദ്ദയില്‍ ജോലിചെയ്തുവരികയായിരുന്നുവെന്നും ആദ്യമായാണ് സ്വര്‍ണം കടത്തുന്നതെന്നും കസ്റ്റംസിനോട് ചോദ്യംചെയ്യലില്‍ പറഞ്ഞു. ഉദ്യോഗസ്ഥരായ ഡി.സി. നിഥിന്‍ലാല്‍, എ.സി. സുരേന്ദ്രനാഥ്, സൂപ്രണ്ട് ബഷീര്‍ അഹമ്മദ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സ്വര്‍ണം പിടിച്ചത്.

കരിപ്പൂര്‍ വിമാനത്തവളം വഴി കോടികളുടെ സ്വര്‍ണമാണ് ഒഴുകുന്നത്. കഴിഞ്ഞ ദിവസം മലദ്വാരത്തില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ച യുവാവിനെ പിടികൂടിയതോടൊപ്പം തന്നെ കമ്പ്യൂട്ടര്‍ പ്രിന്ററിനകത്ത് ഒളിപ്പിച്ചു കടത്തിയ സ്വര്‍ണവും പിടികൂടിയിരുന്നു. കരിപ്പൂര്‍ വഴി അടുത്തിടെ പിടികൂടിയ സ്വര്‍ണക്കടത്തുകളില്‍ കൂടുതലും മലദ്വാരം വഴി കടത്താന്‍ ശ്രമിച്ചതാണെന്ന് കസ്റ്റംസ് അധികൃതര്‍ പറയുന്നു. പാന്റിനകത്ത് രഹസ്യ അറയുണ്ടാക്കി സ്വര്‍ണം ദ്രാവക രൂപത്തിലാക്കി ഒളിപ്പിച്ചും സ്വര്‍ണക്കടത്തു നടക്കുന്നുണ്ട്, കഴിഞ്ഞ ദിവസം രാത്രി കരിപ്പൂര്‍ വഴി മലദ്വാരത്തില്‍ കടത്താന്‍ ശ്രമിച്ച 928ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. അതോടൊപ്പം പാന്റിനകത്ത് രഹസ്യ അറയുണ്ടാക്കി കടത്താന്‍ ശ്രമിച്ച 1220ഗ്രാമിന്റെ സ്വര്‍ണവും പിടികൂടി. മൊത്തം 52ലക്ഷം രൂപയുടെ സ്വര്‍ണമാണ് രണ്ടുപേരില്‍നിന്നും പിടികൂടിയത്.
കാസര്‍കോട് സ്വദേശി അബ്ദുല്‍ ഖാദര്‍ ആഷിമാണ് പാന്റിനകത്ത് അറിയുണ്ടാക്കി സ്വര്‍ണം ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ചത്. കൊടുവള്ളി സ്വദേശി ചെറിയാക്കച്ചാലില്‍ നിഹാസാണ് മലദ്വാരത്തില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. ഇവര്‍ക്കു പുറമെ കരിപ്പൂരില്‍ നിന്ന് രണ്ട് യാത്രക്കാരില്‍ നിന്നും,വിമാനത്തില്‍ ഉപേക്ഷിച്ചതുമായ മൂന്നര കിലോ സ്വര്‍ണം എയര്‍കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടി.സ്‌പെയ്‌സ് ജെറ്റ് വിമാനത്തില്‍ നിന്നാണ് 933 ഗ്രാം സ്വര്‍ണം കണ്ടെടുത്തത്.യാത്രക്കാരനെ കണ്ടെത്താനായില്ല
എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ ദുബൈയില്‍ നിന്നെത്തിയ കോഴിക്കോട് പടനിലം ഉണ്ണികൃഷ്ണന്‍ ശരീരത്തില്‍ ഒളിപ്പിച്ച 1039 ഗ്രാം സ്വര്‍ണം കണ്ടെടുത്തു.മലപ്പുറം സ്വദേശി ഫിറോസ് ഖാന്‍ കമ്പ്യൂട്ടര്‍ പ്രിന്ററിനകത്ത് ഒളിപ്പിച്ചു കടത്തിയ 583 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്.എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ ദോഹയില്‍ നിന്നാണ് ഇയാളെത്തിയത്.അഞ്ച് സ്വര്‍ണ ബിസ്‌ക്കറ്റുകളാണ് ഉണ്ടായിരുന്നത്.പിടികൂടിയ സ്വര്‍ണത്തിന് 1.15 കോടി വിലലഭിക്കും.
