ബാംഗ്ലൂര്‍ സ്വദേശി യുവാവിനെ മലപ്പുറത്തേക്ക് വിളിച്ചുവരുത്തി മുറിയില്‍ കെട്ടിയിട്ട് സ്വര്‍ണവും പണവും കവര്‍ന്നുവെന്ന കേസ് കെട്ടിച്ചമച്ചതാണെന്ന്

ബാംഗ്ലൂര്‍ സ്വദേശി യുവാവിനെ  മലപ്പുറത്തേക്ക് വിളിച്ചുവരുത്തി  മുറിയില്‍ കെട്ടിയിട്ട് സ്വര്‍ണവും  പണവും കവര്‍ന്നുവെന്ന കേസ്  കെട്ടിച്ചമച്ചതാണെന്ന്

മലപ്പുറം: ബാംഗ്ലൂര്‍ സ്വദേശിയായ യുവാവിനെ മലപ്പുറത്തേക്ക് വിളിച്ചുവരുത്തി മുറിയില്‍ കെട്ടിയിട്ട് സ്വര്‍ണവും പണവും കവര്‍ന്നുവെന്ന കേസ് കെട്ടിച്ചമച്ചതാണെന്ന് കേസില്‍പ്പെട്ട യുവാക്കളുടെ ബന്ധുക്കള്‍.
ബാംഗ്ലൂര്‍ ഹെബ്ബല്‍ സ്വദേശിയായ മധുവരസ(28)യുടെ പണവും സ്വര്‍ണവും ഈ മാസം ആറിനു അഞ്ചുപേരടങ്ങിയ സംഘം കവര്‍ന്നുവെന്ന് കള്ളക്കേസ് നല്‍കി കുടുക്കുയായിരുന്നുവെന്നും തങ്ങളുടെ മക്കള്‍ ഇത്തരത്തില്‍ മോഷ്ടിച്ചിട്ടില്ലെന്നും ബന്ധുക്കള്‍ ആരോപിച്ചു.

മലപ്പുറം സി.ഐ. ഓഫീസിന് എതിര്‍വശത്തുള്ള കെട്ടിടത്തിലാണ് സംഭവം നടന്നതെന്നാണ് പറയുന്നത്. കേസില്‍ മലപ്പുറം സ്വദേശി ആദില്‍ യാഷിദും(21) സംഘടവുമാണ് പ്രതിചേര്‍ക്കപ്പെട്ടത്. ആദില്‍യാഷിദിന്റെ കൂടെയുണ്ടായ സുഹൃത്തുക്കള്‍ നിരപരാധികളാണെന്നും ഇവരെയും കേസിലേക്ക് വലിച്ചിഴക്കുകയായിരുന്നുവെന്നും ബന്ധുക്കള്‍ ആരോപീച്ചു. കച്ചവടം നടത്താനുള്ള ചര്‍ച്ചയ്ക്കെന്ന വ്യാജേന ആദില്‍യാഷിദ് ബാംഗ്ലൂരിലുള്ള സുഹൃത്തായ മധുവരസയെ വിളിച്ചുവരുത്തുകയായിരുന്നുവെന്നാണ് കേസ്.

ഇരുവരും ബാംഗ്ലൂരില്‍ ഒരുമിച്ച് പഠിക്കുകയാണ്. പണം തട്ടിയെടുക്കുക എന്ന ലക്ഷ്യത്തോടെ വിളിച്ചുവരുത്തിയ പദ്ധതിയില്‍ ഡോക്ടറുടെ മകനൊപ്പം നാട്ടിലുള്ള മറ്റു നാല് സുഹൃത്തുക്കളും ചേര്‍ന്നു. ആറിന് സ്വന്തം ഹ്യുണ്ടായി വെര്‍ണ കാറിലെത്തിയ മധുവരസയെ മലപ്പുറം സി.ഐ. ഓഫീസിനു മുന്‍വശത്തുള്ളകെട്ടിടത്തില്‍ പൂട്ടിയിട്ട് പണവും സ്വര്‍ണവും കവര്‍ന്നെടുത്തുവെന്നാണ് പരാതി. എന്നാല്‍ വസ്തുതകള്‍ക്ക് നിരക്കാത്ത പച്ചക്കളം പറഞ്ഞ് തങ്ങളുടെ മക്കളെ കേസില്‍പെടുത്തുകയായിരുന്നുവെന്നും ഇതിനെതിരെ തങ്ങള്‍ റ്റൊരു പരാതി നല്‍കുമെന്നു അറസ്റ്റിലായവരുടെ ബന്ധുക്കള്‍ പറഞ്ഞു.

അതേ സമയം മധുവരസ മലപ്പുറം സ്വദേശി ആദിലിന് നേരത്തെ 12ക്ഷം രൂപ നല്‍കാനുണ്ടായിരുന്നതായും പറയപ്പെടുന്നുണ്ട്.

Sharing is caring!