ദേശീയ പ്രവേശന പരീക്ഷയില്‍ മലപ്പുറത്തെ കൊച്ചുമിടുക്കിക്ക് ഒന്നാം റാങ്ക്

ദേശീയ പ്രവേശന  പരീക്ഷയില്‍ മലപ്പുറത്തെ കൊച്ചുമിടുക്കിക്ക് ഒന്നാം റാങ്ക്

മലപ്പുറം: ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്റ് ഹിയറിങ് മൈസൂര്‍ നടത്തിയ പ്രവേശന പരീക്ഷയില്‍ മലയാളി പെണ്‍കുട്ടിക്ക് ഒന്നാം റാങ്ക്. മലപ്പുറം എടവണ്ണ സ്വദേശി അമീന ഷെറീനാണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. രാജ്യത്തെ ഏറ്റവും മികച്ച സ്പീച്ച് ആന്റ് ഹിയറിങ് ഇന്‍സ്റ്റിറ്റ്യൂട്ടായ AIISH മൈസുരിലേക്ക് ഇതോടെ അമീന ഷെറിന് പ്രവേശനം ലഭിച്ചിരിക്കുകയാണ്.

മെയ് 18 നു അഖിലേന്ത്യ തലത്തില്‍ നടന്ന ബി എ എസ് എല്‍ പി പ്രവേശന പരീക്ഷയിലാണ് 150ല്‍ 128 മാര്‍ക്ക് നേടി് അമീന ഒന്നാമതായത്. കേന്ദ്ര സര്‍ക്കാരിന് കീഴിലെ ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലെ സ്വതന്ത്ര സ്ഥാപനമാണ് AIISH.

കൊച്ചിന്‍ യൂണിവേസിറ്റിയിലെ പ്രൊഫസറായ ഡോ:പി അബ്ദുള്ളയുടെയും കൊച്ചിന്‍ മെഡിക്കല്‍ കോളെജിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ: സാജിദ അബ്ദുള്ളയുടെയും മകളാണ് അമീന. അമീന എഴുതിയ നീറ്റടക്കമുള്ള മറ്റു പരീക്ഷകളുടെ ഫലം കാത്തിരിക്കുകയാണ്.

Sharing is caring!