കരിപ്പൂര്‍ വിമാനത്തവളം വഴി മലദ്വാരത്തില്‍ ഒളിപ്പിച്ചുള്ള സ്വര്‍ണക്കടത്ത് ഇപ്പോഴും തകൃതിയായാണ് നടക്കുന്നത്. അതോടൊപ്പം വിവിധ രീതികളിലുള്ള കടത്തും നടക്കുന്നതായി കസ്റ്റംസ് അധികൃതര്‍ പറയുന്നു. കഴിഞ്ഞ ദിവസം മലപ്പുറം സ്വദേശി മുഹ്സില്‍ 19ലക്ഷംരൂപയുടെ സ്വര്‍ണം മലദ്വാരത്തില്‍ കടത്തിയപ്പോള്‍ കോഴിക്കോട് സ്വദേശി റിയാസ് കടത്താന്‍ ശ്രമിച്ചത് 34 ലക്ഷം രൂപയുടെ സ്വര്‍ണമാണ്, സ്വര്‍ണം കറുത്ത നിറത്തിലുള്ള ക്യാപ്സൂള്‍ രൂപത്തിലാക്കിയാണു കടത്താന്‍ ശ്രമിച്ചത്. ഒരാളുടേത് ഏഴു ക്യാപ്സൂളും മറ്റൊരാളുടേത് നാലു ക്യാപ്സൂളും രൂപത്തിലായിരുന്നു. ഇവര്‍ക്കു പുറമെ മറ്റു മൂന്നുപേരില്‍നിന്നുമായി മൊത്തം അഞ്ചു പേരില്‍ നിന്ന് കരിപ്പൂര്‍ വിമാനത്തവളത്തില്‍ പിടികൂടിയത് 1.08കോടിയുടെ സ്വര്‍ണം,
കരിപ്പൂര്‍ വിമാനത്താവളത്തില്‍ അഞ്ച്പേരില്‍ നിന്നായി 3.75 കിലോഗ്രാം സ്വര്‍ണമാണ് എയര്‍ കസ്റ്റംസും പ്രിവന്റീവ് കസ്റ്റംസും ചേര്‍ന്ന് പിടികൂടിയത്. ഇതില്‍ വടകര സ്വദേശി ഹനീഫ, മലപ്പുറം സ്വദേശി ശ്രീഗോപാല്‍ എന്നിവരില്‍ നിന്നും 625 ഗ്രാം വീതമാണ് പിടിച്ചത്. കാസര്‍കോട് സ്വദേശി അഫ്സലില്‍ നിന്നും 640 ഗ്രാമും പിടിച്ചു. മൂന്ന് പേരില്‍ നിന്നായി പിടികൂടിയ സ്വര്‍ണത്തിന് 55 ലക്ഷം രൂപ വില വരും. ഇവര്‍ ട്രോളി ബാഗിന്റെ ബീഡിങിനുളളിലായിട്ടായിരുന്നു സ്വര്‍ണം ഒളിപ്പിച്ചത്.
