ഒരുനാടിന് കുടിവെള്ള സംവിധാനമൊരുക്കി താമരക്കുഴി റസിഡന്റ്‌സ് അസോസിയേഷന്‍

ഒരുനാടിന് കുടിവെള്ള  സംവിധാനമൊരുക്കി  താമരക്കുഴി റസിഡന്റ്‌സ്  അസോസിയേഷന്‍

മലപ്പുറം: ഒരു നാടിന് കുടിവെള്ള സംവിധാനമൊരുക്കി റസിഡന്റ്‌സ് അസോസിയേഷന്‍, താമരക്കുഴി റസിഡന്റ്‌സ് അസോസിയേഷനാണ് വേനല്‍ ചൂടില്‍ കുളിര് പകര്‍ന്ന് മാതൃകയായത്.
താമരക്കുഴി പ്രദേശത്തെ നാലിടങ്ങളില്‍ ആയിരം ലിറ്റര്‍ വെള്ളം സംഭരിക്കാവുന്ന ടാങ്കാണ് സ്ഥാപിച്ചത്.
ഇതിലേക്ക് റസിഡന്റ്‌സ് അസോസിയേഷന്‍ കുടിവെള്ളം ശേഖരിക്കും.
നാട്ടുകാര്‍ക്ക് ഇതില്‍ നിന്ന് സൗജന്യമായി കുടിവെള്ളം എടുക്കാം.
പദ്ധതിയുടെ ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്‌സണ്‍ സി എച്ച് ജമീല ടീച്ചര്‍ നിര്‍വഹിച്ചു.
പ്രസിഡണ്ട് വി പി സുബ്രമണ്യന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.
നഗരസഭാ കൗണ്‍സിലര്‍മാരായ ഹാരിസ് ആമിയന്‍, സലീന ടീച്ചര്‍, ഭാരവാഹികളായ എം കെ രാമചന്ദ്രന്‍, ചന്ദ്രന്‍, എം കെ എസ് ഉണ്ണി, വി പി അനുപ്, എം കെ മോഹനന്‍, മുരളീധരന്‍ , സന്തോഷ്, രാജേന്ദ്രന്‍ നായര്‍, മുരളീധരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വൈസ് പ്രസിഡണ്ട് നൗഷാദ് മാമ്പ്ര സ്വാഗതവും സെക്രട്ടരി ഷംസു താമരക്കുഴി നന്ദിയും പറഞ്ഞു,

Sharing is caring!