പ്രതിഷേധാഗ്‌നി തീര്‍ത്ത് എംഎസ്എഫ്

പ്രതിഷേധാഗ്‌നി  തീര്‍ത്ത്  എംഎസ്എഫ്

മലപ്പുറം: മലപ്പുറത്തിന് കൂടുതല്‍ പ്ലസ് വണ്‍ ബാച്ചുകള്‍ വേണമെന്നാവശ്യപ്പെട്ടു എംഎസ്എഫ് മലപ്പുറം ജില്ലാ കമ്മിറ്റി വിദ്യാഭ്യാസ ഓഫീസുകളിലേക്ക് നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധം ഇരമ്പി.
ജില്ലയിലെ വിദ്യാര്‍ത്ഥികളുടെ തുടര്‍ പഠനത്തിനുള്ള ആശങ്ക പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
ജില്ലാ ആസ്ഥാനത്തെ ഡിഡിഒ ഓഫീസ്, തിരൂര്‍, തിരൂരങ്ങാടി, വണ്ടൂര്‍ എന്നീ ഡിഇഒ ഓഫീസ് എന്നിവിടങ്ങളിലേക്ക് നടത്തിയ മാര്‍ച്ചില്‍ നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. ജില്ലയില്‍ നിന്നും എസ്എസ്എസ്എല്‍സി വിജയിച്ച മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും തുടര്‍ പഠന സൗകര്യമൊരുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്ന് മാര്‍ച്ച് സര്‍ക്കാറിനോടാവശ്യപ്പെട്ടു. സീറ്റ് വര്‍ധനവ് അംഗീകരിക്കാനാവില്ലെന്നും ബാച്ചുകള്‍ അനുവദിക്കണമെന്നുമാണ് എംഎസ്എഫ് ആവശ്യം.
മലപ്പുറം ഡിഡിഇ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് മുസ്ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ: യുഎ ലത്തീഫ് ഉദ്ഘാടനം ചെയ്തു. ഇടത് സര്‍ക്കാര്‍ മലപ്പുറത്തോട് എന്നും അവഗണന മാത്രമാണ് കാണിച്ചിട്ടുള്ളതെന്നും മുസ്ലിംലീഗും പോഷക സംഘടനകളും നടത്തിയ ശക്തമായ സമരങ്ങളിലൂടെയാണ് പലതും നേടിയെടുത്തതെന്നും അദ്ദേഹം പറഞ്ഞു. തെക്കന്‍ ജില്ലകളിലെല്ലാം സീറ്റുകള്‍ ഒഴിഞ്ഞ് കിടക്കുമ്പോള്‍ മലപ്പുറത്തെ പതിനായിരക്കണക്കിന് കുട്ടികള്‍ എന്ത് ചെയ്യണമെന്നറിയാതെ വിഷമിക്കുകയാണ്. സര്‍ക്കാര്‍ അടിയന്തരമായി ഇതിന് പരിഹാരം കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എംഎസ്എഫ് ജില്ലാ പ്രസിഡന്റ് റിയാസ് പുല്‍പറ്റ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കബീര്‍ മുതുപറമ്പ് സ്വാഗതം പറഞ്ഞു. മലപ്പുറം മണ്ഡലം മുസ്ലിംയൂത്ത് ലീഗ് പ്രസിഡന്റ് കെഎന്‍ ഷാനവാസ്, ജനറല്‍ സെക്രട്ടറി അഷറഫ് പാറച്ചോടന്‍, എംഎസ്എഫ് ജില്ലാ ഭാരവാഹികളായ അഡ്വ: നിഷാദ് അങ്ങാടിപ്പുറം, മുറത്ത് പിടി പെരിന്തല്‍മണ്ണ, സജീര്‍ കളപ്പാടന്‍, പിവി ഫഹീം അഹമ്മദ്, എന്‍സി ഷരീഫ്, ഷാക്കിര്‍ മങ്കട, ഷിബി മക്കരപ്പറമ്പ് പ്രസംഗിച്ചു. ബസ്റ്റാന്റില്‍ നിന്നും പ്രകടനമായി എത്തിയ സമരക്കാരെ ഓഫീസ് ഗെയ്റ്റിന് മുന്നില്‍ പോലീസ് ബാരികേഡ് തീര്‍ത്ത് തടഞ്ഞു.
