ജമാഅത്തുകാരന്റേയും, നദുവത്തുകാരന്റേയും നട്ടെല്ലിന്റെ സ്ഥാനത്ത് വാഴപ്പിണ്ടികളാണെന്ന് ബഷീര്‍ ഫൈസി
മലപ്പുറം: തീവ്രവാദികള്‍ക്ക് മതമില്ല, ഞാനത് നിഷേധിക്കുകയാണ്, കഴിഞ്ഞ തവണവരെ ഞാന്‍ അങ്ങിനെ ഫേസ്ബുക്കില്‍ പോസ്റ്റിട്ടതാണ്, ഇന്നീ വേദിയില്‍വെച്ചു ഞാന്‍ പറയുന്നു, ഇനി അങ്ങിനെ പോസ്റ്റിട്ടിട്ട് കാര്യമില്ല, ഇവര്‍ക്കൊക്കെ മതമുണ്ട്, ഇനിയും ഇത് പറയാതിരുന്നാല്‍ അപകടമാകുമെന്നത് കൊണ്ടാണ് പറയുന്നത്, ഇവര്‍ക്കെല്ലാം മതമുണ്ട്, ഇവര്‍ക്കെല്ലാം സൈദ്ദാന്തികമായ ഒരു അടിത്തറയുണ്ട്, ആഗോള സലഫിസത്തില്‍നിന്നാണ് ഇവര്‍ തീവ്രവാദ ആശങ്ങള്‍ സാംശീകരിച്ചെടുക്കുന്നത്,
ഇതുസംബന്ധിച്ച് സുന്നിപക്ഷത്ത് നിന്നും ആരെങ്കിലും പ്രതികരിച്ചാല്‍ ഇവര്‍ പറയും തീവ്രവാദവും ഫാസിസവും തലക്ക് മുകളിലാണ്, നിങ്ങള്‍ ഇപ്പോഴാണോ പരസ്പരം പറയുന്നത് എന്ന്, ഇവരോട് എനിക്ക് പറയാനുള്ളത് ഇതാണ്, അതേടോ ഞങ്ങള്‍ പറയുമ്പോള്‍ മാത്രം തീവ്രവാദം, എം.ഇ.എസിന്റെ ഫസല്‍ ഗഫൂര്‍ മത വിരുദ്ധപരാമശം, നടത്തി പണ്ഡിതന്മാരെ തെറിപറഞ്ഞപ്പോള്‍ നിങ്ങള്‍ക്കീ
വാക്കു പറയാനുണ്ടായില്ലേ, മീഡിയകള്‍ മുഴുവന്‍ ഇപ്പോള്‍ ഇസ്ലാമിനെ തെരുവിലിട്ട് ബലാല്‍സംഗം ചെയ്യുമ്പോള്‍ ഫസല്‍ ഗഫൂറിന്റെ മുഖത്തു നോക്ക് ഫാസിസം തലക്ക് മുകളിലുളളപ്പോള് ഇങ്ങിനെ പറയരുതെന്ന് പറയാന്‍ നട്ടെല്ലിന്റെ സ്ഥാനത്ത് ആണ്‍കുട്ടികളായ ഒരു മനുഷ്യനുമുണ്ടായില്ലെ നിങ്ങളുടെ കൂട്ടത്തില്‍. സമസ്ത നേതാവും പ്രഭാഷകനുമായി ബഷീര്‍ ഫൈസി ചേന്ദമംഗല സലഫികളേയും, ഫസല്ഗഫൂറിനേയും ആഞ്ഞടിക്കുന്നത്. സുന്നിമഹല്ല് ഫെഡറേഷന് താഴേക്കോട് മേഖലാ കമ്മിറ്റി കഴിഞ്ഞ ദിവസം കരിങ്കല്ലത്താണിയില്‍ സംഘടിപ്പിച്ച ഖുര്‍ആന്‍ പ്രഭാഷണ വേദിയില്‍വെച്ചാണ് ബഷീര്‍ ഫൈസി ചേന്ദമംഗലം ഇത്തരത്തില്‍ പ്രസംഗിച്ചത്.