ദുബൈയില്‍ നിന്നുളള എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ കോഴിക്കോട് മാങ്കാവ് സ്വദേശി പി.സി. റിയാസ്, മലപ്പുറം മഞ്ചേരി മുള്ളമ്പാറ സ്വദേശി ടി. മുഹ്സിന്‍ എന്നിവരില്‍ നിന്നാണ് പ്രിവന്റീവ് കസ്റ്റംസ് സ്വര്‍ണം പിടിച്ചത്. ഇവരാണ് മലദ്വാരത്തില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. റിയാസില്‍ 34 ലക്ഷം വില വരുന്ന 1,190 ഗ്രാമും മുഹ്സിനില്‍ നിന്നും 19ലക്ഷത്തിന്റെ 670 ഗ്രാമുമാണ് പരിശോധനയില്‍ കണ്ടെത്തിയത്. അസി. കമീഷണര്‍മാരായ ഡി.എന്‍. പന്ത്, പി.ജെ. ഡേവിഡ്, സൂപ്രണ്ടുമാരായ ബഷീര്‍ അഹമ്മദ്, സി.സി. ഹാന്‍സണ്‍, ഇന്‍സ്പെക്ടര്‍മാരായ കെ. മുരളീധരന്‍, ശ്യാംകുമാര്‍ ശര്‍മ, പ്രമോദ്, അഭിനവ് ഭൈഷിക്, ഹവില്‍ദാര്‍മാരായ മോഹനന്‍, ഗഫൂര്‍ എന്നിവരടങ്ങിയ സംഘമാണ് സ്വര്‍ണം പിടിച്ചത്.
കരിപ്പൂര്‍ വിമാനത്തവളംവഴി കടത്താന്‍ ശ്രമിച്ച 1.10കോടി രൂപയുടെ സ്വര്‍ണവുമായി രണ്ടുപേര്‍ കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. ഇതില്‍ കുന്നമംഗലം സ്വദേശിയായ ഹാരിസ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത് മിക്‌സിയുള്ള മോട്ടോറിനകത്തു സ്വര്‍ണം ഉരുക്കി ഒഴിച്ചാണ്. 2.800 കിലോ തൂക്കംവരുന്ന 92ലക്ഷം രൂപയുടെ സ്വര്‍ണമാണ് ഇയാള്‍ ഇത്തരത്തില്‍ കരിപ്പൂര്‍ വിമാനത്തവളംവഴി കടത്താന്‍ ശ്രമിച്ചത്. റിയാദ് അബൂദാബിയില്‍നിന്നാണ് ഇയാള്‍ കരിപ്പൂരിലെത്തിയത്. സംശയംതോന്നിയ എയര്‍കസ്റ്റംസ് വിഭാഗമാണ് ഇയാളുടെ ലഗേജ് പരിശോധിച്ചത്. തുടര്‍ന്നു ടൂള്‍സുകള്‍ ഉപയോഗിച്ച് മിക്‌സിയുടെ മോട്ടോര്‍ തുറന്നു പവിശോധിച്ചപ്പോഴാണ് ഇതിനുള്ള സ്വര്‍ണക്കട്ടിപോലെ സ്വര്‍ണം ഉരുക്കി ഒഴിച്ചതയായി കണ്ടെത്തിയത്. സ്വന്തംആവശ്യത്തിനാണ് സ്വര്‍ണം കൊണ്ടുവന്നതെന്നും, രണ്ടുവര്‍ഷം മുമ്പാണു താന്‍ അവസാനമായി നാട്ടില്‍വന്നതെന്നും, താന്‍ കാരിയര്‍ അല്ലെന്നും പ്രതി മൊഴി നല്‍കിയിട്ടുണ്ടെങ്കിലും അധികൃതര്‍ ഇത് വിശ്വാസത്തില്‍ എടുത്തിട്ടില്ല, മറ്റൊരു യാത്രക്കാരനയ വടകര സ്വദേശി ഷമീറില്‍നിന്നും 450ഗ്രാമിന്റെ സ്വര്‍ണമാണ് പിടികൂടിയത്. ഇയാള്‍ സ്വര്‍ണം മിശ്രിത രൂപത്തിലും, കോയിന്‍ രൂപത്തിലും ശരീരത്തില്‍ ഒളിപ്പിച്ചാണ് കടത്താന്‍ ശ്രമിച്ചത്.
അസി. കമീഷണര്‍മാരായ ഡി.എന്‍. പന്ത്, ഡേവിഡ് പി.ജെ, മറ്റു ഓഫീസര്‍മാരായ ഗോകുല്‍ദാസ്, ബിമല്‍ ദാസ്, മ്രിദുല്‍, ജയന്‍, വി.എന്‍ നായിക്, ഫ്രാന്‍സിസ്, വിമ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.

Sharing is caring!