വണ്ടൂര്‍ ഡിഇഒ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് എം.എസ്.എഫ് ദേശീയ പ്രസിഡന്റ് ടി.പി അഷ്റഫറി ഉദ്ഘാടനം ചെയ്തു.എം.എസ്എഫ് ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ.സാദിഖലി അധ്യക്ഷത വഹിച്ചു. കളത്തില്‍ കുഞ്ഞാപ്പു ഹാജി,മുസ്തഫ അബ്ദുല്‍ ലത്തീഫ്,നിസാജ് എടപ്പറ്റ,എം.എസ് എഫ് ജില്ലാ സെക്രട്ടറി അബ്ദുല്‍ ബാസിത്ത്,അഡ്വ:വി
ഷബീബ് റഹ്മാന്‍, എന്‍.കെ അഫ്സല്‍,ഷൈജല്‍ എടപ്പറ്റ,എം.ടി അലി നൗഷാദ്,സുഹൈര്‍ കേരള,ഹാഷിം കണ്യാല,കെ.ഫസല്‍ഹഖ് മാസ്റ്റര്‍,ടി.പി അസ്‌കര്‍,അശ്ഹദ് മമ്പാടന്‍,സി ടി.ചെറി,എം.കെ നാസര്‍ സംസാരിച്ചു. മുഹ്സിന്‍ ബേപ്പുകാരന്‍,ആബിദ്.ഇ. പി കലാമൂല,സഫ്വാന്‍ ഇല്ലിക്കല്‍,ആസിഫ് പോരൂര്‍,ഫുഹാദ് തുവ്വൂര്‍ നേതൃത്വം നല്‍കി.
തിരൂരങ്ങാടി ഡിഇഒ ഓഫീസ് മാര്‍ച്ച് മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി പി.എം.എ സലാം ഉദ്ഘാടനം ചെയ്തു. എംഎസ്എഫ് ജില്ലാ വൈസ് പ്രസിഡന്റ് പി.എ ജവാദ് അധ്യക്ഷത വഹിച്ചു. മുസ്ലിംയൂത്ത്ലീഗ് ജില്ലാ ട്രഷറര്‍ വി.ടി.സുബൈര്‍ തങ്ങള്‍ , സെക്രട്ടറി ഗുലാം ഹസ്സന്‍ ആലംങ്കിര്‍, ഫവാസ് പനയത്തില്‍, ടി.പി.നബില്‍,
സി.എച്ച് മുഹമ്മദ് ഹാജി, എ.കെ.മുസ്തഫ, കുഞ്ഞിമരക്കാര്‍, അബ്ദുറഹിമാന്‍കുട്ടി, നിഷാദ് എന്‍കെ, സല്‍മാന്‍ കടമ്പോട്ട്, നസീഫ് ഷേര്‍ഷ്, നിസാം കെ ചേളാരി, കെവിഎം അസ്ലം, മുഹ്സിന്‍ തിരൂരങ്ങാടി സംസാരിച്ചു.
തിരൂര്‍ ഡിഇഒ ഓഫീസ് മാര്‍ച്ച് മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കുട്ടി അഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. എം.എസ്.എഫ് ജില്ല ട്രഷറര്‍ കെ.വി അഷ്ഹര്‍ പെരുമുക്ക് അധ്യക്ഷ വഹിച്ചു. മുസ്ലിം യൂത്ത് ലീഗ് ജില്ല സെക്രട്ടറി വി.കെ.എം ഷാഫി, എം.എസ്.എഫ് ദേശിയ സെക്രട്ടറി ഇ ഷമീര്‍, കമാറുസമാന്‍ മുര്‍ക്കത്ത്, വി.എ വഹാബ്,ഹകീം തങ്ങള്‍,എം.വി ഹസൈനാര്‍ പ്രസംഗിച്ചു. റാഷിദ് കോക്കൂര്‍,അഡ്വ:എ. എം മുസമില്‍, ഫര്‍ഹാന്‍ ബിയ്യം,ഷഫീഖ് കൂട്ടായി,സാഹിര്‍ മാണൂര്‍, അംജദ് അലി പുറമണ്ണൂര്‍, നിസാം, റഷാദ് കെവി, ആഷിഖ് മരക്കാര്‍, അനസ് നടുവിലങ്ങാടി എന്നിവര്‍ മാര്‍ച്ചിന് നേതൃത് നാല്‍കി.

Sharing is caring!