കേരളത്തില്‍ ഐ.എസ് തീവ്രവാദികള്‍ക്ക് കളമൊരുക്കുന്നത് മുജാഹിദ് വിഭാഗമെന്ന് പറയാതെ പറയുകയാണ് ബഷീര്‍ ഫൈസി പ്രസംഗത്തില്‍, ഐ.എസ് തീവ്രവാദകള്‍ക്ക് മതമുണ്ടെന്നും, ലോകതീവ്രവാദത്തിന്റെ സൈദ്ദാന്തികമായ അടിത്തറ കേരള നദ്വത്തുല് മുജാഹിദീന്‍ പിന്‍പറ്റുന്ന ആഗോള സലഫിസംതന്നെയാണെന്നും അദ്ദേഹം പ്രസംഗത്തില്‍ പറഞ്ഞു. എന്നാല്‍ എം.ഇ.എസ് വിഷയത്തില്‍ തീവ്രവാദവും ഫാസിസവും തലക്ക് മുകളിലാണെന്ന് പറഞ്ഞ് വയടിപ്പിക്കാന് ശ്രമിച്ച ജമാഅത്തുകാരന്റേയും, നദുവത്തുകാരന്റേയും നട്ടെല്ലിന്റെ സ്ഥാനത്ത് വാഴപ്പിണ്ടികളാണെന്നും പ്രഭാഷകന്‍കൂടിയായ ബഷീര്‍ ഫൈസി ചേന്ദമംഗലം കുറ്റപ്പെടുത്തിയത്.
മതകീയമായ മുഖാവരണത്തിന്റെ ചര്‍ച്ച ഒരുഭാഗത്തുനില്ക്കുമ്പോള് ഇതൊരു പൗരാവകാശമല്ലേ, എവിടെ പോയി ഫ്ളാഷ് മോബ് നടത്തിയവര്‍, എവിടെ മാറ് തുറന്നിട്ട് സമരം നടത്തിയവര്‍, എവിടെ സ്വാതന്ത്ര്യത്തിന് വേണ്ടി ശബ്ദിച്ചവര്‍, എവിടെ ജമാഅത്തുകാരന്, എവിടെ നദ്വത്തുകാരന്, എവിടെ പോയി, എതു മാളത്തില്‍പോയി, ഒരു പെണ്‍കുട്ടിക്ക് സ്വന്തം ഇഷ്ടപ്രകാരം വസ്ത്രം ധരിക്കാനുള്ള ഇന്ത്യന്‍ഭരണ ഘടന അനുവദിക്കുന്ന മൗലികാവകാശം എവിടെ, ഇതിന് അനുകൂലമായ സംസാരിക്കാന്‍ നട്ടെല്ലിന്റെ സ്ഥാനത്ത് വാഴപ്പിണ്ടികള്‍ ആയ ആളായിപ്പോയില്ലേ ജമാഅത്തുകാരാ നീ, നദുവത്തുകാരാ നീ, അതുകൊണ്ടു ലോകതീവ്രവാദത്തിന്റെ സൈദ്ദാന്തികമായ അടിത്തറ ആഗോള സലഫിസമാണെന്ന് പറയാന്‍ ഇനി മടി കാണിക്കില്ലെന്നും ബഷീര്‍ ഫൈസി ചേന്ദമംഗലംപറഞ്ഞു.
