18വര്‍ഷങ്ങള്‍ക്ക് ശേഷം ആ പഴയ യു.പി സ്കൂള്‍ സുഹൃത്തുക്കള്‍ വീണ്ടും ഒരുമിച്ചു

മലപ്പറം: കോഡൂര്‍ ചെമ്മന്‍കടവ് ജി.എം.യു.പി സ്കൂളിലെ പഴയ സഹപാടികള്‍ 18വര്‍ഷത്തിന് ശേഷം വീണ്ടും ഒരുമിച്ചു, 1998-2001 ബാച്ചില്‍ യു.പി.സ്കൂള്‍ പഠനംനടത്തി 2001ലെ 7 ഇ ബാച്ചിലെ സഹപാഠികളാണ് ഞായറാഴ്ച്ച വൈകിട്ട് മലപ്പുറം കോട്ടക്കുന്നില്വെച്ചു സംഗമിച്ചത്. സംഗമത്തില്‍ പങ്കെടുക്കുന്നതിന് മാത്രമായി ഗള്‍ഫില്‍നിന്നും നേരത്തെ എത്തിയ പ്രവാസി സുഹൃത്തടക്കം സംഗമത്തിനെത്തി. 18വര്‍ഷത്തിന് ശേഷം ആദ്യമായാണ് തങ്ങളുടെ ബാച്ച് ഒരുമിക്കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു. തുടര്‍ന്നു മലപ്പുറം ഡെലീഷ്യ ഹോട്ടലില്‍വെച്ചു ഭക്ഷണവും കഴിച്ചാണ് സുഹൃത്തുക്കള്‍ മടങ്ങിയത്. അടുത്ത തവണ ക്ലാസിലെ മുഴൂവന്പേരേയും പങ്കെടുപ്പിച്ചുകൊണ്ടുള്ള വിപുലമായ പൂര്‍വവിദ്യാര്‍ഥി സംഗമം നടത്താനുള്ള നീക്കത്തിലാണ് ഭാരവാഹികള്‍, വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ പരിചയപ്പെട്ട ശേഷമാണ് ഇത്തരത്തിലൊരു സംഗമം നടത്തിയത്.
RECENT NEWS

പൊതു വിദ്യാഭ്യാസ മേഖലയെ പിണറായി വിജയൻ സർക്കാർ തച്ചു തകർത്തു: കെ എസ് യു
മലപ്പുറം: പൊതു വിദ്യാഭ്യാസ മേഖലയെ പിണറായി വിജയൻ സർക്കാർ തച്ചു തകർതെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ പറഞ്ഞു. വിദ്യാർത്ഥികളിൽ നിന്ന് പണം ഈടാക്കി പരീക്ഷ നടത്താനും, ന്യൂനപക്ഷ സ്കോളർഷിപ്പ് വെട്ടിക്കുറച്ച നടപടിയും പ്രതിഷേധാർഹമാണ്. [...]