മലപ്പുറം ഡി.എം.ഒ സക്കീനക്ക് അമേരിക്കന്‍ യൂണിവേഴ്സിറ്റിയില്‍ സ്‌കോളര്‍ഷിപ്പോടെ ഉന്നത പഠനത്തിന് അവസരം
മലപ്പുറം: ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.സക്കീനക്ക് അമേരിക്കന്‍ യൂണിവേഴ്സിറ്റിയില്‍ സ്‌കോളര്‍ഷിപ്പോടെ ഉന്നത പഠനത്തിന് അവസരം. പ്രശസ്തമായ ഹഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയില്‍ പൊതുജനാരോഗ്യം എന്ന വിഷയത്തില്‍ ഒരു മാസം നീണ്ടുനില്‍ക്കുന്ന ഉന്നത പരിശീലനത്തിനാണ് അവസരം ലഭിച്ചിരിക്കുന്നത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള അപേക്ഷകരില്‍ ഏറ്റവും യോഗ്യരായവരെ തെരഞ്ഞെടുത്താണ് യൂണിവേഴ്സിറ്റി ഈ പരിശീലനത്തിന് അവസരം നല്‍കുന്നത്.
ലോകത്ത് വിവിധ തരത്തിലുള്ള സാംക്രമിക രോഗങ്ങള്‍ പൊതുജനാരോഗ്യത്തിന് ഭീഷണിയായി പൊട്ടിപ്പുറപ്പെടുകയും നിരവധി പേര്‍ മരണത്തിന് കീഴയടങ്ങുകയും ചെയ്യുന്ന സാഹചര്യത്തില്‍ ആധുനിക പൊതുജനാരോഗ്യ നയ രൂപീകരണത്തില്‍ പരീശലനം നല്‍കുന്ന ഈ കോഴ്സ് ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. സാംക്രമിക രോഗം സംബന്ധിച്ച സ്ഥിതി വിവരക്കണക്കുകള്‍ അവലോകനും ചെയ്ത് ഏറ്റവും ഫലപ്രദമായ ആരോഗ്യ നയരൂപകീകരണത്തിനും കാര്യക്ഷമമായ പ്രതിരോധ പ്രവര്‍ത്തനള്‍ക്കുമുള്ള പരിശീലനവും നല്‍കുന്നതാണ് ഈ കോഴ്സ്.
1985 ബാച്ചില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്നും എം.ബി.ബി.എസ് ബിരുദം നേടിയ ഡോ. സക്കീന തിരുവനന്തപുരം ശ്രീചിത്തിര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയല്‍സില്‍ പൊതുജനാരോഗ്യത്തില്‍ പി.ജിയും പൂര്‍ത്തിയാക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷമുണ്ടായ നിപ രോഗബാധ ഏറ്റവും ഫലപ്രദമായ രീതിയില്‍ പ്രതിരോധ പ്രവര്‍ത്തനം നടത്തിയതിന് സംസ്ഥാന സര്‍ക്കാറിന്റെ അംഗീകാരം നേടിയിരുന്നു. ഇതിന് പുറമെ ജില്ലയില്‍ ഡിഫ്തീരിയ വീണ്ടും പൊട്ടിപ്പുട്ടപ്പോള്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് ശ്രദ്ധ നേടിയിരുന്നു. ഒരു ലക്ഷത്തിലധികം കുട്ടികള്‍ക്ക് മാസങ്ങള്‍ക്കുള്ളില്‍ ടി.ഡി വാക്സിന്‍ നല്‍കാന്‍ ജില്ലാ ആരോഗ്യവകുപ്പിനായിരുന്നു. ഡി.എം.ഒ അന്താരാഷ്ട്ര നിലവാരത്തിലുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍കൂടി പരിശീലനം പൂര്‍ത്തിയാക്കുന്നതോടെ ജനസംഖ്യയില്‍ ഏറെ മുന്നിലുള്ള മലപ്പുറത്ത് പൊതുജനാരോഗ്യ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ സഹായകമാകും.
കോട്ടക്കല്‍ വെന്നിയൂര്‍ സ്വദേശിയാണ്. ഫാറൂഖ് കോളജ് കെമിസ്ട്രി വിഭാഗം റിട്ട. അസോസിയേറ്റ് പ്രഫസര്‍. ഡോ. ജാഫാറാണ് ഭര്‍ത്താവ്. മക്കള്‍: നാസ്മിന്‍, നദീം ജാഫര്‍, നെയ്മ ജാഫര്‍ എന്നിവര്‍ മക്കളാണ്.
RECENT NEWS
മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണം; കേരളാ പത്രപ്രവര്‍ത്തക യൂണിയന്
മലപ്പുറം: മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നു കേരളാ പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പത്രപ്രവര്‍ത്തക പെന്ഷന് അപേക്ഷകളിലെ കാലതാമസം ഒഴിവാക്കാന്‍ ഉദ്യോഗസ്ഥ തലത്തിലെ അലംഭാവം [...]




