പി കെ ബഷീര്‍ എം എല്‍ എ വാക്കു പാലിച്ചു, ഇനി രമേശ് ചെന്നിത്തല വാക്കുപാലിക്കുമോ?

പി കെ ബഷീര്‍ എം എല്‍ എ വാക്കു പാലിച്ചു, ഇനി രമേശ് ചെന്നിത്തല വാക്കുപാലിക്കുമോ?

മലപ്പുറം: ഏറനാട് മണ്ഡലം എം എല്‍ എ പി കെ ബഷീര്‍ പറഞ്ഞ വാക്കുപാലിച്ചു. ഇനി രമേശ് ചെന്നിത്തല വാക്കുപാലിക്കുമോ ? തിരഞ്ഞെടുപ്പിനു മുന്‍പ് കുനിയില്‍ വെച്ച് നടന്ന പരിപാടിയില്‍ ഏറനാട്ടില്‍ നിന്ന് 50000 ന് മുകളില്‍ ഭൂരിപക്ഷം ഉണ്ടാവും എന്ന് തറപ്പിച്ചു പറഞ്ഞ എം എല്‍ എയുടെ വാക്ക് തെറ്റിയില്ല. വോട്ടെടുപ്പ് ഫലം വന്നപ്പോള്‍ ഏറനാട് മണ്ഡലത്തില്‍ നിന്നും രാഹുല്‍ഗാന്ധിക്ക് 56527 വോട്ടുകള്‍ ഭൂരിപക്ഷം ലഭിച്ചു.

കുനിയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ രമേശ് ചെന്നിത്തല എം എല്‍ എയുടെ പ്രവചനം ശരിയാവുകയാണെങ്കില്‍ ഒരു പവന്‍ സ്വര്‍ണ്ണ നാണയം അദ്ദേഹത്തിന് നല്‍കുമെന്ന് വേദിയില്‍ വെച്ച് തന്നെ വാഗ്ദാനം നല്‍കിയിരുന്നു. രമേശ് ചെന്നിത്തല വാക്കുപാലിക്കുമോ എന്നാണ് ഏറനാട്ടിലെ വോട്ടര്‍മാര്‍ക്ക് അറിയേണ്ടത്.

പ്രിയങ്ക ഗാന്ധിയും, നവ്‌ജോദ് സിങ് സിദ്ധുവുമടക്കം പല പ്രമുഖരും തിരഞ്ഞെടുപ്പിനു മുന്നോടിയായ് ഏറനാട്ടില്‍ എത്തിയിരുന്നു. രാഹുല്‍ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം മണ്ഡലത്തിലെ വോട്ടര്‍മാരെ ആവേശത്തിലാക്കിയിരുന്നു. തിരഞ്ഞെടുപ്പ് ദിവസം രാവിലെ തന്നെ കനത്ത പോളിങായിരുന്നു ഈ മണ്ഡത്തില്‍.

431770 ഭൂരിപക്ഷത്തോടെയാണ് രാഹുല്‍ ഗാന്ധി പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. കേരളത്തിലെ റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെ രാഹുല്‍ഗാന്ധിയെ വിജയിപ്പിച്ച എല്ലാ വോട്ടര്‍മാരെയും വിജയത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാ നേതാക്കന്‍മാരെയും പ്രവര്‍ത്തകരെയും പി കെ ബഷീര്‍ എം എല്‍ എ അഭിനന്ദിച്ചു.

Sharing is caring!