വിജയരാഘവന് കുഞ്ഞാലിക്കുട്ടിയുടെ ‘സൈലന്റ് ട്രോള്‍’

മലപ്പുറം : തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് വിവാദ പരാമര്‍ശം നടത്തിയ എല്‍ ഡി എഫ് കണ്‍വീനര്‍ എ വിജയരാഘവനെ ട്രോളി കുഞ്ഞാലിക്കുട്ടി. തിരഞ്ഞെടുപ്പ് വിജയം ആഘോഷിക്കുന്നതിനിടെയാണ് മറുപടി കുറിപ്പുമായ് കുഞ്ഞാപ്പ എത്തിയത്. ആലത്തൂരില്‍ വിജയിച്ച രമ്യാ ഹരിദാസിനെ അഭിനന്ദിച്ച് കൊണ്ട് കുഞ്ഞാലിക്കുട്ടി ഫെയ്സ് ബുക്കില്‍ പങ്കുവെച്ച ഫോട്ടോയും കുറിപ്പും സോഷ്യന്‍ മീഡിയയില്‍ വൈറലാവുകയാണ്.
‘കേരളത്തിന്റെ അഭിമാനം, ആലത്തൂരിന്റെ പാര്‍ലമെന്റ് പ്രതിനിധി. ഈ തിരഞ്ഞെടുപ്പിലെ ഏറ്റവും തിളക്കമുള്ള വിജയത്തിന്റെ ഉടമ, കേരളത്തിന്റെ പെങ്ങളൂട്ടി, രമ്യാ ഹരിദാസിനൊപ്പം ഞാനും എന്റെ കുടുംബവും. അഭിനന്ദനങ്ങള്‍ രമ്യാ ഹരിദാസ്.’ ഈ കുറിപ്പിനൊപ്പമാണ് കുഞ്ഞാലിക്കുട്ടി രമ്യയുടെ ഒപ്പം താനും തന്റെ കുടുംബവുമുള്ള ചിത്രം പങ്കുവെച്ചത്.
തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് എ വിജയരാഘവന് രമ്യയെയും കുഞ്ഞാലിക്കുട്ടിയെയും ചേര്‍ത്ത് നടത്തിയ പരാമര്‍ശം ഏറെ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. സ്ഥാനാര്‍ഥിത്വം ഉറപ്പിച്ച ശേഷം രമ്യ ആദ്യം ഓടിയെത്തിയത് പാണക്കാട്ടേക്കാണ്. അതു കഴിഞ്ഞ് ഓടിയത് കുഞ്ഞാലിക്കുട്ടിയെ കാണാനും .ആ കുട്ടിയുടെ കാര്യം എന്താകുമെന്ന് പറയുന്നില്ലെന്ന വിജയരാഘവന്റെ ദ്വയാര്‍ത്ഥ പ്രയോഗമാണ് വിവാദമായത്. ഇതിന് മറുപടി നല്‍കിയാണ് യു ഡി എഫ് ആലത്തൂരിലെ വിജയം ആഘോഷിച്ചത്.
RECENT NEWS

മലപ്പുറം സ്വദേശിയായ പ്രശസ്ത വ്ലോഗർ ജുനൈദ് വാഹനാപകടത്തിൽ മരിച്ചു
മഞ്ചേരി: പ്രശസ്ത വ്ലോഗർ ജുനൈദ് (32) വാഹനാപകടത്തിൽ മരണപ്പെട്ടു. മഞ്ചേരി മരത്താണിയിൽ വെച്ച് അദ്ദേഹം സഞ്ചരിച്ച ബൈക്ക് അപകടത്തിൽപ്പെടുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തലയുടെ പിൻഭാഗത്ത് ഗുരുതരമായി [...]