ബഷീര്‍ ഫൈസി ചേന്ദമംഗലത്തിന്റെ വിവാദ പ്രസംഗം ഇങ്ങിനെയാണ്:
തീവ്രവാദികള്‍ക്ക് മതമില്ല, ഞാനത് നിഷേധിക്കുകയാണ്, കഴിഞ്ഞ തവണവരെ ഞാന്‍ അങ്ങിനെ ഫേസ്ബുക്കില്‍ പോസ്റ്റിട്ടതാണ്, ഇന്നീ വേദിയില്‍വെച്ചു ഞാന്‍ പറയുന്നു, ഇനി അങ്ങിനെ പോസ്റ്റിട്ടിട്ട് കാര്യമില്ല, ഇവര്‍ക്കൊക്കെ മതമുണ്ട്, ഒരു പക്ഷെ ഇതൊരു ക്ലിപ്പിങ്ങായാല് നാളെ വിവാദമുണ്ടാകാന്‍ സാധ്യതയുള്ള വാക്കാണ്, വിവാദത്തിന് വേണ്ടി പറയുകയല്ല, ഇനിയും പറയാതിരുന്നാല്‍ അത് അപകടമാകുമെന്നത് കൊണ്ടാണ്, ഇവര്‍ക്കെല്ലാം മതമുണ്ട്, ഇവര്‍ക്കെല്ലാം സൈദ്ദാന്തികമായ ഒരു അടിത്തറയുണ്ട്, ആഗോള സലഫിസത്തില്‍നിന്നാണ് ഇവര്‍ തീവ്രവാദ ആശങ്ങള്‍ സാംശീകരിച്ചെടുക്കുന്നത്,
സുന്നിപക്ഷത്ത് നിന്നും ആരെങ്കിലും പ്രതികരിച്ചാല്‍ ഇവര്‍ പറയും തീവ്രവാദവും ഫാസിസവും തലക്ക് മുകളിലാണ്, നിങ്ങള്‍ ഇപ്പോഴാണോ പരസ്പരം പറയുന്നത്,
അതേടോ ഞങ്ങള്‍ പറയുമ്പോള്‍ മാത്രം തീവ്രവാദം, എം.ഇ.എസിന്റെ ഫസല്‍ ഗഫൂര്‍ പറഞ്ഞ മത വിരുദ്ധപരാമശം, നടത്തി പണ്ഡിതന്മാരെ തെറിപറഞ്ഞപ്പോള്‍ നിങ്ങള്‍ക്കീ വാക്കു പറയാനുണ്ടായില്ലേ, മീഡിയകള്‍ മുഴുവന്‍ ഇപ്പോള്‍ ഇസ്ലാമി തെരുവിലിട്ട് ബലാല്‍സംഗം ചെയ്യുമ്പോള്‍ ഫസല്‍ ഗഫൂറിന്റെ മുഖത്തു നോക്ക് ഫാസിസം തലക്ക് മുകളിലുളളപ്പോള് ഇങ്ങിനെ പറയരുതെന്ന് പറയാന്‍ നട്ടെല്ലിന്റെ സ്ഥാനത്ത് ആണ്‍കുട്ടികളായ ഒരു മനുഷ്യനുമുണ്ടായില്ല, ഞങ്ങള്‍ സുന്നികള്‍ എല്ലാം കേള്ക്കളമെന്നെല്ലേ, ഞങ്ങള്‍ എല്ലാം സഹിക്കാനുള്ളവരെല്ലെ,
പാലക്കാട് നിന്നും അറസ്റ്റ് ചെയ്ത ഫാരീസ് അബൂബക്കര്‍, അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റുകള്‍ എന്റെ പക്കലുണ്ട്, അടുത്ത കാലത്തായ അയാള്‍ പോസ്റ്റിട്ടതെല്ലാം സുന്നത്ത് ജമാഅത്തിന് എതിരായിട്ടാണ്,
മഖ്ബറയെ കുറിച്ച് വ്യവസായം എന്നാണ് അയാള്‍ പറഞ്ഞത്, സലഫിസം തലക്ക് പിടിച്ചയാളാണ്, അയാളാണ് ഇന്ന് എന്‍.ഐ.ഐയുടെ കയ്യില്‍ അറസ്റ്റിലായിട്ടുളളത്.
ഇത് എന്തിനാണ് മറച്ചുവെക്കുന്നത്, ഫാസിസം തലക്ക് മുകളിലുണ്ടെങ്കില്‍ അത് അള്ളാഹു നോക്കിക്കൊള്ളട്ടെ, നമ്മള് മാത്രം ഒന്നും പറയാതെ മിണ്ടാതിരിക്കുകയോ,
