മൈലാഞ്ചിയുടെ മൊഞ്ച് ഇനി ഓണ്‍ലൈനിലും

മൈലാഞ്ചിയുടെ  മൊഞ്ച്  ഇനി ഓണ്‍ലൈനിലും

മലപ്പുറം: വിശുദ്ധ മാസം റംസാനും ആഘോഷങ്ങള്‍ പൊടി പൊടിക്കുന്ന പെരുന്നാളും എല്ലാവര്‍ക്കും ഉത്സവമാണ്. പെരുന്നാളില്‍ ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് മൈലാഞ്ചിയിടലുകളുടെ തിരക്കുകള്‍. ഇത്തവണത്തെ പെരുന്നാള്‍ മൈലാഞ്ചിക്ക് ചുവപ്പ് കൂട്ടാന്‍ ഒരുങ്ങുകയാണ് കേരളം. ലോകത്തിലെ എല്ലാ മലയാളികളേയും കോര്‍ത്തിണക്കി ഓണ്‍ലൈന്‍ ആയി സംഘടിപ്പിക്കുന്ന മേരാകി മെഹന്ദി മെര്‍സല്‍ 2019 ശ്രദ്ധയാര്‍ജ്ജിച്ച് കൊണ്ടിരിക്കുകയാണ്. ഓണ്‍ലൈന്‍ ലോകത്ത് ആദ്യമായിട്ടാണ് ഇത്രയും വലിയ ഒരു മൈലാഞ്ചി മത്സരം നടക്കുന്നതെന്നാണ് ഭാരവാഹികള്‍ അവകാശപ്പെടുന്നത്.

ലോകത്തിലുള്ള എല്ലാ മലയാളികളെയും ഒന്നിച്ചു ഒരു വേദിയില്‍ കൊണ്ട് വരാനും, സാഹോദര്യത്തിന്റെയും നന്മയുടെയും ഐക്യത്തിന്റെയും സന്ദേശം എല്ലാവരിലും എത്തിക്കാനുമാണ് ഓണ്‍ലൈന്‍ മേരാകി മെഹന്തി മെര്‍സല്‍ 2019 കൊണ്ട് ഉദ്ദേശിക്കുന്നത്. 7000 ത്തില്‍ അധികം ആളുകള്‍ പങ്കെടുക്കുന്ന ഈ ഓണ്‍ലൈന്‍ മത്സരം 14 ദിവസങ്ങളിലായിട്ടാണ് നടത്തുന്നത്.പ്രത്യേക ജഡ്ജ്‌മെന്റ് പാനലും ലൈക്കുകളുടെ എണ്ണവുമാണ് വിജയികളെ നിര്‍ണയിക്കുന്നത്. വിജയികളെ കാത്തിരിക്കുന്നത് അത്യാകര്‍ഷങ്ങളായ സമ്മാനങ്ങളാണ്. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് merakimersal.com എന്ന ഒഫീഷ്യല്‍ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയാവുന്നതാണ്.

Sharing is caring!