പ്ലസ്വണ്: മലപ്പുറത്ത് അധിക ബാച്ചുകള്‍ ആവശ്യപ്പെട്ട് എസ്.കെ.എസ്.എസ്.എഫ് ഡി.ഡി.ഇ ഓഫീസ് മാര്‍ച്ച് നടത്തും
മലപ്പുറം: ജില്ലയിലെ ഹയര്‍ സെക്കണ്ടറി സീറ്റുകളിലെ അപര്യാപ്തക്കു പരിഹാരം കാണുന്നതിന് പ്ലസ് വണ്‍ അധിക ബാച്ചുകള്‍ ആവശ്യപ്പെട്ട് എസ്.കെ.എസ്.എസ്.എഫ് പ്രക്ഷോപം ശക്തമാക്കുന്നു. ഏകജാലകം മുഖേന സീറ്റിനു അപേക്ഷിച്ച അര ലക്ഷത്തിലേറെ വിദ്യാര്‍ത്ഥികള്‍ക്ക് സിറ്റില്ലാത്ത അവസ്ഥയാണ്. എല്ലാ വര്‍ഷവും തുടര്‍ന്നു വരുന്ന കേവലം നിശ്ചിത സീറ്റ് വര്‍ദ്ധനവ് ഇതിനൊരു പരിഹാരമല്ല. തെക്കന്‍ കേരളത്തില്‍ മെറിറ്റ് സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുമ്പോഴാണ് മലബാര്‍ ജില്ലകളില്‍ പഠനാവസരത്തിന് മുറവിളി നടക്കുന്നത്. ഒഴിവുള്ള ഇത്തരം സീറ്റുകള്‍ മലബാറിലേക്ക് മാറ്റിയും മലപ്പുറത്ത് അധിക പ്ലസ് ടു ബാച്ചുകള്‍ അനുവദിച്ചും പഠന സാധ്യതകള്‍ ഒരുക്കണമെന്നാവശ്യപ്പെട്ടാണ് സമരം. ഇക്കാര്യത്തില്‍ 27 ന് തികളാഴ്ച മലപ്പുറം ഡി.ഡി.ഇ ഓഫീസിലേക്ക് മാര്‍ച്ച് നടത്താന്‍ സയ്യിദ് ഹാശിറലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ മലപ്പുറം സുന്നീ മഹലില്‍ ചേര്‍ന്ന എസ്.കെ.എസ്.എസ്.എഫ് മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റി തീരുമാനിച്ചു. തിങ്കളാഴ്ച രാവിലെ പത്തിനു ടൗണില്‍ നിന്നു പ്രകടനം ആരംഭിച്ചു കോട്ടപ്പടി ഡി.സി.ഇ ഓഫീസ് പരിസരത്ത് സംഗമിക്കും. മാര്‍ച്ചിനു മുന്നോടിയായി മേഖലകളില്‍ പ്രചാര പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും. യോഗത്തില്‍ സെക്രട്ടറി ശമീര്‍ ഫൈസി ഒടമല, സയ്യിദ് നിയാസലി ശിഹാബ് തങ്ങള്‍, സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍, ശമീര്‍ ഫൈസി പുത്തനങ്ങാടി,ഉമര്‍ ഫാറൂഖ് ഫൈസി മണിമൂളി,എ.പി.റഷീദ് വാഫി, അസ്കര്‍ ദാരിമി തുവ്വൂര്‍, ടി.പി. നൂറുദ്ദീന്‍ യമാനി, ഉമര്‍ ദാരിമി പുളിയക്കോട്, ഉമര്‍ ഫാറൂഖ് കരിപ്പൂര്‍,എ.പി.സുബൈര്‍ മുഹ്സിന്, മുഹമ്മദ് സലീം യമാനി,യൂനുസ് ഫൈസി വെട്ടുപാറ,മുഹമ്മദലി ഫൈസി അഞ്ചച്ചവിടി,സിദ്ദീഖ് ഫൈസി കാപ്പ്, ഇസ്മാഈല്‍ അരിമ്പ്ര,
ശംസാദ് സലീം നിസാമി കരിങ്കല്ലത്താണി, സ്വാദിഖ് ഫൈസി അരിമ്പ്ര ചര്‍ച്ചയില്‍ പങ്കെടുത്തു.
RECENT NEWS
അൻവറിന്റെ രാഷ്ട്രീയ നീക്കത്തോട് വിജോജിപ്പുമായി കെ ടി ജലീൽ; സി പി എമ്മിനെ കൈവിടില്ല
വളാഞ്ചേരി: മാധ്യമ പ്രവർത്തകരെ വിളിച്ചു വരുത്താൻ ഉപയോഗിച്ച തന്ത്രമാണ് വെളിപ്പെടുത്തലുകളുണ്ടാകുമെന്ന് പറഞ്ഞതെന്ന് കെ ടി ജലീൽ. ചില പാർട്ടികളിലെ ജനപ്രതിനിധികളെ പോലെ മരണം വരെ ജനപ്രതിനിധിയായി തുടരുന്നതിന് താൽപര്യമില്ലെന്നും അതിനാലാണ് പാർലമെന്ററി [...]