ഹെല്‍മറ്റ് ധരിക്കാത്തതിന് വിദ്യാര്‍ത്ഥികളെ പോലീസ് മര്‍ദ്ധിച്ചു, പരുക്കേറ്റ കുട്ടികള്‍ ശുപത്രിയില്‍
എടപ്പാള്‍:ഹെല്‍മറ്റ് ധരിക്കാത്തതിന് വിദ്യാര്‍ത്ഥികളെ പോലീസ് മര്‍ദ്ധിച്ചതായി പരാതി.പോന്നത്ത് വളപ്പില്‍ ഷംസു മകന് ഷംനാദ് ( 19 ) റാസിക്ക് കാഞ്ഞിരമുക്ക് (19) എന്നിവര്‍ക്കാണ് മര്‍ദ്ധനമേറ്റത്. രണ്ടുപേരും കാഞിരമുക്ക് പത്തായി സ്വദേശികളാണ്.പരുക്കേറ്റ ഇവര്‍ എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.ബിയ്യത്ത് വെച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് പോലീസ് തടഞ്ഞിരുന്നു. ബൈക്ക് അല്‍പ്പം മാറി നിര്‍ത്തിയെങ്കിലും പോലിസ് ജീപ്പില്‍ ഇവരെ ഇടിച്ചിടുകയും മര്‍ദ്ധിക്കുകയുമായിരുന്നു. തുടര്‍ന്ന് സേ്റ്റഷനില്‍ കൊണ്ടു പോയും മര്‍ദ്ധിച്ചതായി പരുക്കേറ്റവര്‍ പറയുന്നു. തങ്ങള്‍ നോമ്പുകാരാണെന്ന് പറഞ്ഞിട്ടും പോലീസ് ദയ കാണിച്ചില്ലെന്ന് മര്‍ദ്ധനമേറ്റ റാസിക്ക് പറഞ്ഞു.മര്‍ദ്ധിച്ചതിന് ശേഷം പോലീസ് പിഴ ഈടാക്കാതെ വെറുതെ വിടുകയും ചെയ്തു.
പോലീസുകാര്‍ക്കെതിരെ ഉന്നത ഉദ്ധ്യോഗസ്ഥര്‍ക്ക് പരാതി നല്‍കാനിരിക്കുകയാണ് മര്ദ്ധനത്തിരയായവര്.നിലവില്‍ പൊന്നാനി സി.ഐ.ക്ക് പരാതി നല്‍കിയിട്ടുണ്ട്.
RECENT NEWS
സോളിഡാരിറ്റി യൂത്ത് ബിസിനസ് കോൺക്ലേവ് യുവ സംരഭക അവാർഡ് ഇംപെക്സ് എം.ഡി സി. നുവൈസിന്
കോഴിക്കോട്: സോളിഡാരിറ്റി യൂത്ത്മൂവ്മെന്റ് സോളിഡ് ബിസിനസ് ക്ലബുമായി സഹരിച്ച് നടത്തിയ യൂത്ത് ബിസിനസ് കോൺക്ലേവിലെ യുവ സംരഭക അവർഡ് ഇംപെക്സ് മാനേജിങ് ഡയരക്ടർ സി. നുവൈസിന്. ഇംപെക്സ് കമ്പനിയും അതിന്റെ എം.ഡിയും കാഴ്ചവെച്ച സവിശേഷമായ പ്രവർത്തനങ്ങൾ [...]