മലയാള മനോരമ പത്രത്തിനെതിരെ 10ലക്ഷംരൂപയുടെ മാനനഷ്ടക്കേസ് ഫയല്‍ചെയ്ത് മലപ്പുറത്തെ യുവ അഭിഭാഷകന്‍

മലയാള മനോരമ പത്രത്തിനെതിരെ  10ലക്ഷംരൂപയുടെ മാനനഷ്ടക്കേസ്  ഫയല്‍ചെയ്ത് മലപ്പുറത്തെ  യുവ അഭിഭാഷകന്‍

മലപ്പുറം: മലയാള മനോരമ പത്രത്തിനെതിരെ 10ലക്ഷംരൂപയുടെ മാനനഷ്ടക്കേസ് ഫയല്‍ചെയ്ത് മലപ്പുറത്തെ യുവ അഭിഭാഷകന്റെ വക്കീല്‍നോട്ടീസ്, അഡ്വ. കെ.വി യാസറാണ് മലയാള മനോരമക്കെതിരെ നിയമനടപടി സ്വീകരിച്ചത്. പീഡനക്കേസിനെ പ്രതിയായ വളാഞ്ചേരി എല്‍.ഡി.എഫ് കൗണ്‍സിലര്‍ക്കുവേണ്ടി യൂത്ത്ലീഗ് നേതാവ് കൂടിയായ താന്‍ ഹാജരായെന്നാണ് രണ്ടു ദിവസങ്ങളിലായി മനോരമ വാര്‍ത്ത നല്‍കിയതതെന്നാണ് യാസര്‍ പറയുന്നത്. എന്നാല്‍ കേസുമായി തനിക്ക് യാതൊരു ബന്ധവുമില്ല, അഡ്വ ബി എ ആളൂരിന്റെ പലകേസുകളിലും മലപ്പുറം ജില്ലയില്‍ താനാണ് ഹാജരാകാറുള്ളത്. എന്നാല്‍ ഈകേസില്‍ താന്‍ ഹാജരായിട്ടില്ലെന്നും അഡ്വ. കെ.വി യാസര്‍ പറയുന്നു. ഇതിന് പുറമെ തന്നെ മന:പൂര്‍വം കരിവാരിത്തേക്കാനും, രാഷ്ട്രീയമായി വിഷയം ചര്‍ച്ചയാക്കാനുമാണ് വാര്‍ത്ത ബോധപൂര്‍വം സൃഷ്ടിച്ചത്. പീഡനക്കേസില്‍ സി.പി.എം കൗണ്‍സിലറുടെ വക്കീല്‍ യൂത്ത്ലീഗ് നേതാവ് എന്ന തലക്കെട്ടിലാണ് മേയ് 18ന് മനോരമ വാര്‍ത്ത നല്‍കിയത്. ഈവാര്‍ത്തയില്‍ പൂല്‍പ്പറ്റ പഞ്ചായത്ത് യൂത്ത്ലീഗ് പ്രസിഡന്റ് കൂടിയായ താനാണ് കേസിനായി ജില്ലാ കോടതിയില്‍ ഹാജരാകുന്നതെന്ന് പറയുന്നുണ്ട്, എന്നാല്‍ താന്‍ കേസില്‍ ഹാജരാകുന്നില്ല, കേസുമായി യാതൊരു ബന്ധവുമില്ല, നേരത്തെ അഡ്വ. ആളൂരിന്റെ പലകേസുകളും താന്‍ മലപ്പുറം ജില്ലയില്‍ കൈകാര്യം ചെയ്തിട്ടുണ്ടെങ്കിലും ഈകേസ് താന്‍ യൂത്ത്ലീഗ് പ്രവര്‍ത്തകന്‍ കൂടിയായതിനാലാണ് ഏറ്റെടുക്കാതിരുന്നതെന്നും യാസര്‍ പറഞ്ഞു.