കരിപ്പൂര്‍ വഴി രണ്ടുപേര്‍ മലദ്വാരത്തില്‍ കടത്താന്‍ ശ്രമിച്ചത് 45ലക്ഷംരൂപയുടെ സ്വര്‍ണം

കരിപ്പൂര്‍ വഴി രണ്ടുപേര്‍  മലദ്വാരത്തില്‍ കടത്താന്‍ ശ്രമിച്ചത്  45ലക്ഷംരൂപയുടെ സ്വര്‍ണം

മലപ്പുറം: കരിപ്പൂര്‍ വിമാനത്തവളംവഴി മലദ്വാരത്തില്‍ സ്വര്‍ണം ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച രണ്ടുപേര്‍ പിടിയില്‍. കര്‍ണാടക ബത്കല്‍ സ്വദേശി ഇംറ, മാംഗ്ളൂര്‍ സ്വദേശി നിസാര്‍ അഹമ്മദ് എന്നിവരില്‍നിന്നാണ് സ്വര്‍ണം പിടികൂടിയത്. ഇവര്‍ രണ്ടുപേരും മലദ്വരത്തില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ചത് 45ലക്ഷം രൂപയുടെ സ്വര്‍ണമാണ്. 1400ഗ്രാംവരുന്ന സ്വര്‍ണം ഇരുവരും ആറു വീതം ക്യാപ്സൂള്‍ രൂപത്തിലാക്കിയാണ് മലദ്വാരത്തില്‍ ഒളിപ്പിച്ചിരുന്നത്. 938, 923 തൂക്കംവരുന്നവയാണ് രണ്ടുപേരും ശരീരത്തില്‍ ഒളിപ്പിച്ചത്. ദുബായില്‍നിന്നും സ്പൈസ് ജെറ്റ് വഴിയാണ് ഇരുവരും എത്തിയത്. അതേ സമയം റമദാന്‍ നോമ്പ് മാസത്തില്‍ മലദ്വാരത്തില്‍ ഒളിപ്പിച്ചു സ്വര്‍ണംകടത്തുന്നത് പരിശോധിക്കാന്‍ ഏറെ പ്രയാസം സൃഷ്ടിക്കുന്നതായി കസ്റ്റംസ് അധികൃതര്‍ പറഞ്ഞു. ഇക്കാര്യം മനസ്സിലാക്കിതന്നെയാണ് സ്വര്‍ണക്കടത്ത് സംഘങ്ങള്‍ ഈ രീതിയില്‍ സ്വര്‍ണക്കടത്ത് തുടരുന്നതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. മലദ്വാരത്തില്‍ സ്വര്‍ണം ഒളിപ്പിച്ചതായി സംശയിക്കുന്നവരെ കസ്റ്റംസ് വിശദമായ പരിശോധനക്കായി കുറച്ചു സമയം കസ്റ്റംസ് ഹാളില്‍ തടഞ്ഞു നിര്‍ത്താറുണ്ട്, എന്നാല്‍ റമദാന്‍ മാസമായതോടെ ഇത്തരത്തില്‍ കാരിയര്‍മാരെ പിടിച്ചുനിര്‍ത്തുമ്പോള്‍ പ്രതിഷേധമുണ്ടാക്കുകയും, നോമ്പാണെന്നും നോമ്പ് തുറക്കാന്‍ വീട്ടില്‍എത്താന്‍ സമയമില്ലെന്നും, അല്ലെങ്കില്‍ നോമ്പ് തുറന്നില്ലെന്നും അടക്കം സമയത്തിന് അനുസരിച്ച് ഉദ്യോഗസ്ഥരോട് പറഞ്ഞ് രക്ഷപ്പെടാനുള്ള ശ്രമങ്ങള്‍ നടത്തുന്നതായും ഉദ്യോഗസ്ഥര്‍ പറയുന്നു.
ഇത്തരത്തില്‍ വേഗത്തില്‍ രക്ഷപ്പെടാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് സ്വര്‍ണക്കടത്ത് കാരിയര്‍മാര്‍ ഇത്തരത്തില്‍ സ്വര്‍ണം കടത്തുന്നതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അതേ സമയം കഴിഞ്ഞ ദിവസം കരിപ്പൂരില്‍ വിമാനത്തവളം വഴി മല ദ്വാരത്തില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 852 ഗ്രാം സ്വര്‍ണവുമായി കോഴിക്കോട് കൊടുവള്ളി സ്വദേശി പിടിയിലായിരുന്നു. പന്നിക്കോട്ടൂര്‍ കൊടുവള്ളിയിലെ തറയില്‍ മുഹമ്മദ് ഹാരിസിനെയാണ് കസ്റ്റംസ് പിടികൂടിയത്.
സ്വര്‍ണം അഞ്ച് ക്യാപ്‌സുളുകള്‍ ആയാണ് കടത്താന്‍ ശ്രമിച്ചത്, മലദ്വാരത്തില്‍ സൂക്ഷിച്ച അഞ്ചു ക്യാപ്‌സൂള്‍ സ്വര്‍ണത്തില്‍ നാലെണ്ണം എയര്‍പോര്‍ട്ടിലെ കസ്റ്റംസ് ഹാളില്‍ വച്ച് തന്നെ പുറത്ത് എടുക്കാന്‍ സാധിച്ചിരുന്നു. ഒരു എണ്ണം വളരെ അകത്തേക്ക് പോകുകയും പിന്നീട് രക്തം വരുകയും ചെയ്തു. തുടര്‍ന്ന് കൊണ്ടോട്ടിയിലെ ആശുപത്രിയില്‍ കൊണ്ട് പോയാണ് അവസാനത്തെ അവസാനത്തെ ക്യാപ് സൂള്‍ പുറത്ത് എടുത്തത്.

Sharing is caring!