ബിനോയ് കോടിയേരിയെ കണ്ടെത്താന്‍ യൂത്ത് കോണ്‍ഗ്രസ്സിന്റെ ലുക്ക് ഔട്ട് നോട്ടീസ്

ബിനോയ് കോടിയേരിയെ  കണ്ടെത്താന്‍  യൂത്ത് കോണ്‍ഗ്രസ്സിന്റെ ലുക്ക് ഔട്ട് നോട്ടീസ്

മലപ്പുറം: മഹാരാഷ്ര്ടാപോലീസ് രജിസ്റ്റര്‍ ചെയ്ത സ്ത്രീ പീഢന കേസുമായി ബന്ധപ്പെട്ട് ഒളിവില്‍ കഴിയുന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിയെ ഇനിയും കണ്ടെത്താന്‍ കഴിയാത്ത പശ്ചാത്തലത്തില്‍ യൂത്ത് കോണ്‍ഗ്രസ്സ് മലപ്പുറം പാര്‍ലിമെന്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു പ്രതിഷേധം നടത്തി. ഡിസിസിയില്‍ നിന്ന് പ്രകടനമായ് എത്തിയ പ്രവര്‍ത്തകര്‍ കുന്നുമ്മല്‍ ബസ് സേ്റ്റാപ്പ് ചുമരിലും മറ്റും നോട്ടീസ് പതിപ്പിച്ചു, ബിനോയ് കോടിയേരിയെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് തക്കതായ പ്രതിഫലം തങ്ങള്‍ നല്‍കുമെന്ന് യൂത്ത് കോണ്‍ഗ്രസ്സ് മലപ്പുറം പാര്‍ലിമെന്റ് കമ്മിറ്റി പ്രസിഡന്റ് റിയാസ് മുക്കോളി പറഞ്ഞു. ജൈസല്‍ എളമരം, നാസര്‍ പറപ്പൂര്‍ , പി.നിധീഷ്, പി.കെ.നൗഫല്‍ ബാബു, അഷ്‌റഫ് പറക്കുത്ത്, ലത്തീഫ് കൂട്ടാലുങ്ങല്‍, സഫീര്‍ ജാന്‍ പാണ്ടിക്കാട്, കെ.വി.ഹുസൈന്‍, അനീസ് കളത്തിങ്ങല്‍, അജ്മല്‍ വെളിയോട്, റാഫി കീഴാറ്റൂര്‍, ഷാനവാസ് കളത്തുംപടി, അന്‍ഷിദ് ഏരിക്കുന്നന്‍ , മണി ഒതുക്കുങ്ങല്‍ ആസാദ് തമ്പാനങ്ങാടി, ശരീഫ് പാണ്ടിക്കാട്, അന്‍വര്‍ ചിറ്റത്തു പറ, സമീര്‍ കുഞ്ഞു എന്നിവര്‍ പ്രസംഗിച്ചു.

Sharing is caring!