ഈവാര്‍ത്തക്ക് പറമെ 18ന് വീണ്ടും സമാനമായ രീതിയില്‍തന്നെ മനോരമ വാര്‍ത്ത നല്‍കിയിട്ടുണ്ട്,’അന്ന് കുട്ടികളുടെ സംരക്ഷകന്‍, ഇന്ന് പീഡനക്കേസിലെ വക്കീല്‍’ എന്ന തലക്കെട്ടിലാണ് വാര്‍ത്ത നല്‍കിയിട്ടുള്ളത്, താന്‍ നേരത്തെ ജില്ലാ ബാലസംരക്ഷണ യൂണിറ്റി(ഡി.സി.പി.യു) മുന്‍അഭിഷകനാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഇത്തരത്തില്‍ വീണ്ടും വാര്‍ത്ത നല്‍കിയത്. ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുമ്പില്‍ ഹാജരാകേണ്ട കുട്ടികള്‍ക്ക് നിയമ സംബന്ധമായ സഹായങ്ങള്‍ നല്‍കുകയും അവരുടെ സാഹചര്യങ്ങള്‍ പഠിച്ച് ബോര്‍ഡിന് വിവരങ്ങള്‍ നല്‍കുകയും ചെയ്യുന്ന ലീഗല്‍ കംപ്രബേഷന്‍ ഓഫീസറായിരുന്നും യാസറെന്നും വാര്‍ത്തയില്‍ പറയുന്നു. ഇത്തരത്തില്‍ മന:പൂര്‍വം തന്നെ കരിവാരിത്തേക്കുകയും, രാഷ്ട്രീയമായ തനിക്ക് പ്രയാസം ഉണ്ടാക്കിയതോടൊപ്പം മാനഹാനികൂടി സൃഷ്ടിച്ചതോടെയാണ് ഇത്തരത്തില്‍ നിയമനടപടി സ്വീകരിച്ചതെന്നും യാസര്‍ പറഞ്ഞു.
വളാഞ്ചേരി പീഡന കേസില്‍ കേസില്‍ ഒളിവില്‍ കഴിയുന്ന പ്രതി ശംസുദ്ധീന് വേണ്ടി മഞ്ചേരി പോക്സോ കോടതിയില്‍ മുന്‍കൂര്‍ ജാമ്യ അപേക്ഷ സമര്‍പ്പിച്ചത് ഹൈ കോടതി അഭിഭാഷകന്‍ അഡ്വ ബി എ ആളൂര്‍ ആണ്, ളാഞ്ചേരി പോലീസ് ക്രൈം നമ്പര്‍ 125/19 ആണ് എഫ്.ഐ.ആര്‍ ഫയല്‍ചെയ്തത്. സിഎംപി 1142/2019 നമ്പര്‍ ആയുള്ള മഞ്ചേരി പോക്‌സോ കോടതിയില്‍ നിലവിലുള്ള മുന്‍കൂര്‍ ജാമ്യ ഹരജി ബോധിപ്പിച്ചിട്ടുള്ളത് ആളൂര്‍ വക്കീല്‍ ആണ്, ആയതില്‍ മെമ്മെ ഓഫ് ആപ്പീസ്സിനസ് ഉള്ളതും അദ്ദേഹത്തിനാണെന്നും ഇതിനാല്‍ കേസില്‍ തനിക്ക് യാതൊരു ബന്ധമില്ലെന്നും യാസര്‍ പറഞ്ഞു.

