എം.ഇ.എസ് സര്‍ക്കുലറിനെതിരെ സമസ്ത നടത്തുന്ന നീക്കങ്ങള്‍ക്ക് മുസ്ലിം ലീഗിന്റെ പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്ത ഹൈദരലി തങ്ങള്‍
മലപ്പുറം: നിഖാബ് വിഷയത്തില്‍ എം.ഇ.എസ് ഇറക്കിയ സര്‍ക്കുലര്‍ മത വിരുദ്ധമായതിനാല്‍ സര്‍ക്കുലര്‍ പിന്‍വലിക്കണമെന്നും ഇതിനെതിരേ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ നടത്തുന്ന നീക്കങ്ങള്‍ക്ക് മുസ്ലിം ലീഗിന്റെ പൂര്‍ണ പിന്തുണ ഉണ്ടാവുമെന്നും മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങള്‍. സര്‍ക്കുലര്‍ പിന്‍വലിക്കാന്‍ എം.ഇ.എസ് തയാറാവത്ത പക്ഷം ശക്തമായ തുടര്‍ നടപടികള്‍ കൂടിയാലോചിച്ച് തീരുമാനിക്കുമെന്നും തങ്ങള്‍ പറഞ്ഞു.
വിശുദ്ധ ഖുര്‍ആനിന്റെ അവതരണകാലം മുതല്‍ മുസ് ലിംകളില്‍ നിലനിന്നുപോന്ന ഇസ്ലാമിക സംസ്കാരത്തിന്റെ ഭാഗമാണ് നിഖാബെന്നും ഇതിനെ എതിര്‍ക്കുന്നത് ശരീഅത്ത് വിരുദ്ധമാണെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ഏകോപന സമിതി യോഗം. ഇസ്ലാമിക സംസ്കാരങ്ങളില്‍നിന്ന് ഒളിച്ചോടുന്നവരും ഇതര സംസ്കാരങ്ങളെ പിന്തുടരുന്നവരും പാശ്ചാത്യ ഗൂഡാലോചനയില്‍ പെട്ടുപോയവരുമാണ് നിഖാബിനെ എതിര്‍ക്കുന്നത്. വിശുദ്ധ ഖുര്‍ആനിലെ സൂറത്തുല്‍ അഹ്സാബ് 53-59 വചനങ്ങളും സൂറത്തുന്നൂറിലെ 30-31 വചനങ്ങളും അവയുടെ വ്യാഖ്യാനങ്ങളും നിരവധി ഹദീസുകളും കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങളും മുസ്ലിം ലോകത്തിന്റെ മുറിഞ്ഞുപോകാത്ത ചര്യകളും പരിശോധിച്ചാല്‍ ഇക്കാര്യം മനസിലാക്കാന്‍ യാതൊരു പ്രയാസവും ഉണ്ടാകുന്നതല്ല.
സ്ത്രീകള്‍ മുഖം പ്രദര്‍ശിപ്പിച്ചുകൊണ്ട് പുറത്തിറങ്ങുന്നതിനെ വിലക്കുന്ന വിഷയത്തില്‍ മുസ്ലിംകള്ക്കിടയില് അഭിപ്രായ ഭിന്നത ഉണ്ടായിട്ടില്ലെന്ന് മദ്ഹബിന്റെ ഇമാമുകള്‍ വിവരിച്ചിട്ടുണ്ട്.
അനിവാര്യ ഘട്ടങ്ങളില്‍ മുഖം തുറക്കുന്നതിന് വിരോധമില്ലെന്നും പണ്ഡിതന്മാര് വിവരിച്ചിട്ടുണ്ട്. മുസ്ലിംകളെ സംബന്ധിച്ചിടത്തോളം ഇസ്ലാമിക വിശ്വാസത്തിന്റെ ഭാഗമായി വസ്ത്രം ധരിക്കാന്‍ ഇന്ത്യന്‍ ഭരണഘടന അനുവദിക്കുന്ന സ്വാതന്ത്ര്യം നിഷേധിക്കലാണ് എം.ഇ.എസിന്റെ നടപടി. പൗരന് അനുവദിച്ച അവകാശം തടയിടാന്‍ ആര്‍ക്കും അധികാരമില്ല. ഇക്കാര്യത്തില്‍ ഒരുവിട്ടുവീഴ്ചക്കും സമസ്തക്ക് സാധ്യമല്ല. വിശ്വാസാചാരങ്ങള്‍ സംരക്ഷിക്കാന്‍ ഏതറ്റംവരെ പോവാനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ തയാറാണെന്നും ചേളാരി സമസ്താലയത്തില്‍ ചേര്‍ന്ന യോഗം പ്രഖ്യാപിച്ചു.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷനായി. സമസ്ത ഏകോപന സമിതി കണ്‍വീനര്‍ എം.ടി അബ്ദുല്ല മുസ്ലിയാര്, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, എം.വി അബ്ദുറഹിമാന് മുസ്ലിയാര്, കെ. ഉമ്മര്‍ ഫൈസി മുക്കം, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസമദ് പൂക്കോട്ടൂര്‍, എം.സി മായിന്‍ഹാജി, മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ, നാസര്‍ ഫൈസി കൂടത്തായി, സത്താര്‍ പന്തല്ലൂര്‍, യു. മുഹമ്മദ് ശാഫി ഹാജി, എം.എ ചേളാരി, മാന്നാര്‍ ഇസ്മായില്‍ കുഞ്ഞുഹാജി, കെ.എം അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, കെ.എച്ച് കോട്ടപ്പുഴ, മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
RECENT NEWS
സുഹൃത്തിന് ഗൂഗിൾ ലൊക്കേഷൻ അയച്ച് കൊടുത്തതിന് പിന്നാലെ യുവാവ് മരിച്ച നിലയിൽ
കുറ്റിപ്പുറം: കൂട്ടുകാരന് ഗൂഗിൾ ലൊക്കേഷൻ അയച്ചുകൊടുത്ത് യുവാവ് ആത്മഹത്യ ചെയ്തു. മാറഞ്ചേരി കാഞ്ഞിരമുക്ക് പമ്പ് ഹൗസിനടുത്തുള്ള പടന്നവളപ്പിൽ ബാലകൃഷ്ണന്റെ മകൻ രതീഷ് (28) ആണ് മരണപ്പെട്ടത്. കുറ്റിപ്പുറം തിരൂർ റോഡിൽ ചെമ്പിക്കലിൽ ബാറിന് പുറകിലുള്ള [...]