ഗള്‍ഫ് രാജ്യങ്ങളില്‍ മലയാളികളുടെ നേതൃത്വത്തില്‍ ഇഫ്താര്‍ സംഗമങ്ങള്‍

ഗള്‍ഫ് രാജ്യങ്ങളില്‍  മലയാളികളുടെ  നേതൃത്വത്തില്‍  ഇഫ്താര്‍ സംഗമങ്ങള്‍

മലപ്പുറം: ബഹ്റൈനിലെ ഏറ്റവും വലിയ പ്രവാസി സംഘടനയായ ബഹ്റൈന്‍കേരളീയ സമാജം സമൂഹ ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചു. സാഹോദര്യത്തിന്റെയും സൗഹാര്‍ദ്ദത്തിന്റെയും സംഗമമായ ചടങ്ങില്‍ സമൂഹത്തിന്റെ നാനാതുറയിലുള്ളവര്‍ പങ്കെടുത്തു.
കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള ആമുഖഭാഷണം നടത്തി. ബഹ്റൈനിലെ ഇന്ത്യന്‍ അംബാസഡര്‍ അലോക്കുമാര്‍ സിന്‍ഹ മുഖ്യപ്രഭാഷണം നടത്തി. ഫ്രന്റ്സ് സോഷ്യല്‍ അസോസിയേഷന്‍ പ്രസിഡന്റ് ജമാല്‍ ഇരിങ്ങല്‍ റമദാന്‍ സന്ദേശം നല്‍കി.

അല്‍ നൂര്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ചെയര്‍മാന്‍ അലി കെ ഹസന്‍ മുഖ്യാതിഥിയായിരുന്നു. അല്‍നൂര്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഡയറക്ടര്‍ മുഹമ്മദ് മഷൂല്‍,സമാജം ജനറല്‍ സെക്രട്ടറി എം.പി രഘു, കെ.സി.എ പ്രസിഡന്റ് സേവിമാത്തുണ്ണി, എബ്രഹാം ജോണ്‍, കെ.ടി.സലീം, ലത്തീഫ് ആയഞ്ചേരി, അസീല്‍ അബ്ദുല്‍ റഹ്മാന്‍,റഫീക്ക് അബ്ദുല്ല, ഹരീഷ് മേനോന്‍, മനോഹരന്‍ പാവറട്ടി, പി.എന്‍. മോഹന്‍രാജ്, എസ്.എന്‍.സി.എസ് ചെയര്‍മാന്‍ ഗോവിന്ദന്‍, ജി.എസ്.എസ് ചെയര്‍മാന്‍ ചന്ദ്രബോസ്, ബി.എഫ്.സി ജനറല്‍ മാനേജര്‍ പാന്‍സിലി വര്‍ക്കി, ഗള്‍ഫ് മാധ്യമം റസിഡന്റ് മാനേജര്‍ അബ്ദുല്‍ ജലീല്‍, പ്രവാസി കമ്മിഷന്‍ അംഗം സുബൈര്‍ കണ്ണൂര്‍, പ്രതിഭ ഭാരവാഹി മഹേഷ്, ഒ.ഐ.സി.സി ഭാരവാഹികളായ രാജു കല്ലുംപുറം, ബിനു കുന്നന്താനം, സബര്‍മതി പ്രസിഡന്റ് സാം ശാമുവല്‍ അടൂര്‍, കെ.എം.സി.സി ഭാരവാഹികളായ ഷംസുദ്ദീന്‍ വെള്ളിക്കുളങ്ങര, സലാം മമ്പാട്ടുമുല, തുടങ്ങിയവര്‍ പങ്കെടുത്തു.

Sharing is caring!