സോഷ്യല്‍ മീഡിയയില്‍ വൈറലായി എസ്.കെ.എസ്.എസ്.എഫ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ റമദാന് സന്ദേശ വീഡിയോ…
കോഴിക്കോട്: പരിശുദ്ധ റമദാന് മാസത്തില്‍ വിശ്വാസി മനസ്സുകളില്‍ തിരുനബി വചനങ്ങളാല്‍ വിസ്മയം തീര്‍ത്ത് കോഴിക്കോട് ജില്ലാ എസ്.കെ.എസ്.എസ്.എഫ് മീഡിയ വിങ് പുറത്തിറക്കിയ വീഡിയോ സന്ദേശം.
മുന്‍ വര്‍ഷങ്ങളിലെ റമദാന് മാസത്തില്‍ പുറത്തിറക്കിയ ഇമേജ് സന്ദേശങ്ങളില്‍ നിന്നും വ്യത്യസ്തമായി പരീക്ഷണാടിസ്ഥാനത്തിലാണ് ഈ റമദാനില്‍ ആളുകള്‍ക്ക് സോഷ്യല്‍ മീഡിയകളില്‍ സ്റ്റാറ്റസ്/സ്റ്റോറി ഇടാന്‍ ഉതകുന്ന തരത്തിലുള്ള വീഡിയോ സന്ദേശം ജില്ലാ മീഡിയ വിങ് പുറത്തിറക്കിയത്. പുറത്ത് വന്ന ദിവസം തന്നെ ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ വീഡിയോ ഏറ്റെടുക്കയും ചെയ്തു. വാട്സ്ആപ്പ്, ഫേസ്ബുക്, ടെലിഗ്രാം തുടങ്ങിയവയിലൂടെയാണ് പ്രധാനമായും ഈ സന്ദേശങ്ങള്‍ പ്രചരിക്കുന്നത്. എല്ലാ ദിവസവും ഇന്ത്യന്‍ സമയം രാത്രി 7:30ന് പുറത്തിറങ്ങുന്ന വീഡിയോയ്ക്ക് കേരളത്തിന് പുറമെ വിദേശത്തും നിരവധി പ്രേക്ഷകരുണ്ട്. ആദ്യ ദിവസങ്ങളില്‍ സന്ദേശത്തിന് പുറമെ കോഴിക്കോട് ജില്ലയിലെ നോമ്പ് തുറ സമയവും ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ മറ്റു ജില്ലകളിലെ പ്രേക്ഷകരുടെ അഭ്യര്‍ഥന മാനിച്ച് കേരളത്തിലെ നോമ്പ് തുറ മുഴുവന്‍ സ്റ്റാന്‍ഡേര്‍ഡ് സമയങ്ങളു ം (കാസര്‍കോട്,കോഴിക്കോട്,കൊച്ചി,തിരുവനന്തപുരം) ഉള്‍ക്കൊള്ളിച്ച് കൊണ്ട് വീഡിയോ പരിഷ്കരിച്ചു. കോഴിക്കോട് ജില്ലയിലെ നാദാപുരം സ്വദേശിയായ മുഹമ്മദ് സാലിമാണ് സോഷ്യല്‍ മീഡിയകളില്‍ വൈറലാവുന്ന ഈ വീഡിയോ സന്ദേശം നിര്‍മിക്കുന്നത്. ജില്ലാ മീഡിയ വിങ് കണ്‍വീനര്‍ നിയാസ് മാവൂരിന്റെ നേതൃത്തിലുള്ള ടീമിന്റെ ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനമാണ് ഇതിന്റെ വിജയം. എസ്.കെ.എസ്.എസ്.എഫിന്റെ സംസ്ഥാന നേതാക്കളടക്കമുള്ള പ്രവര്‍ത്തകരുടെ മികച്ച പിന്തുണയും ഈ ടീമിനുണ്ട്.
RECENT NEWS
അൻവറിനെതിരെ രൂക്ഷ വിമർശനവുമായി എം വി ഗോവിന്ദൻ; പുതിയ പാർട്ടിയെന്നത് പ്രഖ്യാപനം മാത്രമായി
തിരുവനന്തപുരം: അൻവർ ഉന്നയിച്ച വിഷയങ്ങൾക്ക് അടിസ്ഥാനമില്ലെന്നും അൻവറിനെ നായകനാക്കി നാടകങ്ങൾ അരങ്ങേറിയെന്നും സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ആരോപണങ്ങൾ ചീട്ടുകൊട്ടാരം പോലെ തകർന്നു. പുതിയ പാർട്ടി എന്നത് പ്രഖ്യാപനം മാത്രമായി മാറി. [...]