ലോക്‌സഭാ ഇലക്ഷനില്‍ മികച്ച പ്രകടനം കാഴ്ചവെച്ച മലപ്പുറത്തെ യു.ഡി.എഫ് കമ്മിറ്റികള്‍ക്ക് കുഞ്ഞാലിക്കുട്ടി പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

ലോക്‌സഭാ ഇലക്ഷനില്‍ മികച്ച  പ്രകടനം കാഴ്ചവെച്ച മലപ്പുറത്തെ യു.ഡി.എഫ് കമ്മിറ്റികള്‍ക്ക് കുഞ്ഞാലിക്കുട്ടി പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

മലപ്പുറം : കഴിഞ്ഞ ലോക്‌സഭാ ഇലക്ഷനില്‍ മികച്ച പ്രകടനം കാഴ്ചവെച്ച യു.ഡി.എഫ് ബൂത്ത്, പഞ്ചായത്ത്, മുനിസിപ്പല്‍ കമ്മിറ്റികള്‍ക്ക് യു.ഡി.എഫ് മലപ്പുറം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പിയാണ് വിതരണം ചെയ്തത്.
ഏറ്റവുമധികം ഭൂരിപക്ഷം നേടിയ ബൂത്ത് കമ്മിറ്റികള്‍ക്കുള്ള ഉപഹാരം ഒന്നാം സ്ഥാനം നേടിയ അത്താണിക്കല്‍ ബൂത്തിനും രണ്ടാം സ്ഥാനം നേടിയ പാണക്കാട് ബൂത്തിനും മൂന്നാം സ്ഥാനം നേടിയ അരിമ്പ്ര ബൂത്തിനും നല്‍കി. ഏറ്റവുമധികം ശതമാനം വോട്ടുകള്‍ നേടിയ മൊറയൂര്‍ പഞ്ചായത്തിനും രണ്ടാം സ്ഥാനം നേടിയ പൂക്കോട്ടൂര്‍ പഞ്ചായത്തിനും മൂന്നാം സ്ഥാനം നേടിയ കോഡൂര്‍ പഞ്ചായത്തിനും ഉപഹാരങ്ങള്‍ നല്‍കി. മണ്ഡലത്തില്‍ കൂടുതല്‍ ഭൂരിപക്ഷം നേടിയ മലപ്പുറം മുനിസിപ്പാലിറ്റിക്കും, ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം നേടിയ പൂക്കോട്ടൂര്‍ പഞ്ചായത്തിനും ഉപഹാരം നല്‍കി.
കണ്‍വെന്‍ഷന്‍ പി.കെ കുഞ്ഞാലിക്കുട്ടി എം.പി ഉദ്ഘാടനം ചെയ്തു. മലപ്പുറം നിയോജക മണ്ഡലം യു.ഡി.എഫ് ചെയര്‍മാന്‍ വീക്ഷണം മുഹമ്മദ് അധ്യക്ഷത വഹിച്ചു. പി. ഉബൈദുള്ള എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. എ മമ്മുണ്ണി ഹാജി, സക്കീന പുല്‍പ്പാടന്‍, ഉമ്മര്‍ അറക്കല്‍, പി.എ മജീദ്, പി.സി വേലായുധന്‍കുട്ടി, സക്കീര്‍ പുല്ലാര, നൗഷാദ് മണ്ണിശ്ശേരി, മുജീബ് കാടേരി, വി. മുസ്തഫ, സി.എച്ച് ഹസ്സന്‍ ഹാജി, പി. ബീരാന്‍കുട്ടി ഹാജി, ടി സെയ്താലി മൗലവി, ഇ അബൂബക്കര്‍ ഹാജി, എ.എം കുഞ്ഞാന്‍, പി. അബ്ദുല്‍ ഗഫൂര്‍, പി.എ സലാം, കെ.എന്‍ ഷാനവാസ്, അഷ്‌റഫ് പാറച്ചോടന്‍, എം.കെ മുഹ്‌സിന്‍, എം സത്യന്‍, പി.കെ. നൗഫല്‍, മന്നയില്‍ അബൂബക്കര്‍, ഉപ്പൂടാന്‍ ഷൗക്കത്ത്, കെ.എന്‍ ഹമീദ് മാസ്റ്റര്‍, വി. മുഹമ്മദ് കുട്ടി, വി.പി അബൂബക്കര്‍ മാസ്റ്റര്‍, സി.കെ മുഹമ്മദ്, അജ്മല്‍ ആനത്താന്‍, എം.ടി അലി, കെ ഇസ്മായില്‍ മാസ്റ്റര്‍, സജീര്‍ കളപ്പാടന്‍ പ്രസംഗിച്ചു.

Sharing is caring!