കോഴിക്കോട് കേന്ദ്രീകരിച്ച് പഴയപോലെ ആഭ്യന്തര-അന്താരാഷ്ട്ര സര്‍വീസുകള്‍ നടത്തും, തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം അവസാനിച്ചാല്‍ ഉടന്‍ ഔദ്യോഗിക പ്രഖ്യാപനമെന്ന് പി.വി. അബ്ദുല്‍ വഹാബ് എം.പി
മലപ്പുറം: മാസങ്ങള്‍ നീണ്ട് അധ്വാനത്തിന് ഫലമുണ്ടായിരിക്കുന്നുവെന്നും കരിപ്പൂരിന്റെ ചിറകുകള്‍ക്ക് പഴയ കരുത്ത് തിരിച്ച് വരികയാണെന്നും പി.വി.അബ്ദുല്‍ വഹാബ് എം.പി.
സ്വപ്നം കണ്ട് വളര്‍ത്തിയെടുത്തൊരു പദ്ധതി കരിഞ്ഞുണങ്ങുന്നത് കണ്ട വേദനയായിരുന്നു കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി. പക്ഷേ ശക്തമായൊരു തിരിച്ചു വരവിനായി കരിപ്പൂര്‍ തയ്യാറെടുത്തു കഴിഞ്ഞു. കരിപ്പൂരില്‍ നിന്ന് വലിയ വിമാനങ്ങള്‍ ഉള്‍പ്പെടെ സര്‍വീസ് പുനരാരംഭിക്കുന്നത് സംബന്ധിച്ച് ഔദ്യോഗിക തീരുമാനങ്ങള്‍ വ്യോമയാന മന്ത്രാലയം എടുത്തു കഴിഞ്ഞു എന്ന സന്തോഷ വാര്‍ത്ത നിങ്ങളെ അറിയിക്കുകയാണെന്ന് വഹാബ് എം.പി.തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.
കോഴിക്കോട് കേന്ദ്രീകരിച്ച് പഴയപോലെ ആഭ്യന്തര-അന്താരാഷ്ട്ര സര്‍വീസുകള്‍ നടത്തും. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം അവസാനിച്ചാല്‍ ഉടന്‍ തന്നെ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. കോഴിക്കോട് വിമാനത്താവളത്തിനായി തുടക്കം മുതല്‍ പരിശ്രമിച്ച വ്യക്തി എന്ന നിലയില്‍ കരിപ്പൂരിനെ പ്രതാപകാലത്തേക്ക് മടക്കി കൊണ്ടുവരാന്‍ നടത്തിയ പരിശ്രമം വിജയിച്ചതില്‍ അതിയായ സന്തോഷമുണ്ട്. വിമാനത്താവള ഉപദേശ സമിതി ചെയര്‍മാന്‍ പി കെ കുഞ്ഞാലിക്കുട്ടി എം പിയുടെ നേതൃത്വത്തില്‍ ഞാനുള്‍പ്പെടെയുള്ള പ്രദേശത്തെ മഎം പിമാരായ ഇ ടി മുഹമ്മദ് ബഷീര്‍, എം കെ രാഘവന്‍ എന്നിവര്‍ നടത്തിയ പ്രയത്നമാണ് യാഥാര്‍ഥ്യമാകുന്നത്. എം.ഡി.എഫ് അടക്കമുള്ള ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച ചാലക ശക്തികള്‍ക്കും ഈ നേട്ടത്തില്‍ അഭിമാനിക്കാം.
മലബാറിലെ യാത്രക്കാര്‍ പ്രധാനമായും ആശ്രയിക്കുന്ന ഈ വിമാനത്താവളം പലവിധ കാരണങ്ങളാല്‍ പിന്നോക്കം പോയിരുന്നു. മുമ്പ് ഇവിടെ നിന്ന് സര്‍വീസ് നടത്തിയിരുന്ന എല്ലാ വിമാനങ്ങളും വീണ്ടും കരിപ്പൂരിലേക്ക് തിരിച്ചെത്തും. പൂര്‍വ്വ സ്ഥിതിയിലേക്ക് കരിപ്പൂര്‍ തിരിച്ചെത്തുന്നത് ആയിര കണക്കിന് വരുന്ന യാത്രക്കാര്‍ക്ക് അനുഗ്രഹമാകുമെന്നും അദ്ദേഹം പറഞ്ഞു.
RECENT NEWS
മലപ്പുറം ബ്ലോക്ക് പഞ്ചായത്തിന്റെ ‘ഇംബൈബ്’ പദ്ധതി മൂന്നാം വര്‍ഷത്തിലേക്ക്
മലപ്പുറം: ബ്ലോക്ക് പഞ്ചായത്തിന്റെ തനത് പദ്ധതിയായ ‘ഇംബൈബ്’ മൂന്നാം വര്‍ഷത്തിലേക്ക്. മത്സരപരീക്ഷകള്‍ ആത്മവിശ്വസത്തോടെ നേരിടാന്‍ വിദ്യാര്‍ഥികളെ പ്രാപ്തമാക്കുന്നതിന് ബ്ലോക്ക് പഞ്ചായത്ത് ഒരുക്കിയ പ്രത്യേക പദ്ധതിയാണ് ‘ഇംബൈബ്’. [...]