മോഡിയെ വീണ്ടും പ്രധാനമന്ത്രിയാക്കാന്‍ പൊന്നാനിയിലെ ബി.ജെ.പി ക്കാരുടെ പ്രത്യേക പൂജ

മോഡിയെ വീണ്ടും  പ്രധാനമന്ത്രിയാക്കാന്‍  പൊന്നാനിയിലെ ബി.ജെ.പി ക്കാരുടെ പ്രത്യേക പൂജ

മലപ്പുറം: ഇന്ത്യന്‍പ്രധാനമന്ത്രിയായി വീണ്ടും നരേന്ദ്രമോഡിയെ തെരഞ്ഞെടുക്കാനായി പാലക്കാട് തൃത്താല കുമ്പിടിയിലെ പന്നിയൂര്‍ വരാഹമൂര്‍ത്തി ക്ഷേത്രത്തില്‍ അഭീഷ്ഠ സിദ്ധിപൂജ ബി.ജെ.പിക്കാര്‍, ആഗ്രഹസാഫല്യങ്ങള്‍ക്കുപേരുകേട്ട ക്ഷേത്രത്തില്‍വെച്ച് ബി.ജെ.പി പൊന്നാനി പാര്‍ലിമെന്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പൂജാകര്‍മങ്ങള്‍ നടത്തിയത്. പൊന്നാനി എന്‍.ഡി.എ സ്ഥാനാര്‍ത്ഥി പ്രൊഫ വി.ടി രമ, തിരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ കെ.നാരായണന്‍ മാസ്റ്റര്‍, മലപ്പുറം ജില്ലാ ജന.സെക്ര രവിതേലത്ത്, മലപ്പുറം ജില്ലാ മീഡിയ കണ്‍വീനര്‍ മീത്തില്‍ രവി എന്നിവര്‍ ക്ഷേത്രത്തില്‍ നേരിട്ടെത്തിയാണ് പൂജകള്‍ നടത്തിയത്.
നരേന്ദ്ര മോദിയുടെ ജന്മനക്ഷത്രമായ അനിഴം ദിനമായ ഞായറാഴ്ച്ച തന്നെ പൂജ നടത്തിയത്. നേരത്തെ തീരുമാനിച്ചുറപ്പിച്ച പ്രകാരമാണ് പൂജ നടത്തിയതെന്നും, അഗ്രഹ സാഫല്യത്തിനുള്ള പൂജയാണ് നടത്തിയതെന്നും, നരേന്ദ്രമോദി തന്നെ വീണ്ടും ഇന്ത്യന്‍പ്രധാനമന്ത്രിയായി വരുമെന്ന് തങ്ങള്‍ ഉറച്ചുവിശ്വസിക്കുന്നതായും പൂജ നടത്തിയ ശേഷം ബി.ജെ.പി പൊന്നാനി പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മനക്ഷത്രമായ ഇന്നുതന്നെയാണ് അദ്ദേഹം വാരാണസിയില്‍ ജനവിധി തേടുന്നതും, മെയ് 19ന് അവസാനഘട്ട വോട്ട് നടക്കന്ന ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിറന്നാള്‍ നക്ഷത്രം കൂടിയായതിനാല്‍ ആനക്കരക്കടുത്തുള്ള പന്നിയൂര്‍ ശ്രീവരാഹമൂര്‍ത്തി ക്ഷേത്രത്തില്‍ പ്രധാനമന്ത്രിയുടെ പേരിലും അഖിലേന്ത്യാ അധ്യക്ഷന്റെ പേരിലും, സംസ്ഥാനത്തെ എന്‍ ഡി എ സ്ഥാനാര്‍ത്ഥികളുടെ പേരിലും അഭീഷ്ട സിദ്ധി പൂജ നടത്താന്‍ നേരത്തെ തന്നെ ഭാരവാഹികള്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇന്നു ജനവിധി തേടുന്നത് മോഡിമാത്രമായതിനാലാണ് അദ്ദേഹത്തിന്റേത് മാത്രം പൂജ നടത്തിയതെന്ന് ഭാരവാഹികള്‍ പറഞ്ഞു. ഇന്നു രാവിലെ രാവിലെ 10ഓടെയാണ് ബി.ജെ.പി പൊന്നാനി പാര്‍ലിമെന്റ് മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍ ക്ഷേത്രത്തിലെത്തയത്.

