മുഖ്യമന്ത്രിയുടെ വിദേശയാത്രകള്‍ സി.പി.എമ്മിനു രാഷ്ര്ടീയ പ്രസക്തിയില്ലെന്നതിന്റെ തെളിവ്: വി.ടി. ബല്‍റാം

മുഖ്യമന്ത്രിയുടെ വിദേശയാത്രകള്‍ സി.പി.എമ്മിനു രാഷ്ര്ടീയ  പ്രസക്തിയില്ലെന്നതിന്റെ തെളിവ്:  വി.ടി. ബല്‍റാം

എടപ്പാള്‍: ഇന്ത്യയില്‍ സി.പി.എമ്മിനു ഒരു രാഷ്ര്ടീയപ്രസക്തിയും അവശേഷിക്കുന്നില്ലെന്നതിന്റെ തെളിവാണ് തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നതിനു മുമ്പുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശയാത്രകളെന്ന് വി.ടി. ബല്‍റാം എം.എല്‍.എ പറഞ്ഞു. സി.പി.എം നേതാവും മുന്‍ ബ്ലോക്ക് പഞ്ചായത്ത് അംഗവുമായിരുന്ന അലിമോന്‍ നരണിപ്പുഴക്ക് കോണ്‍ഗ്രസ് അംഗത്വം നല്‍കുന്ന യോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. എ.ഡി.ബി വായ്പയെടുക്കുന്നതിന്റെ പേരില്‍ വിദേശ ഉദ്യോഗസ്ഥരെ കരി ഓയില്‍ ഒഴിച്ച പാര്‍ട്ടിയുടെ നേതാവായ പിണറായി വിജയന്‍ ഇപ്പോള്‍ ലണ്ടനില്‍ വിദേശവായ്പക്ക് വേണ്ടി യാചിക്കുകയാണ്. സാമ്പത്തിക നയങ്ങളുടെ പേരില്‍ കോണ്‍ഗ്രസിനെ സ്ഥിരമായി ഉപദേശിക്കുന്നവര്‍ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത് കമ്മ്യൂണിസ്റ്റ് സാമ്പത്തിക നയങ്ങള്‍ക്കനുസൃതമാണോ എന്ന് വ്യക്തമാക്കേണ്ടതുണ്ടെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. നന്നംമുക്ക് മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡന്റ് നാഹിര്‍ ആലുങ്ങല്‍ അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് വി.വി. പ്രകാശ് അംഗത്വ വിതരണം നടത്തി. കെ.പി.സി.സി സെക്രട്ടറി പി.ടി. അജയ് മോഹന്‍, വി.എ. കരീം, അഡ്വ. സിദ്ദീഖ് പന്താവൂര്‍, ഷംസു കല്ലാട്ടേല്‍, വി. മുഹമ്മദ് നവാസ്, കെ. മുരളീധരന്‍, കാരയില്‍ അപ്പു, ഫാരിസ് നരണിപ്പുഴ, ദാസന്‍ എടമന പ്രസംഗിച്ചു.

Sharing is caring!