ഇനി അത് പറയാതിരുന്നിട്ട് കാര്യമില്ല, കാസര്‍കോട് പടന്നയില്‍നിന്ന് സിറിയയിലേക്ക് ആടുമേക്കാന്‍ പോയവര്‍ ആരാണ്, എന്താണ് അവരുടെ ബാഗ്രൗണ്ട്, എന്താണ് അവരുടെ പശ്ചാത്തലം, അത് സലഫിസമാണ്, കേരള നദ്വത്തുല് മുജാഹിദീന്‍ ഇങ്ങനെയൊരു ആശയമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല, അങ്ങിനെ ബഷീര്‍ ഫൈസി പറയുന്നില്ല, പക്ഷെ അവര്‍ പിന്‍പറ്റുന്ന അടിത്തറ ആഗോള സലഫിസമാണ്, മലപ്പുറം ജില്ലയിലെ നാടുകാണി ചുരം പൊളിച്ചവര്‍ സലഫിയാണ്, 21-ാം നൂറ്റാണ്ടുകണ്ട മഹാനായാ സുന്നത്ത് ജമാഅത്തിന്റെ നേതാവിനെ കൊന്നതും ഐ.എസുകാരാണ്,
പാലസ്തീനിനെതിരെ കൊടിയ പീഡനം നടത്തുന്ന ഇസ്രായേലെന്ന് പറയുന്ന ലോകത്തെ കിരാതമായ രാജ്യത്തിനെതിരെ ഒരു മണിക്കല്ലുപോലും എറിയാത്ത ഐ.എസാണ് ഇസ്ലാമിന്റെ പേരില്‍ മുസ്ലിംനാമധാരികളുടെ പേരുപറഞ്ഞ് ലോകത്തിന് മുന്നില്‍ മുസ്ലിംങ്ങളെ മോശക്കാരാക്കുന്നത്, ന്യൂസ്ലാന്‍ഡില്‍ പള്ളികളില്‍ കയറി മുസ്ലിംങ്ങളെ വെടിവെച്ചുകൊന്ന ആ തീവ്രവാദിക്കെതിരെ ലോകവ്യാപകമായി ഇസ്ലാമിന് അനുകൂലമായ ഒരു സാഹചര്യമുണ്ടായത് നിങ്ങള്‍ കണ്ടോ, ന്യൂസ്ലാന്‍ഡിന്റെ പാര്‍ലിമെന്റിന്റെ സെന്റര്‍ഹാളില്‍ പരിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്യപ്പെട്ടു, ന്യൂസ്ലാന്‍ഡിന്റെ പ്രിയപ്പെട്ട പ്രധാനമന്ത്രി പ്രവാചകന്റെ ഹദീസ് വിളിച്ചു പറഞ്ഞു. അസ്ലാമു അലൈകും എന്ന് പറഞ്ഞ് പാര്‍ലിമെന്റ് എം.പിമാരെ അഭിസംബോധന ചെയ്തു, ന്യൂസ്ലാന്റിലെ പള്ളികള്‍ക്ക് മുന്നില്‍ വെള്ളിയാഴ്ച്ചകളില്‍ അമുസ്ലിംങ്ങളായ സഹോദരങ്ങള്‍ കാവല്‍ നിന്നു, പള്ളികള്‍ക്ക് മുന്നില്‍ പൂക്കള്കൊണ്ടുപോയിട്ടു, ലോകംമുഴൂവന്‍ ഇസ്ലാമിന്റെ മനോഹരമായ ആശയത്തെ സ്വീകരിച്ചപ്പോള്‍ തീവ്രവാദിക്കുവേണ്ടി സംസാരിച്ച പാര്‍ലിമെന്റ് മെമ്പറുടെ തലക്ക് മുകളില്‍ കോഴിമുട്ടി പൊട്ടിഉടച്ചത് അമുസ്ലിമാണ്, എന്നാല്‍ ശ്രീലങ്കയില്‍ തൗഹിദ് ജമാഅത്തെ എന്നപേരില്‍ നിരപരാധികളായ നിരവധിപേരെയാണ് ഐ.എസ് കൊന്നുകൊലവിളിച്ചത്, സംഭവം എന്‍.ഐ.എ അന്വേഷണം നടത്തിവരികയാണ്, ഫാരിസ് അബൂബക്കര്‍ സലഫിയാണ്, മറുപടി പറ,
മുഖാവരണത്തിന്റെ പേരില്‍ സമസ്തയുടെ പണ്ഡിതന്മാരെ ചാനല്‍ വേദികളിലിരുന്ന പരിഹസിച്ച ഫസല്‍ഗഫൂറിന്റെ ചിന്താഗതികള്‍ക്ക് ഓശാനപാടിയ അതേ സലഫികള്‍,
