മഞ്ഞളാംകുഴിഅലി എം.എല്‍.എക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ്

മഞ്ഞളാംകുഴിഅലി  എം.എല്‍.എക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ്

മലപ്പുറം: പെരിന്തല്‍മണ്ണ എംഎല്‍എയും മുന്‍ വ്യവസായിയുമായ മഞ്ഞളാംകുഴി അലിക്ക് എല്ലാ വിഷങ്ങയങ്ങളിലും എ പ്ലസ്. അതും എസ്എസ്എല്‍സിക്കും പ്ലസ്ടുവിനും ഒരുമിച്ച്. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന കുറിപ്പാണിത്. എസ്എസ്എല്‍സി -പ്ലസ്ടു വിജയികളെ അനുമോദിച്ച് നല്‍കിയ ഉപഹാരമാണ് എംഎല്‍എക്ക് തിരിച്ചടിയായത്.

മുസ്ലീംലീഗിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എംഎസ്എഫ് സംഘടിപ്പിച്ച വിജയാരവം 2018-19 എന്ന പരിപാടിക്ക് വേണ്ടിയായിരുന്നു ഉപഹാരം തയ്യാറാക്കിയത്. എന്നാല്‍ ഇതിലെ പേരും ഫോട്ടോയും രേഖപ്പെടുത്തിയതിലെ പിശക് സംഭവത്തിന്റെ ആശയം തന്നെ മാറ്റുകയയിരുന്നു. ഷീല്‍ഡ് വായിച്ചാല്‍ പത്ത്, പ്ലസ്ടു കോഴ്‌സുകളില്‍ മുഴുവന്‍ എപ്ലസ് നേടിയ മഞ്ഞളാംകുഴിക്ക് അഭിനന്ദനങ്ങള്‍ എന്നാണ് മനസിലാവുക. സംഭവം ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയും സംഭവം ഏറ്റെടുത്തു കഴിഞ്ഞു.

Sharing is caring!