മൊറയൂരിലെ അപകടം ഞെട്ടിപ്പിക്കുന്നത്
മലപ്പുറം: ദേശീയപാതയില്‍ മൊറയൂര്‍ വാലഞ്ചേരി അങ്ങാടിയില്‍ കഴിഞ്ഞ ദിവസം കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടം ഞെട്ടിപ്പിക്കുന്നതാണ്. ഈ അപകടത്തില്‍ ഒരാളുടെ ജീവന് നഷ്ടപ്പെട്ടിരുന്നു. ആനക്കയം സ്വദേശി കുഞ്ഞിമുഹമ്മദ് (52) ആണ് മരിച്ചത്. അപകടത്തില്‍ അഞ്ചോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
കാറുകള്‍ കൂട്ടിയിടിച്ച് കൂട്ടിയിടിച്ച കാറുകളിലൊന്ന് ഉയര്‍ന്നു പൊങ്ങി മറ്റൊരു കാറിന്റെ മുകളില്‍ പതിക്കുകയായിരുന്നു. അപകടത്തിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.
മലപ്പുറം ഭാഗത്തേക്കു പോകുകയായിരുന്ന കാര്‍ കോഴിക്കോട് വിമാനത്താവളത്തിലേക്കു പോകുകയായിരുന്ന കാറുമായാണ് കൂട്ടിയിടിച്ചത്. പുലര്‍ച്ചെയായിരുന്നു അപകടം നടന്നത്. വാലഞ്ചേരി അങ്ങാടിയിലെ ബസ് കാത്തിരിപ്പു കേന്ദ്രത്തിനു സമീപമായിരുന്നു അപകടം.
വെയിറ്റിംഗ് ഷെഡിനു സമീപം റോഡിലുണ്ടായിരുന്ന കല്ലില്‍ തട്ടിയതാകാം കാറിന്റെ നിയന്ത്രണം നഷ്ടമാകാന്‍ കാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ദിവസങ്ങള്‍ക്കു മുന്‍പ് ഇതേ സ്ഥലത്ത് മറ്റൊരു വാഹനമിടിച്ചു ബസ് കാത്തിരിപ്പു കേന്ദ്രത്തിന്റെ ഒരുഭാഗം തകര്‍ന്ന് കല്ലും മണ്ണും റോഡില്‍ പരന്നിരുന്നു. അപകടകാരണം അന്വേഷിക്കുന്നതായി കൊണ്ടോട്ടി പൊലീസ് അറിയിച്ചു.
സംസ്ഥാനത്ത് ദിനംപ്രതിയുള്ള റോഡപകടങ്ങളില്‍ നിരവധി ജീവന് പൊലിയുന്നു. ഗുരുതരമായി പരിക്കേറ്റ് ജീവിതം തള്ളിനീക്കുന്ന എത്രയോപേര്‍. റോഡുകളുടെ മോശമായ അവസ്ഥയും അശ്രദ്ധമായ ഡ്രൈവിംഗുമൊക്കെയാണ് ഇത്തരം അപകടങ്ങള്‍ക്ക് വഴി വയ്ക്കുന്നത്. ഇതില്‍ പുലര്‍ച്ചെയുണ്ടാകുന്ന അപകടങ്ങള്‍ കൂടുതലാണ്.
RECENT NEWS
അൻവറിന്റെ രാഷ്ട്രീയ നീക്കത്തോട് വിജോജിപ്പുമായി കെ ടി ജലീൽ; സി പി എമ്മിനെ കൈവിടില്ല
വളാഞ്ചേരി: മാധ്യമ പ്രവർത്തകരെ വിളിച്ചു വരുത്താൻ ഉപയോഗിച്ച തന്ത്രമാണ് വെളിപ്പെടുത്തലുകളുണ്ടാകുമെന്ന് പറഞ്ഞതെന്ന് കെ ടി ജലീൽ. ചില പാർട്ടികളിലെ ജനപ്രതിനിധികളെ പോലെ മരണം വരെ ജനപ്രതിനിധിയായി തുടരുന്നതിന് താൽപര്യമില്ലെന്നും അതിനാലാണ് പാർലമെന്ററി [...]