കഴഞ്ഞ മാസം പ്രധാനമന്ത്രിക്കും, ബി.ജെ.പി അഖിലേന്ത്യാ അധ്യക്ഷനും പുറമെ കേരളത്തിലെ 20 എന്‍.ഡി.എ സഥാനാര്‍ഥികളുടെ പേരിലും കാടാമ്പുഴ ഭഗവതീ ക്ഷേത്രത്തില്‍ അടക്കം മുട്ടറുക്കല്‍ ഉള്‍പ്പെടെയുള്ള വഴിവാടുകള്‍ നടത്തിയിരുന്നു.
നരേന്ദ്ര ദാമോദര്‍ ദാസ് മോഡി-അനിഴം നക്ഷത്രം, അമിത് ഷാ- ഭരണി നക്ഷത്രം, ഇത്തരത്തില്‍ പ്രധാനമന്ത്രിക്കും, ബി.ജെ.പി അഖിലേന്ത്യാ അധ്യക്ഷനും പുറമെ കേരളത്തിലെ 20 എന്‍.ഡി.എ സഥാനാര്‍ഥികളുടെ പേരിലുമാണ് അന്ന് കാടാമ്പുഴ ഭഗവതീ ക്ഷേത്രത്തില്‍ അടക്കം മുട്ടറുക്കല്‍ ഉള്‍പ്പെടെയുള്ള വഴിവാടുകള്‍ നടത്തിയിരുന്നത്. കേരളത്തിലെ 20 ലോകസഭാ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളായ കുമ്മനം രാജശേഖരന്‍ – അവിട്ടം നക്ഷത്രം, കെ.സുരേന്ദ്രന്‍ ചിത്തിര, അല്‍ഫോണ്‍സ് കണ്ണന്താനം – പൂയ്യം, തുഷാര്‍ വെള്ളാപ്പള്ളി – ഉത്രട്ടാതി, സുരേഷ് ഗോപി- ചോതി, ശോഭാസുരേന്ദ്രന്‍-ഉത്രട്ടാതി, സി.കെ പത്മനാഭന്‍-അശ്വതി, പി.സി. തോമസ്-പുരുപുരുട്ടാതി, വി.ഉണ്ണിക്കൃഷ്ണന്‍മാസ്റ്റര്‍-രോഹിണി, പ്രൊഫ.വി.ടി രമ-മകീര്യം, അഡ്വ. കെ.പി.പ്രകാശ്ബാബു-ഉത്രട്ടാതി, രവീശ് തന്ത്രി കുണ്ടാര്‍-വിശാഖം, എ.എന്‍ രാധാകൃഷ്ണന്‍-പുണര്‍തം, തുഷാര്‍ വെള്ളാപ്പള്ളി-ഉത്രട്ടാതി, സി.കൃഷ്ണകുമാര്‍-ഭരണി, ഡോ.കെ.എസ് രാധാകൃഷ്ണന്‍, ടി.വി ബാബു-പൂരം, താഴ്വ സഹദേവന്‍, വി.കെ സജീവന്‍-ചോതി, ബിജു കൃഷ്ണന്‍-തിരുവോണം എന്നിങ്ങനെ സ്ഥാനാര്‍ഥികളുടെ ാളുകള്‍ പ്രകാരം ലിസ്റ്റ് നല്‍കിയാണ് കാടാമ്പുഴ ഭഗവതി ക്ഷേത്രത്തില്‍നിന്നും മുട്ടറുക്കല്‍ നടത്തിയത്.

Sharing is caring!