മനോരമ പ്രിന്റ്, ആന്‍ഡ് പബ്ലിഷെര്‍ക്കെതിരെയാണ് നോട്ടീസയച്ചതെന്ന് യാസര്‍ പറഞ്ഞു. നോട്ടീസ് കിട്ടി ഏഴു ദിവസത്തിനകം പ്രസിദ്ദീകരിച്ച തെറ്റായ വാര്‍ത്ത നിരുപാധികം പിന്‍വലിച്ച് മാപ്പ് പറഞ്ഞ് സത്യസന്ധമായ കാര്യങ്ങള്‍ ഉള്‍പ്പെടുത്തി തുല്യപ്രാധാന്യത്തോട് കൂടി വീണ്ടും മനോരമയില്‍ അച്ചടിച്ച് പ്രസീദ്ദീകരിച്ച് വിതരണം ചെയ്യണമെന്നും അല്ലാത്ത പക്ഷം താങ്കളുടെ പ്രവൃത്തിമൂലം എന്റെ കക്ഷിക്ക് സമൂഹത്തിലുണ്ടായ അപകീര്‍ത്തിക്കും അവമതിപ്പിനും എന്റെ കക്ഷിക്ക് ഭാവിയിലുണ്ടായേക്കാവുന്ന ഇരുളടഞ്ഞ സാമൂഹിക സംഘടന പരമായ ഭാവിക്കും സംഭവിക്കുന്ന നഷ്ടം വിലമതിക്കാനാകാത്തതാണെങ്കിലും നിയമപരമായി തീര്‍പ്പ് കല്‍പിക്കുന്നതിന് വേണ്ടി എന്റെ കകക്ഷിയുടെ സല്‍പേരിന് വന്നിട്ടുള്ള കളങ്കത്തിനും പൊതുജനമധ്യത്തില്‍ എന്റെ കക്ഷിക്ക് ഉണ്ടായിട്ടുള്ള അവമതിപ്പിനും നഷ്ടപരിഹാരമായി 10ലക്ഷം രൂപ കണക്കാക്കിയിട്ടുള്ളതും, പ്രസ്തുത ഏഴു ദിവസത്തിനകം എന്റെ കക്ഷിക്ക് രേഖാമൂലം നല്‍കി ആയത് ബോധ്യപ്പെടുത്തണമെന്നുമാണ് മനോരമക്ക് അയച്ച് നോട്ടീസില്‍ പറയുന്നത്. തുക നല്‍കാത്ത പക്ഷം താങ്കള്‍ക്കെതിരെയും സ്ഥാപനത്തിനെതിരെയും ഇന്ത്യന്‍ശിക്ഷാ നിയമം 499,500 വകുപ്പ് പ്രകാരവു, നിയമനടപടി സ്വീകരിക്കുന്നതും കൂടാതെ നഷ്ട പരിഹാര സംഖ്യ വസൂലാക്കുന്നതിന് വേണ്ടി സിവില്‍ നിയമ നടപടികള്‍ സ്വീകരിക്കുന്നതും, ഇതുകാരണം എന്റെ കക്ഷിക്കുണ്ടാകുന്ന എല്ലാവിധ കഷ്ട നഷ്ടങ്ങള്‍ക്കും ഈ രജിസ്ട്രേര്‍ഡ് നോട്ടീസ് ചെലവ് 3000രൂപ അടക്കം താങ്കളും സ്ഥാപനവും ഉത്തരവാദിയായിരിക്കുമെന്നും ഇതിനാല്‍ അറിയിച്ചുകൊള്ളുന്നുവെന്നാണ് നോട്ടീസില്‍ വിശദീകരിക്കുന്നത്.
മനോരമയില്‍വന്ന തെറ്റായ വാര്‍ത്ത കണ്ടു മറ്റു പല ഓണ്‍ലൈന്‍ മീഡിയകളും തനിക്കെതിരെ വാര്‍ത്തകള്‍ നല്‍കിയെന്നും യാസര്‍ പറയുന്നു.
മന്ത്രി കെ.ടി ജലീലിനെതിരായ ലീഗിന്റെ മറ്റൊരു പ്രക്ഷോഭം കൂടി തിരിഞ്ഞുകുത്തുന്നുവെന്ന് പറഞ്ഞാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്. വിവാദ പീഡനക്കേസില്‍ പ്രതിയായ ഇടതുപക്ഷ കൗണ്‍സിലറുടെ വക്കീല്‍ തന്നെ ഇപ്പോള്‍ യൂത്ത് ലീഗ് നേതാവാണ്. കൗണ്‍സിലറെ മന്ത്രി കെ.ടി ജലീല്‍ സംരക്ഷിക്കുന്നുവെന്ന ആരോപണവുമായി പ്രക്ഷോഭം നടത്തിയ യൂത്ത്‌ലീഗിനെ പ്രതിരോധത്തിലാക്കുന്നതാണ് നേതാവിന്റെ ഈ ആഗമനമെന്നും പറഞ്ഞ് വാര്‍ത്തകള്‍ പ്രചരിക്കുന്നതായി യാസര്‍ പറയുന്നു.

