തിരൂര്‍ ജില്ലാ രൂപീകരണത്തിന് അനുകൂലമായ തീരുമാനം ഇടന്‍ ഉണ്ടാകുന്നില്ലെങ്കില്‍ പോരാട്ടം ഊര്‍ജിതമാക്കുമെന്നും എസ്.ഡി.പി.ഐ
മലപ്പുറം : മലപ്പുറം ജില്ല വിഭജിക്കണമെന്ന് ആവശ്യപ്പെട്ട് നിയമ സഭയില്‍ ശ്രദ്ധ ക്ഷണിക്കല്‍ പ്രമേയം അവതരിപ്പിച്ച അഡ്വ.കെ എന്‍ എ ഖാദര്‍ എം എല്‍ എ യെ എസ് ഡി പി ഐ മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് അഭിനന്ദിച്ചു. ഈ ആവശ്യം എസ് ഡി പി ഐ യാണ് ആദ്യം ഉന്നയിച്ചത് എന്ന കാരണത്താല്‍ മാത്രം ജില്ലാ വിഭജനത്തിന് എതിരായ നിലപാട് സ്വീകരിച്ച ആര്യാടന് മുഹമ്മദിന്റെ നയത്തെ കോണ്‍ഗ്രസ് അംഗീകരിക്കുന്നില്ലെന്നാണ് എസ്.ഡി.പി ഐ മനസിലാക്കുന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു. യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് കോണ്‍ഗ്രസ് നേതൃത്വം കാര്യങ്ങള്‍ വിശദമായി പഠിക്കാന്‍ തയ്യാറാകണമെന്ന് എസ്.ഡി.പി ഐ ആവശ്യപ്പെട്ടു. വിശദമായ പഠനത്തിന് വിധേയമാക്കാതെ ശ്രദ്ധക്ഷണിക്കല്‍ പ്രമേയം യു ഡി എഫ്, എം.എല്‍.എയാണ് ഉന്നയിച്ചതെന്നതിനാല്‍ നിഷേധാത്മക നിലപാട് സ്വീകരിച്ച എല്‍ ഡി എഫും നിലപാട് തിരുത്തണം. 1969ല്‍ ശക്തമായ എതിര്‍പ്പുണ്ടായിട്ടും മലപ്പുറം ജില്ല രൂപീകരിച്ച ഇ.എം.എസ് സര്‍ക്കാരിന്റെ ചരിത്രം പിണറായി വിജയന് പ്രചോദനമാകേണ്ടതുണ്ട്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ജനസംഖ്യ കുറഞ്ഞ ജില്ലകള്‍ക്കടക്കം മെഡിക്കല്‍ കോളജ് ഇല്ലാത്ത എല്ലാ ജില്ലകള്‍ക്കും ഓരോ മെഡിക്കല്‍ കോളജ് വീതമാണ് അനുവദിച്ചത്. ഗവ. ഫണ്ടുകള്‍ ജനസംഖ്യാനുപാതികമായാണ് അനുവദിക്കുന്നതെന്ന ആര്യാടന് മുഹമ്മദിന്റെവാദം അദ്ദേഹം അംഗമായ മന്ത്രി സഭയുടെ തന്നെ തീരുമാനങ്ങള്‍ ഖണ്ഡിക്കുകയാണെന്ന് എസ്.ഡി.പി.ഐ സെക്രട്ടറിയേറ്റ് ചൂണ്ടിക്കാട്ടി. തിരൂര്‍ ജില്ലാ രൂപീകരണത്തിന് അനുകൂലമായ തീരുമാനങ്ങള്‍ ഉടനടി ഉണ്ടാകുന്നില്ലെങ്കില്‍ എസ് ഡി പി ഐ നടത്തിക്കൊണ്ടിരിക്കുന്ന പോരാട്ടങ്ങള്‍ ഊര്‍ജ്ജിതമാക്കും . യോഗത്തില്‍ ജില്ലാ പ്രസിഡന്റ് സി.പി.എ ലത്തീഫ്, വി.ടി. ഇക്റാമുല്‍ഹഖ്, അഡ്വക്കറ്റ് സാദിഖ് നടുത്തൊടി ജനറല്‍ സെക്രട്ടറി എ.കെ. അബ്ദുല്‍ മജീദ്, ടി.എം. ഷൗക്കത്ത്, എം.പി. മുസ്തഫ, പി. ഹംസ, അരീക്കന്‍ ബിരാന്‍കുട്ടി പ്രസംഗിച്ചു.
RECENT NEWS
സുഹൃത്തിന് ഗൂഗിൾ ലൊക്കേഷൻ അയച്ച് കൊടുത്തതിന് പിന്നാലെ യുവാവ് മരിച്ച നിലയിൽ
കുറ്റിപ്പുറം: കൂട്ടുകാരന് ഗൂഗിൾ ലൊക്കേഷൻ അയച്ചുകൊടുത്ത് യുവാവ് ആത്മഹത്യ ചെയ്തു. മാറഞ്ചേരി കാഞ്ഞിരമുക്ക് പമ്പ് ഹൗസിനടുത്തുള്ള പടന്നവളപ്പിൽ ബാലകൃഷ്ണന്റെ മകൻ രതീഷ് (28) ആണ് മരണപ്പെട്ടത്. കുറ്റിപ്പുറം തിരൂർ റോഡിൽ ചെമ്പിക്കലിൽ ബാറിന് പുറകിലുള്ള [...]