മങ്കട സി.എച്ച് സെന്റര്‍: ബഹുനിലകെട്ടിടത്തിന് തറക്കല്ലിട്ടു

മങ്കട സി.എച്ച് സെന്റര്‍: ബഹുനിലകെട്ടിടത്തിന്  തറക്കല്ലിട്ടു

മങ്കട: സി.എച്ച് സെന്ററിന് മങ്കട ഗവ:താലൂക്ക് ആശുപത്രിക്കടുത്ത് നിര്‍മിക്കുന്ന ബഹുനിലകെട്ടിടത്തിന് പാണക്കാട് മുനവറലി ശിഹാബ് തങ്ങള്‍ തറക്കല്ലിട്ടു. അഞ്ചു കോടി രൂപ ചിലവു വരുന്ന ബൃഹത്തായ ഒരു പ്രൊജക്ട് ആണ് മങ്കട സി.എച്ച് സെന്ററിന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. ഡയാലിസിസ് സെന്റര്‍, ഡോമെട്രി, ലാബ്, മെഡിക്കല്‍ ഷോപ്പ്, ഫിസിയോ തെറാപ്പി സെന്റര്‍ പ്രവര്‍ത്തന ഹാളുകള്‍ തുടങ്ങി സി.എച്ച് സെന്റര്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന വിവധങ്ങളായ ഒട്ടനവധി സേവന പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായിട്ടാണ് സെന്റര്‍ പ്രവര്‍ത്തിക്കുക. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്ത് മങ്കട ആസ്ഥാനമായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന സി.എച്ച് സെന്റര്‍ റമദാന്‍ മാസത്തില്‍ ആശുപത്രികള്‍ കേന്ദ്രീകരിച്ച് നോമ്പ് തുറ അത്താഴം ആബുലന്‍സ് സര്‍വ്വീസ് തുടങ്ങിയ ഒട്ടനവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നുണ്ട്.
ജിദ്ദാ, റിയാദ്, ഖത്തര്‍, ദുബൈ തുടങ്ങിയ സ്ഥലങ്ങളില്‍ സി.എച്ച് സെന്റര്‍ മെമ്പര്‍മാര്‍ ചാപ്റ്ററുകള്‍ രൂപീകരിച്ച് പ്രവര്‍ത്തിച്ചു വരുന്നു. ചെയര്‍മാന്‍ കെ.കെ. ആബിദ് ഹുസൈന്‍ തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ ടി.എ. അഹമ്മദ് കബീര്‍ എം.എല്‍.എ , എം.ഇ.എസ് മെമഡിക്കല്‍ കോളജ് സൂപ്രണ്ട്, ഡോ. മുജീബ്, എം. അബ്ദുള്ള, സഹല്‍ തങ്ങള്‍ , അരീക്കര സയ്ദ് അലി, കെ.എം.സി.സി നേതാക്കളായ ഗഫൂര്‍ പട്ടിക്കാട്, അഷറഫ് മൊല്ലപള്ളി, മജീദ് വട്ടമണ്ണത്തൊടി, ജിദ്ദ ഹംസ, സലീം റിയാദ്, നിഹ്മത്തുള്ള ദുബൈ ,മുസ്തഫ ഖൂരി ഖത്തര്‍, ജമാല്‍ ആനക്കയം, സമദ്, സി.എച്ച്.സെന്റര്‍ സെക്രട്ടറി അഡ്വ. കുഞ്ഞാലി, ട്രഷറര്‍ ഉമ്മര്‍ അറക്കല്‍ പ്രസംഗിച്ചു. കെട്ടിട നിര്‍മാണത്തിനു വേണ്ടിയുള്ള ആദ്യ ഗഡു ആലങ്ങാടന്‍ ഇബ്രാഹിം, പുള്ളേക്കന്‍തൊടി ഹംസ സാഹിബ്, മൂന്നാം വാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റി ഭാരവാഹികള്‍ എന്നിവര്‍ മുനവറലി തങ്ങള്‍ക്ക് കൈമാറി .

Sharing is caring!