ഇനി ബഷീര്‍ പറയാതിരിക്കില്ല, ഇതുവരെ നമ്മള് പറഞ്ഞിരുന്നത്, ഇസ്ലാം അങ്ങിനെയൊന്നും ചെയ്യില്ല, അവര്‍ യഥാര്‍ഥ മുസ്ലിംങ്ങള്‍ അല്ല, അവര്‍ക്ക് മതമില്ല എന്നൊക്കെയാണ്, എന്നാല്‍ അവര്‍ക്ക് മതമുണ്ട്, ഖുര്‍ആനെ തെറ്റായ വ്യാഖ്യാനിച്ച് അതിവൈഗാരികതയുടെ ഇന്ധനം പകര്‍ന്ന് കൊടുത്ത് ട്രഡീഷണല്‍ ഇസ്ലാമിനെ ഇല്ലാതാക്കി സ്പിരിച്വല്‍ ഇസ്ലാമിനെ തകര്‍ക്കുന്ന നിയോ കൊളോണലിയിസ്റ്റ്് ചിന്താഗതിയാണിത്, ഇഹ്വാനുല് മുസ്ലിംമിന് എന്ന് പറയുന്ന ഒരു സംഘടനയുണ്ട് ഈജിപ്തില്‍, ഹസനുല്ബെന്ന് ആവിഷ്ക്കരിച്ച ഇസ്ലാമിക് ബ്രദര്‍ ഹുഡ്, ആയിരക്കണക്കിന് സൂഫി ഉലമാക്കളെ കൊന്നുകൊലവിളിച്ച തെമ്മമ്മാടികള്, ത്വരീകത്തിനെ നിഷേധിച്ചവര്‍, സമസ്ത ആത്മീയ പ്രസ്താനമാണെടോ, അതൊരു സ്പിരിച്വല്‍ പ്രസ്താനമാണ്, ആത്മീയമായ നിലപാടില്‍നിന്നുകൊണ്ടാണ് ഞങ്ങള്‍ സംസാരിക്കുന്നത്, മതകീയമായ മുഖാവരണത്തിന്റെ ചര്‍ച്ച ഒരുഭാഗത്തുനില്ക്കുമ്പോള് ഇതൊരു പൗരാവകാശമല്ലേ, എവിടെ പോയി ഫ്ളാഷ് മോബ് നടത്തിയവര്‍, എവിടെ മാറ് തുറന്നിട്ട് സമരം നടത്തിയവര്‍, എവിടെ സ്വാതന്ത്ര്യത്തിന് വേണ്ടി ശബ്ദിച്ചവര്‍, എവിടെ ജമാഅത്തുകാരന്, എവിടെ നദ്വത്തുകാരന്, എവിടെ പോയി, എതു മാളത്തില്‍പോയി, ഒരു പെണ്‍കുട്ടിക്ക് സ്വന്തം ഇഷ്ടപ്രകാരം മതബോധം അവിടെ നില്‍ക്കെട്ടെ, ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള ഇന്ത്യന്‍ഭരണ ഘടകന അനുവദിക്കുന്ന മൗലികാവകാശം എവിടെ, ഇതിന് അനുകൂലമായ സംസാരിക്കാന്‍ നട്ടെല്ലിന്റെ സ്ഥാനത്ത് വാഴപ്പിണ്ടികള്‍ ആയ ആളായിപ്പോയില്ലേ ജമാഅത്തുകാരാ നീ, നദുവത്തുകാരാ നീ, അതുകൊണ്ടു ലോകതീവ്രവാദത്തിന്റെ സൈദ്ദാന്തികമായ അടിത്തറ ആഗോള സലഫിസമാണെന്ന് പറയാന്‍ ഇനി മടി കാണിക്കില്ലെന്ന് കരിങ്കല്ലത്താണിയിലെ ഈ ഖുര്‍ആന്‍ പ്രഭാഷണ വേദിയില്‍നിന്ന് ഞാന്‍ പറയാന്‍ ആഗ്രഹിക്കുകയാണെന്നും ബഷീര്‍ ഫൈസി ചേന്ദമംഗലംപറഞ്ഞു.
RECENT NEWS
മലപ്പുറത്തെ ആദ്യത്തെ ലിറ്ററേച്ചർ ഫെസ്റ്റിവെല്ലിന് ഒരുക്കങ്ങളാവുന്നു. ടീം “മ” രൂപീകരിച്ചു
മലപ്പുറം: “മ” ലൗ, ലെഗസി, ലിറ്ററേച്ചർ എന്ന പേരിൽ മലപ്പുറത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ ലിറ്ററേച്ചർ ഫെസ്റ്റിവെല്ലിന് ജില്ലാ ആസ്ഥാനത്ത് ഒരുക്കങ്ങളാവുന്നു. ഇതിന്റെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിന് പാണക്കാട് സയ്യിദ് മുനവ്വറലി [...]