അതേ സമയം ബാലിക പീഡകനെ സംരക്ഷിച്ച മന്ത്രി കെ.ടി.ജലീലിനെ മന്ത്രി സഭയില്‍ നിന്നും പുറത്താക്കുക, പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യുക, കേസ് ഒതുക്കാന്‍ കൂട്ടുനിന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കഴിഞ്ഞ ദിവസം പൊന്നാനിപാര്‍ലമെന്റ് മണ്ഡം യൂത്ത്ലീഗ്, യൂത്ത്കോണ്‍ഗ്രസ് വിഭാഗങ്ങളുടെ ഭിമുഖ്യത്തില്‍ മന്ത്രി കെ.ടി.ജലീലിന്റെ വസതിയിലേക്ക് മാര്‍ച്ച് നടത്തിയിരുന്നൃ. കാവുംപുറത്ത്‌നിന്നും ആരംഭിച്ച മാര്‍ച്ച് മീമ്പാറയിലുള്ള മന്ത്രി വസതിക്ക് സമീപം പോലിസ് തടഞ്ഞു. മാര്‍ച്ച് കെ.എം ഷാജി എം.എല്‍.എ
ഉദ്ഘാടനം ചെയ്തു. മാന്യതയുടെ ചെറിയ അംശം ബാക്കി ഉണ്ടെങ്കില്‍ മന്ത്രി രാജിവെക്കുകയും സ്വതന്ത്രമായ അന്വേഷണത്തിന് തെയ്യാറാവണമെന്നും അദ്ദേഹം ആവശ്യപെട്ടു. പെണ്‍കുട്ടിക്ക് നീതി
ലഭിക്കുന്നത് വരെ സമരം തുടരുമെന്നും അദ്ധേഹം പറഞ്ഞു.യു.ഡി.വൈ. എഫ് പാര്‍ലിമെന്റ്മണ്ഡലം പ്രസിഡന്റ് നാസര്‍ പൊട്ടച്ചോല അദ്ധ്യക്ഷനായി.വി.ടി.ബല്‍റാം എം.എല്‍.എ മുഖ്യ പ്രഭാഷണം നടത്തി. പ്രൊഫ.ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ, ഡി.സി.സി. പ്രസിഡന്റ് വി.വി പ്രകാശ്, യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന സെക്രട്ടറി ഇഫ്തികാറുദ്ധീന്‍, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി കെ.എം. അബുല്‍ ഗഫൂര്‍, വി.ടി സു ബൈര്‍ തങ്ങള്‍, അഡ്വ.സിദ്ധീഖ് പന്താവൂര്‍, വി.കെ.എം.ഷാഫി പ്രസംഗിച്ചു. വളാഞ്ചേരിയില്‍ എല്‍.ഡി.എഫ് നഗരസഭാ കൗണ്‍സിലര്‍ പ്രതിയായ ബാലിക പീഡന കേസ് അട്ടിമറിക്കാന്‍ മന്ത്രി കെ.ടി ജലീലും, പോലീസുദ്യോഗസ്ഥരും ഇടപെടല്‍ നടത്തുന്നുണ്ടെന്നാരോപിച്ച് കെ.എസ്.യു സംസ്ഥാന ജനറല്‍ സെക്രട്ടറി പി.റംഷാദ് കഴിഞ്ഞ ദിവസം സംസ്ഥാന ബാലാവകാശ കമ്മീഷനും സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്റക്കും പരാതി നല്‍കിയിരുനഎനഒ? മന്ത്രിയുടെ ഇടപെടല്‍ സംബന്ധിച്ചു പെണ്‍കുട്ടിയുടെ സഹോദരിയുടെ വെളിപ്പെടുത്തല്‍ ഗൗരവത്തിലെടുക്കണമെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടി. മന്ത്രിക്കൊപ്പംതന്നെ കേസ് അട്ടിമറിയ്ക്കാന്‍ ഭീഷണിപെടുത്തിയതായി ആരോപിക്കുന്ന പോലീസ് ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്നാണ് പരാതിയില്‍ പറയുന്നത്. ബാലികയുടെ നീതി ഉറപ്പ് വരുത്തണം എന്നും അദേഹം ആവശ്യപ്പെട്ടു.

