മലപ്പുറത്തെ ഹയര്‍സെക്കന്‍ഡറി പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ പ്രക്ഷോഭം: വിദ്യാര്‍ഥി സംയുക്ത സമിതി
മലപ്പുറം : മലപ്പുറം ജില്ലയില്‍ എസ്.എസ്.എല്‍.സി പരീക്ഷ വിജയിച്ച മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഗവണ്മെന്റ് എയ്ഡഡ് മേഖലയില്‍ ഉപരി പഠനത്തിന് അവസരം ഒരുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ഇതിനായി അധ്യയനം ആരംഭിക്കുന്നതിന് മുമ്പായി പുതിയ ബാച്ചുകളും അധിക സീറ്റുകളും അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കണം. കഴിഞ്ഞ ഒരു പതിറ്റാണ്ടായി തുടരുന്ന പ്രതിസന്ധി ഇനിയും പരിഹരിച്ചില്ലെങ്കില്‍ സമരരംഗത്തുള്ള ജില്ലയിലെ മുഴുവന്‍ വിദ്യാര്‍ഥി സംഘടനകളും ഒന്നിച്ചണിനിരന്നുള്ള പ്രക്ഷോഭങ്ങളാരംഭിക്കും. മലപ്പുറത്ത് ചേര്‍ന്ന സമരരംഗത്തുള്ള വിദ്യാര്‍ഥി സംഘനകളുടെ കൂട്ടായമയാണ് ഈ തീരുമാനമെടുത്തത്. 80,052 വിദ്യാര്‍ഥികളാണ് ഈ വര്‍ഷം മലപ്പുറം ജില്ലയില്‍ എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയത്. അതില്‍ 78,335 വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിനര്‍ഹരായി. എന്നാല്‍ 49,440 പ്ലസ് വണ്‍ സീറ്റുകള്‍ മാത്രമാണ് മലപ്പുറം ജില്ലയില്‍ നിലവിലുള്ളത്. ഗവണ്മെന്റ് എയ്ഡഡ് മേഖലയിലെ വി.എച്ച്.എസ്.ഇ, പോളിടെക്നിക്, ഐ.ടി.ഐ എന്നിവയാണ് മറ്റ് ഉപരിപഠന സാധ്യതകള്‍. ഇവയിലെ മുഴുവന്‍ സീറ്റും കൂട്ടിയാല്‍ അയ്യായിരത്തിനടുത്തേ വരികയുള്ളൂ. 83,894 വിദ്യാര്‍ഥികളാണ് ഈ വര്‍ഷം ജില്ലയില്‍ പ്ലസ് വണ്ണിന് അപേക്ഷ സമര്‍പ്പിച്ചത്. ജില്ലയിലെ 78,335 എസ്.എസ്.എല്‍.സി വിജയികള്‍ക്കൊപ്പം 4,011സി.ബി.എസ്.ഇ വിജയികളും, ഐ.സി.എസ്.ഇ 56, അയല്‍പ്പക്ക ജില്ലകളിലും ഗള്‍ഫിലും പഠിച്ച 1,196 പേര് എന്നിങ്ങനെയാണ് അപേക്ഷകരായുള്ളത്. ഇതില്‍ അരലക്ഷത്തിലധികം പേര് സീറ്റില്ലാതെ പുറത്താകുന്ന അവസ്ഥയാണുള്ളത്.
തെക്കന്‍ ജില്ലകളില്‍ പത്താം ക്ലാസ് വിജയിച്ചവരേക്കാള്‍ ഉപരിപഠന സീറ്റുള്ളപ്പോഴാണ് മലപ്പുറത്ത് ഫസ്റ്റ് ക്ലാസില്‍ പാസായവര്‍ പോലും സീറ്റില്ലാതെ പുറത്ത് നില്‍ക്കുന്നത്. ഇത് വിവേചന ഭീകരതയാണ്. മലപ്പുറത്ത് 40 ഗവണ്മെന്റ് – എയ്ഡഡ് ഹൈസ്കൂളുകളില്‍ ഹയര്‍ സെക്കന്ററിയില്ല. ഇവിടങ്ങളില്‍ ഹയര്‍ സെക്കന്‍ഡന്ററി അനുവദിച്ചും ഉള്ള സ്കൂളുകളില്‍ പുതിയ ബാച്ചുകളനുവദിച്ച് കൊണ്ടും മാത്രമേ ഈ പ്രതിസന്ധി പരിഹരിക്കാനാവൂ. അതിന് സര്‍ക്കര്‍ ഉടന്‍ നടപടികള്‍ സ്വീകരിക്കണം. സമരരംഗത്തുള്ള വിദ്യാര്‍ഥി സംഘടനകളുടെ കൂട്ടായ്മയില്‍ കെ.കെ. അഷ്റഫ്, സനല്‍ കുമാര്‍ (ഫ്രറ്റേണിറ്റി), റിസ്വാന് മമ്പാട്, ബാസില്‍ കോട്ടക്കല്‍ (എന്‍.എസ്.എല്‍), ബാസിത് താനൂര്‍, ഷബീര്‍ (എസ്.ഐ.ഒ), ഉസ്മാന് കാച്ചടി, സിയാദ് (ഐ.എസ്.എഫ്), ഉസാമ, ഫഹീം പുളിക്കല്‍ (എം.എസ്.എം), നാഫില, പി. സഫ (ജി.ഐ.ഒ), മുനവ്വര്‍ കോട്ടക്കല്‍ (എം.എസ്.എം വിസ്ഡം), റഈസ് ഹിദായ (ഗ്രീന്‍ പാലിയേറ്റീവ്), സുലൈമാന്‍ ഊരകം (ഐ.ഇ.സി.ഐ), കമാല്‍ വേങ്ങര (ഓപ്പണ്‍ സൊസൈറ്റി) എന്നിവരാണ് സംയുക്ത പ്രസ്താവനയില്‍ ഒപ്പുവെച്ചത്.
RECENT NEWS
അൻവറിന്റെ രാഷ്ട്രീയ നീക്കത്തോട് വിജോജിപ്പുമായി കെ ടി ജലീൽ; സി പി എമ്മിനെ കൈവിടില്ല
വളാഞ്ചേരി: മാധ്യമ പ്രവർത്തകരെ വിളിച്ചു വരുത്താൻ ഉപയോഗിച്ച തന്ത്രമാണ് വെളിപ്പെടുത്തലുകളുണ്ടാകുമെന്ന് പറഞ്ഞതെന്ന് കെ ടി ജലീൽ. ചില പാർട്ടികളിലെ ജനപ്രതിനിധികളെ പോലെ മരണം വരെ ജനപ്രതിനിധിയായി തുടരുന്നതിന് താൽപര്യമില്ലെന്നും അതിനാലാണ് പാർലമെന്ററി [...]