പി വി അന്‍വര്‍ എം എല്‍ എ യുടെ ഭാര്യാപിതാവിന്റെ പേരിലുള്ള അനധികൃത തടയണയിലെ വെള്ളം തുറന്നുവിട്ടു.
മലപ്പുറം: നിലമ്പൂര്‍ എം എല്‍ എ യും പൊന്നാനി ഇടതുപക്ഷ സ്വതന്ത്രസ്ഥാനാര്‍ത്ഥിയുമായ പി വി അന്‍വര്‍ എം എല്‍ എയുടെ ഭാര്യാപിതാവിന്റെ പേരിലുള്ള അനധികൃത തടയണയിലെ വെള്ളം നീക്കിതുടങ്ങി.
കക്കാടം പൊയില്‍ ചീങ്ക്ണ്ണിപാറയിലാണ് അനധികൃത തടയണ നിര്‍മ്മിച്ച് ലക്ഷകണക്കിന് ലിറ്റര്‍ വെള്ളമാണ് പരിസ്ഥിതി ലോല പ്രദേശമായ ഇവിടെ തടയണ കെട്ടി നിര്‍ത്തിയിരിക്കുന്നത്. ഹൈകോടതി നിര്ദ്ധേശപ്രകാരമാണ് വെള്ളം നീക്കിതുടങ്ങിയത്. പി വി അന്‍വറിന്റെ വാട്ടര്‍തീം പാര്‍ക്കിലെ ബോട്ടിങ് കേന്ദ്രത്തിലേക്ക് വെള്ളം എത്തിച്ചിരുന്നത് ഈ തടയണയില്‍ നിന്നാണ്. ഈ പാര്‍ക്ക് അപകട ഭീഷണി ഉയര്‍ത്തുന്നു എന്ന് കലക്ടറടക്കം റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
കഴിഞ്ഞ പ്രളയത്തില്‍ പാര്ക്കിനകത്തടക്കം മണ്ണിടിച്ചിലുണ്ടായിട്ടുണ്ട്. ദുരന്തനിവാരണ അതോറിറ്റി തയ്യാറാക്കിയ അപകട സാധ്യത കൂടിയ പ്രദേശമാണിത്. ഹൈക്കോടതി നേരത്തെ വെള്ളം ഒഴുക്കിവിടാന്‍ ആവശ്യപ്പെട്ടിരുന്നു. ആ കാലയളവില്‍ നീക്കിയിരുന്നില്ല. കോടതിയില്‍ നിന്ന് വീണ്ടും അറിയിപ്പ് ലഭിച്ചതോടെയാണ് നടപടി
RECENT NEWS
സോളിഡാരിറ്റി യൂത്ത് ബിസിനസ് കോൺക്ലേവ് യുവ സംരഭക അവാർഡ് ഇംപെക്സ് എം.ഡി സി. നുവൈസിന്
കോഴിക്കോട്: സോളിഡാരിറ്റി യൂത്ത്മൂവ്മെന്റ് സോളിഡ് ബിസിനസ് ക്ലബുമായി സഹരിച്ച് നടത്തിയ യൂത്ത് ബിസിനസ് കോൺക്ലേവിലെ യുവ സംരഭക അവർഡ് ഇംപെക്സ് മാനേജിങ് ഡയരക്ടർ സി. നുവൈസിന്. ഇംപെക്സ് കമ്പനിയും അതിന്റെ എം.ഡിയും കാഴ്ചവെച്ച സവിശേഷമായ പ്രവർത്തനങ്ങൾ [...]