അതേ സമയം വളാഞ്ചേരിയില്‍ 16കാരിയെ പീഡിപ്പിച്ച പോക്‌സോ കേസിലെ പ്രതിയായ എല്‍.ഡി.എഫ് കൗണ്‍സിലര്‍ ഷംസുദ്ദീന്‍ കേസിനെ തുടര്‍ന്ന് ആദ്യം മുങ്ങിയത് ഇന്തോനേഷ്യയിലേക്കാണെന്നാണ് പോലീസ് പറയുന്നത്. പ്രതിക്കായി നിലവില്‍ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. നിലവില്‍ കേസിന്റെ അന്വേഷണമെല്ലാം പൂര്‍ത്തിയായിട്ടുണ്ടെന്നും ഇനി പ്രതിയെ പിടികൂടിയാല്‍ ഒരാഴ്ച്ചക്കുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാനാകുമെന്നും അന്വേഷണ ഉദ്യോഗസ്ഥനായ വളാഞ്ചേരി എസ്.എച്ച്.ഒ എസ്.പി. സുധീരന്‍ പറഞ്ഞു. വിദേശത്തേക്ക് കടന്ന പ്രതി ഇന്ത്യയിലെ ഏതു വിമാനത്തവളങ്ങളില്‍ ഇറങ്ങിയാലും പിടികൂടാനുള്ള ലുക്കൗട്ട് നോട്ടീസ് പോലീസ് ഇറക്കിയിട്ടുണ്ട്, പ്രതി പെണ്‍കുട്ടിയെ പത്തിലധികം തവണ ലൈംഗികമായി പീഡിപ്പിച്ചതായാണ് കേസ്. പെണ്‍കുട്ടി പ്രതി ഷംസുദ്ദീനുമായി ഏറെ അടുപ്പത്തിലായിരുന്നുവെന്നും പോലീസ്. നേരത്തെ പെണ്‍കുട്ടിയെ കാണാതായതായി പരാതി ഉണ്ടായതിനെ തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ പ്രതി ഷംസുദ്ദീന്റെ കൂടെ പോയതാണെന്ന് വ്യക്തമായിട്ടും, ചൈല്‍ഡ് ലൈന്‍കുട്ടിയുടെ മൊഴിയെുടത്തപ്പോഴും പ്രതിക്കെതിരെ മൊഴി നല്‍കാന്‍ പെണ്‍കുട്ടി തെയ്യാറായിരുന്നില്ല, പിന്നീട് മാസങ്ങള്‍ക്ക് ശേഷമാണ് സഹോദരിയുടെ പിന്തുണയോട് കൂടി പെണ്‍കുട്ടി പരാതി നല്‍കിയത്. അതേ സമയം നേരത്തെ പ്രതി ഷംസുദ്ദീന്റെ വാടക വീട്ടില്‍ താമസിച്ചിരുന്ന പെണ്‍കുട്ടിയും സഹോദരിയും അടക്കമുള്ള കുടുംബത്തെ പിന്നീട് ഷംസുദ്ദീന്റെ തന്റെ എടയൂരിലുള്ള മറ്റൊരു വീട്ടിലേക്കു മാറ്റിപ്പാര്‍പ്പിക്കുകയായിരുന്നു. ആദ്യം താമസിച്ചിരുന്നത് വളാഞ്ചേരിയിലെ വാടക ക്വാര്‍ട്ടേഴ്സില്‍ ആയിരുന്നു. ഇതിനിടയില്‍ എടയൂരിലെ വീട്ടില്‍ ഷംസുദ്ദീന്റെ സ്ഥിര സന്ദര്‍ശനം നാട്ടുകാര്‍ ചോദ്യംചെയ്യുകയും ചെയ്തിരുന്നു. ഏകദേശം 42ലക്ഷം രൂപ നല്‍കിയാണു ഷംസുദ്ദീന്റെ ഈസ്ഥലവും വീടും വാങ്ങിയിരുന്നത്. പിന്നീട് പെണ്‍കുട്ടിയുടെ സഹോദരിയും ഷംസുദ്ദീനുമായി ബന്ധമുള്ളതായി സംശയിക്കുന്ന യുവതി ഷംസുദ്ദീനെ ഭീഷണിപ്പെടുത്തി ഈ വീടും, ഷംസുദ്ദീന്റെ ഏഴുലക്ഷത്തിലധികം വിലവരുന്ന കാറും തങ്ങള്‍ക്ക് നല്‍കണമെന്നാവശ്യപ്പെട്ടു ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്, ഈ ആരോപണത്തില്‍ കഴമ്പുള്ളതായി പോലീസും പറയുന്നു. എന്നാല്‍ തന്നെ ഭീഷണിപ്പെടുത്തി പലതവണ പെണ്‍കുട്ടിയുടെ സഹോദരി പണം വാങ്ങിയിരുന്നുവെന്നും ഇതു തുടര്‍ന്നുവരികയാണെന്നും ഷംസുദ്ദീന്റെ പേരില്‍ പ്രചരിക്കുന്ന ശബ്ദ സന്ദേശത്തില്‍ പറയുന്നു.
