ഫേസ്ബുക്ക് വഴി വര്‍ഗീയ പരാമര്‍ശം നടത്തിയ ആനക്കയം സ്വദേശിയെ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു

ഫേസ്ബുക്ക് വഴി വര്‍ഗീയ  പരാമര്‍ശം നടത്തിയ ആനക്കയം സ്വദേശിയെ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു

മഞ്ചേരി : ഫേസ്ബുക്ക് വഴി നിരന്തരം മത സാമുദായിക വിദ്വേഷവും വര്‍ഗീയതയും ഉണ്ടാക്കുന്ന രീതിയല്‍ പരാമര്‍ശം നടത്തിയെന്ന കേസില്‍ റിമാന്റില്‍ കഴിയുന്ന യുവാവിനെ കോടതി കൂടുതല്‍ അന്വേഷണത്തിനും തെളിവെടുപ്പിനുമായി പൊലീസ് കസ്റ്റഡിയില്‍ വിട്ടു നല്‍കി. മഞ്ചേരി ആനക്കയം കളത്തിങ്ങല്‍പടി സ്വദേശി അസ്‌കര്‍ (47 ) നെയാണ് മജിസ്‌ട്രേറ്റ് കെ എസ് മധു മഞ്ചേരി പോലീസിന് വിട്ടു നല്‍കിയത്. ഫേസ് ബുക്കു വഴി നിരന്തരം തീവ്ര മത വര്‍ഗീയ സന്ദേശങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് വഴി മാസങ്ങളായി ഇയാള്‍ രഹസ്യ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. വര്‍ഗീയ പരാമര്‍ശങ്ങള്‍ക്ക് പുറമെ വിവിധ തീവ്രവാദ സംഘടനകളെ ന്യായീകരിക്കുന്ന രീതിയിലുള്ള പോസ്റ്റുകളും ഇയാള്‍ പ്രചരിപ്പിച്ചതായി കണ്ടെത്തിയിരുന്നു.പ്രതിയെ ചോദ്യം ചെയ്യല്‍, തെളിവെടുപ്പ് എന്നിവക്ക് ശേഷം മറ്റെന്നാള്‍ കോടതിയില്‍ തിരിച്ചേല്‍പ്പിക്കും.

Sharing is caring!