അഭിമാനമായി കുഞ്ഞാപ്പ വിജയം 2,60,153 വോട്ടിന്റെ ഭൂരിപക്ഷത്തിന്
മലപ്പുറത്ത് വന്‍ഭൂരിപക്ഷത്തിന് വിജയിച്ച് പി.കെ കുഞ്ഞാലിക്കുട്ടി. വിജയം 2,60,153 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വി.പി.സാനുവിനെ പരാജയപ്പെടുത്തീയത്.
(മലപ്പുറം)
ആകെ വോട്ട്: 1,369,878
പോള്‍ ചെയ്തത്: 1,033,302
യു.ഡി.എഫ്: 589873
എല്‍.ഡി.എഫ്: 329720
എന്‍.ഡി.എ: 82332
1 പി.കെ കുഞ്ഞാലിക്കുട്ടി( ഐ.യു.എം.എല്‍)589873
2വി.പി സാനു(സി.പി.ഐ.എം)329720
3ഉണ്ണികൃഷ്ണന്(ബി.ജെ.പി)82332
4അബ്ദുല്‍ മജീദ് ഫൈസി(എസ്.ഡി.പി.ഐ)19106
5നോട്ട-4480
6നിസാര്‍ മേത്തര്‍ (സ്വതന്ത്രന്)3687
7പ്രവീണ്‍ കുമാര്‍(ബി.എസ്.പി)2294
8സനു എന്‍.കെ(സ്വതന്ത്രന്)2203
9അബ്ദുല്‍ സലാം കെ.പി (സ്വതന്ത്രന്)923
10 അസാധു-181
മലപ്പുറം ജില്ലയിലെ ഊരകത്ത് പാണ്ടിക്കടവത്ത് മുഹമ്മദ് ഹാജി കെ.പി ഫാത്തിമ കുട്ടി എന്നിവരുടെ മകനായി 1951 ജനുവരി ആറിന് ജനനം. ബി.കോ ബിരുദവും ബിസ്നസ് മാനേജ്മെന്റില്‍ പി.ജി ഡിപ്ലോമയും നേടി.
രാഷ്ട്രീയം: മുസ്്ലിം സ്റ്റുഡന്റ്സ് ഫെഡറേഷനിലൂടെ അരങ്ങേറ്റം. പിന്നീട് അദ്ദേഹം എം.എസ്.എഫ് സംസ്ഥാന ട്രഷററും മുസ്്ലിംലീഗ് ജനറല്‍ സെക്രട്ടറിയുമായി. ദേശീയ ട്രഷറര്‍ സ്ഥാനം വഹിച്ചിരുന്ന പി.കെ കുഞ്ഞാലിക്കുട്ടി ഇ.അഹമ്മദിന്റെ നിര്യാണത്തിന് ശേഷം ഇന്ത്യന്‍ യൂണിയന് മുസ്്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയുമായി.
27 ാം വയസ്സില്‍ മലപ്പുറം നഗരസഭാ ചെയര്മാന് (1980). 1982 ല്‍ മലപ്പുറം നിയമസഭാ മണ്ഡലത്തില്‍ നിന്നും ആദ്യമായി അസംബ്ലിയിലേക്ക്. പിന്നീട് 1987 ല്‍ മലപ്പുറത്ത് നിന്നും 1991, 1996, 2001 ലും കുറ്റിപ്പുറം മണ്ഡലത്തില്‍ നിന്നും 2011, 2016 ലും വേങ്ങരയില്‍ നിന്നുമായി ഏഴ് തവണ അസംബ്ലി തെരഞ്ഞെടുപ്പില്‍ വിജയം.
കരുണാകരന് മന്ത്രിസഭയില്‍ (19911995) ആദ്യമായി വ്യവസായ സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രിയായി. 1995-96ല്‍ വ്യവസായ നഗരകാര്യ മന്ത്രി, 2001-2004 ല്‍ ആന്റണി മന്ത്രി സഭയിലും 2004-2005 ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലും വ്യവസായ ഐ.ടി സാമൂഹ്യ ക്ഷേമ മന്ത്രി, 2011-2016 വരെ വ്യവസായ ഐ.ടി മന്ത്രി. 2016 മുതല്‍ മുസ്്ലിംലീഗ് പാര്‍ലമെന്ററി പാര്‍ടി ലീഡറും പ്രതിപക്ഷ ഉപനേതാവുമായിരിക്കെ 2017 ല്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച് മലപ്പുറം പാര്‍ലമെന്റ് മണ്ഡലത്തിന്റെ പ്രതിനിധിയുമായി. 171038 വോട്ടിന്റെ ഭൂരിപക്ഷം നേടി. 515325 വോട്ട് നേടി സംസ്ഥാനത്ത് ആദ്യമായി ഏറ്റവും കൂടുതല്‍ വോട്ട് നേടുന്ന ജനപ്രതിനിധിയുമായി.
കുടുംബം: കാരാത്തോട് താമസം. ഭാര്യ: കെ.എം. കുല്‍സു. മക്കള്‍: ലസിത, ആഷിഖ്. മരുമക്കള്‍: സുല്‍ഫിക്, താനിയ.
RECENT NEWS
അൻവറിന്റെ രാഷ്ട്രീയ നീക്കത്തോട് വിജോജിപ്പുമായി കെ ടി ജലീൽ; സി പി എമ്മിനെ കൈവിടില്ല
വളാഞ്ചേരി: മാധ്യമ പ്രവർത്തകരെ വിളിച്ചു വരുത്താൻ ഉപയോഗിച്ച തന്ത്രമാണ് വെളിപ്പെടുത്തലുകളുണ്ടാകുമെന്ന് പറഞ്ഞതെന്ന് കെ ടി ജലീൽ. ചില പാർട്ടികളിലെ ജനപ്രതിനിധികളെ പോലെ മരണം വരെ ജനപ്രതിനിധിയായി തുടരുന്നതിന് താൽപര്യമില്ലെന്നും അതിനാലാണ് പാർലമെന്ററി [...]