പ്രതിയുടെ ഉടമസ്ഥതയിലുള്ള വാടക ക്വാര്‍ട്ടേഴ്‌സില്‍ ബന്ധുക്കളോടൊപ്പം വാടകക്ക് താമസിച്ചിരുന്ന പെണ്‍കുട്ടിയുമായി പ്രതി പ്രണയത്തിലായിരുന്നുവെന്നാണ് വീട്ടുകാര്‍ പോലീസിന് നല്‍കിയ മൊഴി, പ്രതി വിവാഹം കഴിക്കാമെന്ന് പ്രലോഭിപ്പിച്ച് പല തവണ ക്വാര്‍ട്ടേഴ്‌സിലും മറ്റു പല സ്ഥലങ്ങളില്‍ കൊണ്ടു പോയും ലൈംഗികമായി പീഢിപ്പിക്കുകയായിരുന്നുവെന്നു പോലീസ് പറയുന്നു.തുടര്‍ന്ന് വിവാഹ വാഗ്ദാനത്തില്‍ നിന്ന് പ്രതി പിന്‍മാറിയതോടെ പെണ്‍കുട്ടി ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കുകയായിരുന്നു. ചൈല്‍ഡ് ലൈനും തുടര്‍ന്ന് പോലീസും പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും പെണ്‍കുട്ടിയെ വൈദ്യപരിശോധനയും നടത്തി.മലപ്പുറം ചൈല്‍ഡ് ലൈന്‍ അധികൃതരുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് പോലീസ് കേസ് രെജിസ്റ്റര്‍ ചെയ്തത്. പോക്‌സോ നിയമ പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തിട്ടുള്ളത്. പ്രതിക്ക് പെണ്‍കുട്ടിയുടെ ബന്ധുവായ മറ്റൊരു സ്ത്രീയുമായി അടുപ്പമുണ്ടായിരുന്നുവെന്നും, പിന്നീട് ഇവര്‍ വഴിയാണ് പെണ്‍കുട്ടിയെ ഷംസുദ്ദീന്‍ പരിചയപ്പെട്ടതെന്നും പറയുന്നു. പണക്കാരനായ പ്രതി ഷംസുദ്ദീന്‍ വിവാഹ വാഗ്ദാനത്തില്‍നിന്നും പിന്‍മാറിയതോടെ ഇവര്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സും, ചില വസ്തുവകകളും ഇവരുടെ പേരില്‍ എഴുതി നല്‍കാന്‍ ആവശ്യപ്പെട്ടു ബന്ധുവായ സ്ത്രീ ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്, പല തവണ ഇത്തര്ത്തില്‍ ബന്ധുവായ സ്ത്രീ പ്രതിയില്‍ നിന്നും സ്വത്തുവകകള്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചുവെന്നും ഇതിനെ സമ്മതിക്കാത്തതിനെ തുടര്‍ന്നാണ് പെണ്‍കുട്ടിയെ കൊണ്ടുകേസ് കൊടുപ്പിച്ചതെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്,

Sharing is caring!